/indian-express-malayalam/media/media_files/2025/01/26/UNQO81uYZqUTx2e3W5jv.jpg)
കേരള-മധ്യപ്രദേശ് രഞ്ജി ട്രോഫി മത്സരം: (ഫോട്ടോ കടപ്പാട്: കേരള ക്രിക്കറ്റ് അസോസിയേഷൻ)
രഞ്ജി ട്രോഫിയിൽ നാലാം ദിനം രണ്ടാം ഇന്നിങ്സിൽ മധ്യപ്രദേശിന് എതിരെ ബാറ്റിങ് തകർച്ച നേരിട്ട് കേരളം. 30 ഓവറിലേക്ക് കളി എത്തിയപ്പോൾ 47-5 എന്ന നിലയിലേക്കാണ് കേരളം കൂപ്പുകുത്തിയത്. 363 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കേരളത്തിന് ഇനിയും തോൽവി ഒഴിവാക്കാൻ മുന്നൂറിന് മുകളിൽ റൺസ് കണ്ടെത്തണം.
സമനില പിടിക്കാൻ പാകത്തിൽ ഇനി കേരള ബാറ്റർമാർക്ക് ക്രീസിൽ നിലയുറപ്പിച്ച് നിന്ന് കളിക്കാൻ സാധിക്കുമോയെന്ന കാര്യം സംശയമാണ്. മധ്യപ്രദേശ് ബോളർമാർക്ക് മുൻപിൽ പൊരുതാൻ പോലും നിൽക്കാതെയാണ് കേരളം ആദ്യ സെഷനിൽ മുട്ടുമടക്കുന്നത്.
മധ്യപ്രദേശിനായി കുമാർ കാർത്തികേയ സിങ്ങും കുൽദീപ് സെന്നും ഇതുവരെ രണ്ട് വിക്കറ്റ് വീതം പിഴുതു. ആര്യൻ പാണ്ഡേ ഒരു വിക്കറ്റും വീഴ്ത്തി. അഞ്ച് വിക്കറ്റ് വീണ് നിൽക്കുമ്പോൾ 57 പന്തിൽ നിന്ന് 24 റൺസ് എടുത്ത ഓപ്പണർ അക്ഷയ് ചന്ദ്രനാണ് ഇതുവരെയുള്ള രണ്ടാം ഇന്നിങ്സിലെ കേരളത്തിന്റെ ടോപ് സ്കോറർ. പിന്നെ പുറത്തായ നാല് മുൻനിര ബാറ്റർമാർക്കും സ്കോർ രണ്ടക്കം കടത്താനായില്ല.
രോഹൻ കുന്നുമ്മൽ 39 പന്തിൽ നിന്ന് എട്ട് റൺസും ഷോൺ ജോർജ് 11 പന്തിൽ നിന്ന് ഒരു റൺസും ക്യാപ്റ്റൻ സച്ചിൻ ബേബി 14 പന്തിൽ നിന്ന് മൂന്ന് റൺസും എടുത്ത് മടങ്ങി. സൽമാൻ നിസാർ ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും 37 പന്തുകളിൽ നിന്ന് അഞ്ച് റൺസോടെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.
കേരളത്തിന്റെ സ്കോർ 50 കടക്കുമ്പോൾ നാല് ബൌണ്ടറി മാത്രമാണ് ഇതുവരെ കേരള ബാറ്റർമാരിൽ നിന്ന് വന്നത്. സമനില പിടിക്കാനായാൽ കേരളത്തിന് മൂന്ന് പോയിന്റ് സ്വന്തമാക്കാം. എന്നാൽ നാലാം ദിനം അതിജീവിക്കാൻ കേരള ബാറ്റർമാർക്ക് സാധിക്കുന്ന കാര്യം സംശയമാണ്.
ഏഴ് റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയാണ് മധ്യപ്രദേശ് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയത്. 58 റൺസ് എടുക്കുന്നതിന് ഇടയിൽ മധ്യപ്രദേശ് ഓപ്പണർമാരെ കേരളം മടക്കിയെങ്കിലും മധ്യപ്രദേശ് മധ്യനിര സ്കോർ ഉയർത്തി. ക്യാപ്റ്റൻ ശുഭം ശർമയുടേയും രജത്തിന്റേയും കൂട്ടുകെട്ട് കേരളത്തിന്റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി.
120 പന്തിൽ നിന്ന് 54 റൺസ് ആണ് മധ്യപ്രദേശ് ക്യാപ്റ്റൻ നേടിയത്. രജത് 142 പന്തിൽ നിന്ന് 92 റൺസ് നേടി. പിന്നാലെ ബാറ്റിങ് ഓർഡറിൽ താഴേക്ക് ഇറങ്ങി എത്തിയ വെങ്കടേഷ് പ്രസാദ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മധ്യപ്രദേശിന്റെ ലീഡ് ഉയർത്തി. 70 പന്തിൽ നിന്ന് 80 റൺസ് ആണ് വെങ്കടേഷ് അടിച്ചെടുത്തത്. ആറ് സിക്സും രണ്ട് ഫോറും വെങ്കടേഷിന്റെ ബാറ്റിൽ നിന്ന് വന്നു.
Read More
- 'സ്ലിപ്പിൽ ഫീൽഡർ,അതോടെ കാര്യം മനസിലായി';അഞ്ച് ബോൾ നേരിട്ട തന്ത്രം
- 'സുന്ദരനായത് എന്റെ തെറ്റാണോ'? പാക് ക്രിക്കറ്റ് താരങ്ങൾ ദ്രോഹിച്ചതായി ഷെഹ്സാദ്
- സിന്നർ കിരീടം നിലനിർത്തുമോ? രണ്ടും കൽപ്പിച്ച് സ്വരേവും; അറിയേണ്ടതെല്ലാം
- ത്രില്ലിങ് തിലക്! കോഹ്ലിയുടെ റെക്കോർഡും കടപുഴക്കിയ ഇന്നിങ്സ്
- 'ചെന്നൈയിൽ പുകമഞ്ഞ് ഉണ്ടായിരുന്നോ'? ഹാരി ബ്രൂക്കിന് പരിഹാസം
- തിലകിന്റെ തോളിലേറി ഇന്ത്യ; ചെപ്പോക്കിൽ ത്രില്ലിങ് ജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us