scorecardresearch

Jio Network Issue: ജിയോ പണിമുടക്കി; പരാതിയുമായി ഉപയോക്താക്കൾ

Jio Network Problem Today: നെറ്റുവർക്ക് ലഭിക്കുന്നില്ലെന്ന് പതിനായിരത്തിലധികം പരാതികൾ ലഭിച്ചതായാണ് റിപ്പോർട്ട്

Jio Network Problem Today: നെറ്റുവർക്ക് ലഭിക്കുന്നില്ലെന്ന് പതിനായിരത്തിലധികം പരാതികൾ ലഭിച്ചതായാണ് റിപ്പോർട്ട്

author-image
Tech Desk
New Update
Jio, sim

Jio network problem

Jio Network Issue: രാജ്യവ്യാപകമായി റിലയൻസ് ജിയോ സേവനങ്ങളിൽ നെറ്റുവർക്ക് തകരാർ. 10,367 ഉപയോക്താക്കളിൽ നിന്ന് പരാതി ഉയർന്നതായി ഡൗൺ ഡിറ്റക്ടർ റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് 12.18 മുതലാണ് തകരാർ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ്, കോൾ സേവനങ്ങൾക്ക് തകരാറുണ്ട്. 

Advertisment

ജിയോ സിം, ജിയോ ഫൈബർ, ജിയോ ആപ്പ് എന്നിവ തകരാറിലായതായി നിരവധി ഉപയോക്താക്കൾ എക്സിലൂടെ പരാതി ഉന്നയിച്ചു . മുംബൈയിൽ നിന്നുള്ളവരെയാണ് പ്രശ്നം കൂടുതലും ബാധിച്ചതെന്നാണ് റിപ്പോർട്ട്. മണിക്കൂറുകളായി പ്രശ്നം നേരിടുന്നതായി ഉപയോക്താക്കൾ പറഞ്ഞു. 

റിലയന്‍സ് ജിയോ സോവനങ്ങളിൽ നേരിട്ട തകരാർ തീപിടിത്തം മൂലമെന്നാണ് റിപ്പോർട്ട്. രാജ്യവ്യാപകമായുണ്ടായ നെറ്റുവർക്ക് തടസം, റിലയൻസ് ജിയോ ഡാറ്റാ സെന്‍ററിലുണ്ടായ തീപിടിത്തത്തെ തുടർന്നാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം, തകരാർ പരിഹരിച്ചെന്ന് റിലയൻസ് ജിയോ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 

Advertisment

Read More



Jio

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: