scorecardresearch

ഗൂഗിൾ പേയിൽ നിങ്ങൾ അറിയാതെ പണം നഷ്ടപ്പെടുന്നുണ്ടോ? ഇത് അറിയൂ

ഗൂഗിൾ പേയിൽ എങ്ങനെ 'ഓട്ടോപേ' ഓഫൂചെയ്യാം?

ഗൂഗിൾ പേയിൽ എങ്ങനെ 'ഓട്ടോപേ' ഓഫൂചെയ്യാം?

author-image
Tech Desk
New Update
Google Pay, Autopay

എക്സ്‌പ്രസ് ഫൊട്ടോ

ആവർത്തിച്ചുള്ള പേയ്‌മെൻ്റുകൾ ഓട്ടോമേറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന 'ഗൂഗിൾ പേ' ഫീച്ചറാണ് 'ഓട്ടോപേ'. മൊബൈൽ റീചാർജ്, ഇഎംഐ, ഒടിടി, യൂട്ടിലിറ്റി ബില്ല് തുടങ്ങി വിവിധ സേവനങ്ങൾക്കും സബ്സ്ക്രിപ്ഷനുകൾക്കും ഓട്ടോപേ ഉപയോഗപ്പെടുത്താം. ഓട്ടോപേ ഒറ്റത്തവണ സജ്ജീകരിച്ചു കഴിഞ്ഞാൽ നിശ്ചിത തീയതിയിൽ പേയ്‌മെൻ്റുകൾ സ്വയമേ നടക്കുന്നു.

Advertisment

ബില്ലുകളും വരിസംഘ്യകളും മുടങ്ങുന്നതിലൂടെ അധിക പിഴയോ സേവനം തടസപ്പെടുന്നതോ ഓഴിവാക്കാൻ ഓട്ടോപേ സഹായിക്കുന്നു. എന്നാൽ ഈ സേവനം കൃത്യമായി മനസിലാക്കാതെ നിരവധി ആളുകൾ ഓട്ടോപേ പ്രവർത്തനക്ഷമമാക്കുന്നു. ഇതിലൂടെ ഒടിടി പ്ലാറ്റ്ഫോമുകളോ സമാന സേവനങ്ങളോ ഉപയോഗിച്ചില്ലെങ്കിലും കൃത്യസമയത്ത് പണം നഷ്ടപ്പെടാൻ ഇടയാക്കുന്നു.

നിങ്ങളുടെ ഗൂഗിൾ പേയിൽ എങ്ങനെ ഓട്ടോപേ ഓഫൂചെയ്യാം?

  • ഫോണിൽ ഗൂഗിൾ പേ തുറക്കുക
  • മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
  • ഇവിടെ ഓട്ടോപേ തുറക്കുക
  • തുറന്നുവരുന്ന വിൻഡോയിൽ നിങ്ങൾ പ്രവർത്തനക്ഷമമാക്കിയിട്ടുള്ള ഓട്ടോപേ സബ്സ്ക്രിപ്ഷനുകൾ കാണാനാകും
  • അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ഓട്ടോപേ സർവീസ് തിരഞ്ഞെടുക്കുക
  • ഓട്ടോപേ താൽക്കാലികമായി അവസാനിപ്പിക്കുന്നതിന് "Pause Autopay," പൂർണമായി അവസാനിപ്പിക്കുന്നകിന് "Cancel Autopay" എന്നതിൽ ക്ലിക്ക് ചെയ്യുക
  • യുപിഐ പിൻ നൽകി അനാവശ്യ ഓട്ടോപേ സേവനങ്ങൾ അവസാനിപ്പിക്കുക

Read More

Google upi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: