scorecardresearch

ഫോൾഡബിൾ ഫോണുമായി ആപ്പിൾ; അടുത്ത വർഷം വിപണിയിലെത്തുമെന്ന് സൂചന

ലീക്കായ വിവരഹൾ അനുസരിച്ച്, ഫോൾഡബിൾ ഫോണിനു പിന്നാലെ 2027ൽ ഫോൾഡബിൾ ഐപാഡും ഫോൾഡബിൾ മാക്ബുക്കും കമ്പനി പുറത്തിറക്കുമെന്ന് സൂചനയുണ്ട്

ലീക്കായ വിവരഹൾ അനുസരിച്ച്, ഫോൾഡബിൾ ഫോണിനു പിന്നാലെ 2027ൽ ഫോൾഡബിൾ ഐപാഡും ഫോൾഡബിൾ മാക്ബുക്കും കമ്പനി പുറത്തിറക്കുമെന്ന് സൂചനയുണ്ട്

author-image
Tech Desk
New Update
 Apple Iphone Fold

പ്രതീകാത്മക ചിത്രം

സ്മാർട്ട്ഫോൺ, ലാപ്ടോപ്, ടാബ്‌‌ലെറ്റ് തുടങ്ങി കൈവച്ച മേഖലയിലെല്ലാം ആധിപത്യം പുലർത്തുന്ന ടെക് ഭീമനാണ് ആപ്പിൾ. എന്നാൽ ഇതുവരെ ഫോൾഡബിൾ ഫോണുകളുടെ മേഖലയിലേക്ക് ചുവടുവയ്പ്പ് നടത്താൻ ആപ്പിൾ തയ്യാറായിട്ടില്ല. ഇപ്പോഴിതാ ഫോൾഡബിൾ ഫോണുമായി ആപ്പിൾ എത്തുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.

Advertisment

ലീക്കായ വിവരങ്ങൾ അനുസരിച്ച് അടുത്ത വർഷം സെപ്റ്റംംബറിൽ ഫോൾഡബിൾ ഫോൺ ആപ്പിൾ പുറത്തിറക്കും. ടിപ്‌സ്റ്റർ Jukanlosreve ആണ് ലീക്ക് പങ്കുവച്ചത്. ഫോൾഡബിൾ ഫോണിനു പിന്നാലെ 2027ൽ ഫോൾഡബിൾ ഐപാഡും ഫോൾഡബിൾ മാക്ബുക്കും കമ്പനി പുറത്തിറക്കുമെന്നും സൂചനയുണ്ട്.

സാംസങിന്റെ ഗാലക്‌സി Z ഫോൾഡ് 6 ഫോണിനോട് സമാനമായി ബുക്ക്-സ്റ്റൈലിൽ മടക്കാവുന്ന മോഡലിൽ ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് വിവരം. തുറക്കുമ്പോൾ 4.6 എംഎം കട്ടിയും മടക്കുമ്പോൾ 9.2 എംഎം കട്ടിയും ഫോണിന് ഉണ്ടാകുമെന്നാണ് ലീക്കുകൾ സൂചിപ്പിക്കുന്നത്.

6.1 ഇഞ്ച് സ്ക്രീൻ സൈസുള്ള രണ്ടു ഫോണുകൾ ഒരുമിച്ച് വയ്ക്കുന്ന തരത്തിലാകും ഫോണിന്റെ ഇന്റേണൽ സ്ക്രീൻ. ഫോണിന്റെ ഫ്രേമുകളുടെ നിർമ്മാണത്തിനായി ടൈറ്റാനിയം അലോയ്, സ്റ്റെയിൻലെസ് സ്റ്റീൽ, കാർബൺ ഫൈബർ തുടങ്ങിയ വിവിധ വസ്തുക്കൾ ആപ്പിൾ പരീക്ഷിക്കുന്നതായാണ് വിവരം. അതേസമയം, ഫോൾഡബിൾ ഫോണുകളുമായി ബന്ധപ്പെട്ട് യാതൊരു സ്ഥിരീകരണവും ആപ്പിൾ നടത്തിയിട്ടില്ല.

Read More:

Advertisment
Apple Iphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: