/indian-express-malayalam/media/media_files/2024/12/27/4rTrmkTP6J7sYUwltAyR.jpg)
Image Source: Microsoft Designer
ഉത്സവ, ആഘോഷ സീസണുകളിൽ സൗജന്യങ്ങളുടെയും ആനുകൂല്യങ്ങളുടെയും മറിവിൽ നിരവധി ആളുകളെയാണ് സൈബർ തട്ടിപ്പു സംഘങ്ങൾ കെണിയിൽ വീഴ്ത്തുന്നത്. അവധിക്കാല ഗിഫ്റ്റ് വൗച്ചറുകൾ, ഇ-കൊമേഴ്‌സ് ഓഫർ കൂപ്പണുകൾ തുടങ്ങി ഓരോ വർഷവും വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് തട്ടിപ്പു നടത്തുന്നത്.
ഈ പുതുവർഷം ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ചില വഴികൾ ഇതാ.
വെബ്സൈറ്റ് റിവ്യൂ
ഓൺലൈനിൽ ഓഫറുകൾ കാണാനിടയായാൽ ആ വെബ്സൈറ്റിന്റെ വിശ്യാസ്യത ഉറപ്പുവരുത്തേണ്ടത് പരമപ്രധാനമാണ്. നിങ്ങൾക്ക് ഇപ്പോൾ ഒരു ഉൽപ്പന്നം വാങ്ങുന്നതിനു മുൻപായി വെബ്‌സൈറ്റ് നിയമാനുസൃതമാണോയെന്ന് പരിശോധിക്കാനാകും. ഇതിനായി വെബ്സൈറ്റിന്റെ പേരിനൊപ്പം റിവ്യൂ എന്ന് ടൈപ്പു ചെയ്ത് ഗൂഗിളിൽ പരിശോധിക്കാം “[website name] review”. അല്ലെങ്കിൽ ട്രസ്റ്റ്പൈലറ്റ് പോലുള്ള തേർഡ് പാർട്ടി സേവനങ്ങൾ ഉപയോഗിക്കാം.
അനാവശ്യ ലിങ്കുകൾ തുറക്കാതിരിക്കുക
ലിങ്കുകൾ തുറക്കുന്നതിനു മുൻപായി രണ്ടു തവണയെങ്കിലും ചിന്തിക്കുക. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിങ്ങൾ കാണുന്ന ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാണ്. സുഹൃത്തുക്കളോ മറ്റു പരിചയക്കാരോ നിങ്ങൾക്ക് ഒരു സന്ദേശമോ, ഓഫറുള്ള ഉൽപ്പന്നത്തിന്റെ ലിങ്കോ അയയ്‌ക്കുകയാണെങ്കിൽ ജാഗ്രതയോടെ മാത്രം അതിനെ സമീപിക്കുക.
ടു-ഫാക്ടർ ഓതന്‍റിക്കേഷന്‍
ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ഭൂരിഭാഗം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഇപ്പോൾ ടു-ഫാക്ടർ ഓതന്റിക്കേഷൻ അവതരിപ്പിച്ചിട്ടുണ്ട്. അജ്ഞാത വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ സുരക്ഷ ഉറപ്പാക്കാൻ ടു-ഫാക്ടർ ഓതന്റിക്കേഷൻ ആക്ടീവ് ചെയ്യേണ്ടത് പ്രധാനമാണ്.
ബാങ്ക് തട്ടിപ്പ്
പ്രശസ്ത ധനകാര്യ സ്ഥാപനങ്ങളുടെ ഫോൺ നമ്പറുകളും മറ്റു വിവരങ്ങളും എഐയുടെ സഹായത്തോടെ ഉപയോഗിച്ച് തട്ടിപ്പുകാർ ആൾമാറാട്ടം നടത്തുന്നു. നിങ്ങളുടെ വ്യക്തിപരമോ, പ്രധാനപ്പെട്ടതോ ആയ വിവരങ്ങൾ ഓൺലൈനിലോ ഫോൺ കോളിലോ പങ്കിടുന്നതിന് മുൻപായി കൂടുതൽ ശ്രദ്ധപുലർത്തുക. പ്രധാന വിവരങ്ങൾ ഫോണിലൂടെ നൽകാതിരിക്കുന്നതാണ് നല്ലത്.
ഗിവ് എവേ തട്ടിപ്പ്
തട്ടിപ്പുകാർ ഇപ്പോൾ സാധാരണയായി ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് വ്യാജ ഗീവ് എവേ. സമ്മാനം വാഗ്ദാനം ചെയ്ത് ഗിവ് എവേകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കുന്നു. ശേഷം ഗിവ് എവേ വിജയിച്ചതായി വിശ്വസിപ്പിച്ച് ഇമെയിൽ വിലാസം, ഫോൺ നമ്പർ, ജന്മദിനം, ക്രെഡിറ്റ്- ഡെബിറ്റ് കാർഡ് നമ്പർ തുടങ്ങി പ്രധാന വിവരങ്ങൾ ആവശ്യപ്പെടുന്നു. ഇത്തരം ഫോൺ വിളികളോ മെസേജുകളോ ലഭിച്ചാൽ ഉടൻ തന്നെ തട്ടിപ്പ് മനസിലാക്കി പിന്മാറുക.
Read More
- 'ന്യൂ ഇയർ' തട്ടിപ്പ്; സ്വയം രക്ഷനേടാൻ 5 വഴികൾ ഇതാ
- ജനുവരി മുതൽ പഴയ ഫോണുകളിൽ വാട്സ്ആപ്പ് നിശ്ചലമാകും
- ഇനി തലക്കെട്ടിലും തമ്പ് നെയിലിലും പറ്റിക്കൽ വേണ്ട; വീഡിയോകൾ നീക്കം ചെയ്യാൻ യൂട്യൂബ്
- വിഐ 5ജി എത്തി; തിരഞ്ഞെടുത്ത നഗരങ്ങളിൽ സേവനം അവതരിപ്പിച്ച് വോഡഫോൺ ഐഡിയ
- Airtel prepaid recharge plans 2025: തകർപ്പൻ ഓഫറുകളുമായി എയർടെൽ; പുതുവർഷ പ്ലാനുകളും നിരക്കുകളും അറിയാം
- ഗ്രീൻ ലൈൻ പ്രശ്നത്തിനു പരിഹാരം; 'ലൈഫ് ടൈം വാറൻ്റി'യുമായി വൺപ്ലസ്
- വാട്സ്ആപ്പ് ചാനലുകളിൽ സുപ്രധാന അപ്ഡേറ്റ്; ഒരു മുഴം മുന്നേ​ എറിയാൻ മെറ്റ
- സൈബർ തട്ടിപ്പ്; 9 മാസത്തിനിടെ രാജ്യത്ത് നഷ്ടമായത് 11,333 കോടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.