scorecardresearch

'സുന്ദരനായത് എന്റെ തെറ്റാണോ'? പാക് ക്രിക്കറ്റ് താരങ്ങൾ ദ്രോഹിച്ചതായി ഷെഹ്സാദ്

സുന്ദരനായതിന്റെ പേരിൽ പാക്കിസ്ഥാൻ ക്രിക്കറ്റിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ് മുൻ ബാറ്റർ അഹ്മദ് ഷെഹ്സാദ്. സീനിയർ താരങ്ങൾ ഇതിന്റെ പേരിൽ തനിക്കെതിരെ നീക്കങ്ങൾ നടത്തിയിരുന്നതായി ഷെഹ്സാദ് പറയുന്നു

സുന്ദരനായതിന്റെ പേരിൽ പാക്കിസ്ഥാൻ ക്രിക്കറ്റിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ് മുൻ ബാറ്റർ അഹ്മദ് ഷെഹ്സാദ്. സീനിയർ താരങ്ങൾ ഇതിന്റെ പേരിൽ തനിക്കെതിരെ നീക്കങ്ങൾ നടത്തിയിരുന്നതായി ഷെഹ്സാദ് പറയുന്നു

author-image
Sports Desk
New Update
pakistan cricketer ahmed shehzad

അഹ്മദ് ഷെഹ്സാദ്: (ഫോട്ടോ കടപ്പാട്: ഇൻസ്റ്റഗ്രാം)

വിചിത്ര വാദവുമായി പാക്കിസ്ഥാൻ ബാറ്റർ അഹ്മദ് ഷെഹ്സാദ്. താൻ കാഴ്ചയിൽ സുന്ദരനായതിന്റെ പേരിൽ ടീമിലെ സീനിയർ താരങ്ങൾക്ക് തന്നോട് അസൂയ ആയിരുന്നു എന്നാണ് അഹ്മദ് ഷെഹ്സാദ് അവകാശപ്പെടുന്നത്. 2019ലാണ് അഹമ്മദ് ഷെഹ്സാദ് അവസാനമായി പാക്കിസ്ഥാന് വേണ്ടി കളിക്കുന്നത്. 

Advertisment

കാഴ്ചയിൽ സുന്ദരനും, നല്ല വസ്ത്രധാരണ ശൈലിയുമുള്ള കളിക്കാരനാണ് എങ്കിൽ അവർ ടീമിലെ മുതിർന്ന താരങ്ങളുടെ വിദ്വേഷത്തിന് ഇരയാകും എന്നാണ് ഷെഹ്സാദ് പറയുന്നത്. 'കാണാൻ സുന്ദരനാണ് എന്നതിനാൽ എനിക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പാക്കിസ്ഥാൻ ക്രിക്കറ്റിൽ കാണാൻ സുന്ദരനായ, നന്നായി വസ്ത്രധാരണം നടത്താൻ അറിയുന്ന, നന്നായി സംസാരിക്കാൻ അറിയുന്ന താരത്തിന് അതിജീവിക്കാൻ പ്രയാസമാണ്. കാരണം ചില താരങ്ങൾ നമുക്കെതിരെ തിരിയും', ഷെഹ്സാദ് പറയുന്നു. 

ഏതെങ്കിലും പാക്കിസ്ഥാൻ താരത്തിന്റെ പേര് എടുത്ത് പറയാതെയാണ് ഷെഹ്സാദിന്റെ ആരോപണം. 'ഈ  കാരണം കൊണ്ട് പാക്കിസ്ഥാൻ ടീമിൽ എനിക്ക് എതിരെ പലരും തിരിഞ്ഞിരുന്നു. ഞാൻ എന്നെ ന്യായീകരിച്ച് പറയുകയല്ല. എന്നാൽ എന്നെ പോലെ ഈ പ്രശ്നം നേരിട്ട മറ്റ് കളിക്കാരും ഉണ്ട്. നമ്മുടെ ആരാധകരുടെ എണ്ണത്തിൽ വർധനവുണ്ടാവുകയും ആളുകൾ നമ്മളെ അഭിനന്ദിക്കുകയും ചെയ്താൽ അത് പാക്കിസ്ഥാൻ ടീമിലെ പല സീനിയർ താരങ്ങൾക്കും അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്',ഷെഹ്സാദ് പറയുന്നു. 

'ചെറിയ ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്. ലാഹോറിലെ അനാർക്കലിയിലാണ് കഴിയുന്നത്. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ഞാൻ എന്റെ വ്യക്തിത്വം മെച്ചപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ഇത് പാക്കിസ്ഥാൻ ടീമിനുള്ളിൽ വലിയ പ്രശ്നം സൃഷ്ടിക്കുകയായിരുന്നു', അഹ്മദ് ഷെഹ്സാദ് പറഞ്ഞു. 

ഒഴിവാക്കിയത് സ്ഥിരതയില്ലായ്മ ചൂണ്ടി

Advertisment

കഴിഞ്ഞ അഞ്ച് വർഷമായി പാക്കിസ്ഥാൻ ടീമിലേക്ക് തിരികെ എത്താൻ ഷെഹ്സാദിന് സാധിച്ചിട്ടില്ല. പാക്കിസ്ഥാന്റെ വലം കയ്യൻ ഓപ്പണിങ് ബാറ്ററായ ഷെഹ്സാദ് 25 ടെസ്റ്റ് ഇന്നിങ്സിൽ നിന്ന് 982 റൺസ് ആണ് സ്കോർ ചെയ്തത്. ഉയർന്ന സ്കോർ 176 റൺസ്. 2013ൽ പാക്കിസ്ഥാന് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഷെഹ്സാദ് 2017ൽ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുമ്പോൾ 40.9 ആയിരുന്നു ബാറ്റിങ് ശരാശരി. 2009ലാണ് ഏകദിനത്തിൽ ഷെഹ്സാദ് അരങ്ങേറ്റം കുറിച്ചത്. 81 ഏകദിനങ്ങളിൽ നിന്ന് കണ്ടെത്തിയത് 2605 റൺസ്. ടെസ്റ്റിൽ ഷെഹ്സാദ് മൂന്ന് വട്ടം സെഞ്ചുറി തൊട്ടപ്പോൾ ഏകദിനത്തിൽ സ്കോർ മൂന്നക്കം കടത്തിയത് ആറ് വട്ടം. 32 ആണ് ഏകദിനത്തിലെ ഷെഹ്സാദിന്റെ ഉയർന്ന സ്കോർ. 

59 ട്വന്റി20 മത്സരങ്ങളും ഷെഹ്സാദ് പാക്കിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്. ട്വന്റി20യിലും പാക്കിസ്ഥാന് വേണ്ടി ഷെഹ്സാദ് ഒരു സെഞ്ചുറി നേടിയിട്ടുണ്ട്. 25 എന്ന ബാറ്റിങ് ശരാശരിയിൽ 1471 റൺസ് ആണ് സ്കോർ ചെയ്തത്. ഒടുവിൽ സ്ഥിരതയില്ലായ്മയടെ പേര് പറഞ്ഞായിരുന്നു​ ഷെഹ്സാദിന് പാക്കിസ്ഥാൻ ടീമിലെ സ്ഥാനം നഷ്ടമായത്. 2020ലാണ് ഷെഹ്സാദ് അവസാനമായി പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഫ്രാഞ്ചൈസിയുടെ ഭാഗമാവുന്നത്. 2019ൽ ഗ്ലാഡിയേറ്റേഴ്സിനൊപ്പം ഷെഹ്സാദ് പിഎസ്എൽ കിരീടം നേടിയിരുന്നു. 

Read More

Pakistan Pakistan Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: