/indian-express-malayalam/media/media_files/dnbvBDgDcdv0PvHlR1Ze.jpg)
Express Photo
ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശ പ്രകാരം, ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്കായി വോയ്‌സ് കോളിനും എസ്‌എംഎസിനും മാത്രമായ് പ്രത്യേക റീചാർജ് പ്ലാനുകൾ ടെലികോം കമ്പനികൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ എയർടെൽ, ജിയോ, വോഡഫോൺ–ഐഡിയ (വി) തുടങ്ങി രാജ്യത്തെ പ്രമുഖ സേവന ദാതാക്കളെല്ലാം ഈ നിരക്കുകൾ വീണ്ടും പരിഷ്കരിച്ച് അവതരിപ്പിച്ചിരിക്കുകയാണ്.
ഡാറ്റാ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന റീചാർജ് പ്ലാനുകളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ പുതിയ നിരക്കുകളാണ് കമ്പനികൾ പുറത്തിറക്കിയിരിക്കുന്നത്.
പുതുക്കിയ പ്ലാനുകളും നിരക്കുകളും
എയർടെൽ
1,849 രൂപ: 365 ദിവസം വലിഡിറ്റി, അൺലിമിറ്റഡ് കോൾ, 3600 എസ്എംഎസ്. (പ്രതിദിന ചെലവ് 5.06 രൂപ)
469 രൂപ: 84 ദിവസം വാലിഡിറ്റി, അൺലിമിറ്റഡ് കോൾ, 900 എസ്എംഎസ്. (പ്രതിദിന ചെലവ് 5.58 രൂപ)
ജിയോ
1,748 രൂപ: 336 ദിവസം വലിഡിറ്റി, അൺലിമിറ്റഡ് കോൾ, 3600 എസ്എംഎസ്. (പ്രതിദിന ചെലവ് 5.20 രൂപ)
448 രൂപ: 84 ദിവസം വാലിഡിറ്റി, അൺലിമിറ്റഡ് കോൾ, 1000 എസ്എംഎസ്. (പ്രതിദിന ചെലവ് 5 രൂപ)
വോഡഫോൺ–ഐഡിയ
1,460 രൂപ: 270 ദിവസം വലിഡിറ്റി, അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്എംഎസ് (അധിക എസ്എംഎസുകൾക്ക് ലോക്കൽ 1 രൂപ, എസ്ടിഡി 1.5 രൂപ). പ്രതിദിന ചെലവ് 5.20 രൂപ.
Read More:
- വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഇനി പാട്ട് ചേർക്കാം; കാത്തിരുന്ന അപ്ഡേറ്റ് വരുന്നു
- റീൽസ് പ്രേമികൾക്ക് സന്തോഷവാർത്ത; ഇൻസ്റ്റഗ്രാമിൽ ഇനി 3 മിനിറ്റു വരെയുള്ള റീലുകളാവാം
- ഈ മെസേജുകൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി വാട്സ്ആപ്പ്
- 'ജംപ്ഡ് ഡെപ്പോസിറ്റ് തട്ടിപ്പ്,' ആശങ്ക വേണ്ടെന്ന് എൻപിസിഐ; കാരണം ഇത്
- ഇനി ഗൂഗിൾ വാർത്ത വായിച്ചുതരും; എഐ ഓഡിയോ ഫീച്ചറുമായി കമ്പനി
- മനുഷ്യ സഹായമില്ലാതെ ശസ്തക്രിയ ചെയ്യാൻ എഐ; പരിശീലനം പൂർത്തിയാക്കി ഗവേഷകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.