scorecardresearch

രഞ്ജി ട്രോഫിയിൽ കേരളത്തിനായി ചരിത്രം കുറിച്ച് സച്ചിൻ ബേബി

2009-10 സീസണിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ ബേബി, നിലവിൽ മൂന്നു ഫോർമാറ്റുകളിലും സംസ്ഥാനത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാണ്

2009-10 സീസണിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ ബേബി, നിലവിൽ മൂന്നു ഫോർമാറ്റുകളിലും സംസ്ഥാനത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാണ്

author-image
Sports Desk
New Update
Sachin Baby

ചിത്രം: കെസിഎ

രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി കേരള ക്യാപ്റ്റൻ സച്ചിൻ ബേബി. രഞ്ജിയിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് സച്ചിൻ ബേബി സ്വന്തം പേരിലാക്കിയത്.

Advertisment

99 മത്സരങ്ങളിൽ നിന്ന് 5396 റൺസ് നേടിയ മുൻ കേരള ഓപ്പണർ രോഹൻ പ്രേമിൻ്റെ റെക്കോർഡാണ് 35 കാരനായ സച്ചിൻ മറികടന്നത്. ഹരിയാനയ്ക്കെതിരെ ലാഹ്‌ലിയിലാണ് താരം ഈ സുപ്രധാന നേട്ടം സ്വന്തമാക്കിയത്. 15 റൺസ് നേടിയപ്പോഴെ താരം റെക്കോർഡ് പിന്നിട്ടു.

കഴിഞ്ഞഴ്ച, തുമ്പയിൽ ഉത്തർപ്രദേശിനെതിരെ തിളങ്ങിയ സച്ചിൻ ബേബി 83 റൺസെടുത്തിരുന്നു. 2022-23 സീസണിന് ശേഷം 25 ഇന്നിംഗ്‌സുകളിൽ നിന്ന് 77-ലധികം ശരാശരിയിൽ 1660 റൺസ് നേടിയ താരം കേരളത്തിന്റെ ഏറ്റവും സ്ഥിരതയാർന്ന ബാറ്റർമാരിൽ ഒരാളാണ്. ഏഴു സെഞ്ചുറികളും ഈ കാലയളവിൽ താരം നേടി.

എല്ലാ ഫോർമാറ്റുകളിലും ടോപ് സ്കോറർ
2009-10 സീസണിൽ കേരളത്തിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ ബേബി, നിലവിൽ മൂന്നു ഫോർമാറ്റുകളിലും സംസ്ഥാനത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാണ്.

Advertisment

അതേസമയം, രഞ്ജി ട്രോഫിയിൽ അഞ്ചാം മത്സരത്തിനാണ് കേരളം ഇന്നിറങ്ങിയിരിക്കുന്നത്. ഗ്രൂപ്പ് സിയില്‍ ഹരിയാന ഒന്നാമതും കേരളം രണ്ടാം സ്ഥാനത്തുമാണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹരിയാനയ്ക്ക് 19 പോയിന്റാണുള്ളത്. 15 പോയിന്റോടെ കേരളം രണ്ടാം സ്ഥാനത്താണ്. ഇരു ടീമുകളും രണ്ടു ജയവും രണ്ടു സമനിലകളും നേടിയിട്ടുണ്ട്.

Read More

Sachin Baby Ranji Trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: