scorecardresearch

ആമസോണിൽ ഇനി ഉൽപ്പന്നങ്ങൾ പറന്നെത്തും; ഡ്രൈവർമാർക്ക് വഴികാട്ടാൻ സ്മാർട് ഗ്ലാസ് ഒരുങ്ങുന്നു

മേൽവിലാസങ്ങളിലേക്കുള്ള ദിശാ സൂചിക സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന രീതി വികസിപ്പിക്കുന്നതെന്നതായാണ് വിവരം

മേൽവിലാസങ്ങളിലേക്കുള്ള ദിശാ സൂചിക സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന രീതി വികസിപ്പിക്കുന്നതെന്നതായാണ് വിവരം

author-image
Tech Desk
New Update
ഇ-കൊമേഴ്സ് ചട്ടത്തില്‍ ഭേദഗതി: ആമസോണില്‍ നിന്നും നിരവധി ഉത്പന്നങ്ങള്‍ അപ്രത്യക്ഷമായി

ഫയൽ ഫൊട്ടോ

ഡെലിവറി ഡ്രൈവർമാർക്കായി സ്മാർട് ഗ്ലാസ് പരീക്ഷിക്കാനൊരുങ്ങി ആമസോൺ. ഉപയോക്താക്കളിലേക്ക് കൂടുതൽ വേഗത്തിൽ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് ഡെലിവറി പങ്കാളികളെ സഹായിക്കുന്ന സ്മാർട് ഗ്ലാസുകളാണ് വികസിപ്പിക്കുന്നത്.  

Advertisment

പരീക്ഷണം വിജയിക്കുകയാണെങ്കിൽ, ഉപയോക്താവിന്റെ മേൽവിലാസത്തിലേക്കുള്ള ദിശ സ്മാർട് ഗ്ലാസുകളിലൂടെ ഡെലിവറി ഡ്രൈവർക്ക് കാണാനാകും. എംബഡഡ് സ്‌ക്രീനിൽ മേൽവിലാസങ്ങളിലേക്കുള്ള ദിശാ സൂചിക പ്രദർശിപ്പിക്കുന്ന രീതിയാണ് വികസിപ്പിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.

റോഡുകളിലെ പ്രധാന കവലകളിലും തിരക്കുള്ള സ്ഥലങ്ങളിലും വഴി പരിശോധിക്കുന്നതിലൂടെ ധാരാളം സമയം ഡെലിവറി പങ്കാളികൾക്ക് നഷ്ടപ്പെടാറുണ്ട്. പ്രതിദിനം ദശലക്ഷക്കണക്കിന് പാക്കേജുകളാണ് കമ്പനി ഡെലിവറി ചെയ്യുന്നത്. പുതിയ പരീക്ഷണത്തിലൂടെ ലാഭിക്കുന്ന ഓരോ നിമിഷവും വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ.

തുടർച്ചയായി ജിപിഎസ് നോക്കി വഴി കണ്ടുപിടിക്കുന്ന ബുദ്ധിമുട്ട് ഇതോടെ മാറുമെന്നും, കൂടുതൽ പാക്കേജുകൾ കൊണ്ടുപോകാൻ അവരെ അനുവദിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന്, വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Advertisment

അതേസമയം, സ്മാർട് ഗ്ലാസുകൾ പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തികമായില്ലെങ്കിലോ, സാമ്പത്തികമായോ മറ്റു കാരണങ്ങളാലോ വിജയമായില്ലെങ്കിൽ, പദ്ധതി ഉപേക്ഷിക്കുകയോ അനിശ്ചിതകാലത്തേക്ക് വൈകുകയോ ചെയ്യുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഡെലിവറി പങ്കാളികൾക്ക് കൂടുതൽ മികച്ചതും സുരക്ഷിതവുമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി കമ്പനി പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ആമസോൺ വക്താവ് പറഞ്ഞു.

Read More

tech news Amazon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: