scorecardresearch

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

Amazon Great Indian Festival: സ്‌മാർട്ട്‌ ഫോൺ, സ്‌മാർട്ട് ടിവി, ഗൃഹോപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയവയ്ക്ക് വിപുലമായ ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്

Amazon Great Indian Festival: സ്‌മാർട്ട്‌ ഫോൺ, സ്‌മാർട്ട് ടിവി, ഗൃഹോപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയവയ്ക്ക് വിപുലമായ ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്

author-image
Tech Desk
New Update
Amazon Great Indian Festival 2024

Amazon Great Indian Festival

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വില്പന സെപ്റ്റംബര്‍ 27ന് ആരംഭിക്കും. മികച്ച നിരവധി ഓഫറുകളുമായാണ് ഈ വർഷത്തെ ഫെസ്റ്റിവൽ എത്തുന്നത്. ആമസോൺ പ്രൈം മെമ്പർഷിപ് ഉള്ളവർക്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളും ഒരു ദിവസം നേരത്തെ ലഭ്യമാകും.

Advertisment

സ്‌മാർട്ട്‌ ഫോൺ, സ്‌മാർട്ട് ടിവി, ഗൃഹോപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലുടനീളം പുതിയ ലോഞ്ചുകൾ ഉൾപ്പെടെ വിപുലമായ ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്. ആമസോൺ പ്രൈം വരക്കാർക്ക് എസ്‌ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ക്രെഡിറ്റ് ഇഎംഐ എന്നിവയ്‌ക്കൊപ്പം 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ ആമസോൺ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നവയിലൂടെ, 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്‌ബാക്കും പ്രൈം വരിക്കാർക്ക് ലഭിക്കും.

ഐഫോൺ 13 ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത സ്മാർട്ട്‌ഫോൺ മോഡലുകൾക്ക് ആകർഷകമായ ഡീലുകൾ ആമസോൺ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. 39,999 രൂപയ്ക്ക് ഐഫോൺ 13 ഫെസ്റ്റിവലിൽ ലഭിക്കും. സാംസങ് ഗ്യാലക്സി എസ് 23 അൾട്രാ, വൺപ്ലസ് 12ആർ ഉൾപ്പെടെ നിരവധി സ്‌മാർട്ട്‌ഫോണുകൾ ഡിസ്‌കൗണ്ട് വിലയിൽ ലഭ്യമാകും. ബഡ്ജറ്റ് ഫ്രണ്ട്ലി ഫാഷൻ, ഹോം ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന ആമസോൺ ബസാറും ആമസോൺ ഒരുക്കിയിട്ടുണ്ട്.

Advertisment

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, മികച്ച സ്മാർട്ഫോൺ ഓഫറുകൾ


ProductOriginal PriceEffective Price
ഐഫോൺ 13Rs. 49,990Rs. 37,999
വൺപ്ലസ് 12 ആർRs. 42,999Rs. 35,249
സാംസങ് ഗ്യാലക്സി എസ് 23 അൾട്രാRs. 1,49,999Rs. 69,999
റിയൽമീ നാർസോ 70X 5GRs. 17,999Rs. 11,249
വൺപ്ലസ് നോർഡ് CE4Rs. 24,999Rs. 22,249
സാംസങ് ഗ്യാലക്സി എം35 5GRs. 24,499Rs. 13,749
റിയൽമീ നാർസോ 70 ടർബോ 5GRs. 19,999Rs. 14,999
റെഡ്മി 13 സി 5GRs. 13,999Rs. 8,999
iQOO Z9s 5GRs. 25,999Rs. 17,499

Read More

Amazon Offer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: