/indian-express-malayalam/media/media_files/2024/11/05/Kk0838Tyo0WaMhSEE82G.jpg)
സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാനും സന്ദേശം അയക്കാനും പുതിയ സേവനവുമായി സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ. അടുത്തിടെ സമാപിച്ച ഇന്ത്യൻ മൊബൈൽ കോൺഗ്രസിലാണ് ബിഎസ്എൻഎൽ വൻ പ്രഖ്യാപനം നടത്തിയത്.
പുതിയ ലോഗോയും മുദ്രാവാക്യവും അനാച്ഛാദനം ചെയ്തതിനൊപ്പമാണ് ഏഴ് പുതിയ സേവനങ്ങളും ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാനും, സന്ദേശമയക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇതിൽ പ്രധാനം.
"ഡയറക്ട് ടു ഡിവൈസ്" എന്ന് പേരിട്ടിരിക്കുന്ന സേവനം, തടസ്സമില്ലാത്തതും വിശ്വസനീയവുമായ കണക്റ്റിവിറ്റി നൽകുന്നതിന് ഉപഗ്രഹ, ടെറസ്ട്രിയൽ മൊബൈൽ നെറ്റ്‌വർക്കുകളെ സംയോജിപ്പിക്കുന്നുവെന്ന് ബിഎസ്എൻഎൽ പറഞ്ഞു.
#BSNL introduces Direct to Device (D2D) service, a pioneering solution that converges satellite and terrestrial mobile networks, ensures uninterrupted connectivity even in the remotest corner of india. #ConnectingBharat#D2D#DirectToDevicepic.twitter.com/99cce3BFdD
— BSNL India (@BSNLCorporate) October 24, 2024
വിയാസറ്റുമായി സഹകരിച്ചാണ് സേവനം വികസിപ്പിച്ചിരിക്കുന്നത്. മൊബൈൽ കോൺഗ്രസിൽ ഉപഗ്രഹത്തിൽ പ്രവർത്തിക്കുന്ന ടൂ-വേ സന്ദേശമയയ്‌ക്കൽ സേവനങ്ങൾ കമ്പനി പ്രദർശിപ്പിച്ചിരുന്നു. പരീക്ഷണത്തിന്റെ ഭാഗമായി, നോൺ ടെറസ്ട്രിയൽ നെറ്റ്‌വർക്ക് (NTN) കണക്റ്റിവിറ്റിയുള്ള ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോഗിച്ച്, വിയാസാറ്റ് ഉപഗ്രഹത്തിലേക്ക് സന്ദേശം അയച്ചു.
Read More
- Digital Gold: എന്താണ് ഡിജിറ്റൽ സ്വർണം; സ്മാർട്ഫോണിലൂടെ എങ്ങനെ വാങ്ങാം?
- ഐഫോൺ 16-ന് നിരോധനം; വിദേശത്തുനിന്ന് വാങ്ങിയാലും ഉപയോഗം നിയമവിരുദ്ധമെന്ന് ഇന്തോനോഷ്യ
- ഇന്ത്യയിലെ യൂട്യൂബർമാർക്ക് പണം സമ്പാദിക്കാൻ ഇനി പുതിയ ഫീച്ചർ
- ഫോണിൽ 'സ്റ്റോറേജ്' കുറവാണോ? ഇതാ ഒരു കിടിലൻ ട്രിക്
- ജാഗ്രതൈ! കെണിയൊരുക്കി ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ; രക്ഷപെടാൻ അറിഞ്ഞിരിക്കേണ്ട 5 നുറുങ്ങുകൾ
- വാട്ടർമാർക്ക് ഇല്ലാതെ ചിത്രങ്ങളുടെ പശ്ചാത്തലം നീക്കം ചെയ്യണോ? ഇതാ ഒരു തകർപ്പൻ ഫ്രീ 'എഐ ടൂൾ'
- വൈഫൈ സ്പീഡ് കുറവാണോ? ഈ 5 കാര്യങ്ങൾ പരിശോധിക്കൂ
- വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.