/indian-express-malayalam/media/media_files/2025/01/26/ITdIxyBecOgnFqTlBBGS.jpg)
തിലക് വർമ: (ഇൻസ്റ്റഗ്രാം)
ഇംഗ്ലണ്ടിനെതിരായ ചെന്നൈ ട്വന്റി20യിൽ മാച്ച് വിന്നിങ് ഇന്നിങ്സോടെ പുറത്താവാതെ നിന്ന തിലക് വർമ ഇന്ത്യൻ റൺ മെഷീൻ വിരാട് കോഹ്ലിയുടെ റെക്കോർഡും കടപുഴക്കി. പുറത്താവാതെ ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡ് ആണ് തിലക് വർമ തന്റെ പേരിലേക്ക് ചേർത്തത്.
തുടരെ നാല് ട്വന്റി20 ഇന്നിങ്സിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്യുന്ന താരം എന്ന നേട്ടവും തിലക് സ്വന്തമാക്കി. കഴിഞ്ഞ നാല് ട്വന്റി20 ഇന്നിങ്സിൽ നിന്ന് 318 റൺസ് ആണ് തിലക് വർമ സ്വന്തമാക്കിയത്. തുടരെ നാല് ട്വന്റി20 ഇന്നിങ്സിൽ നിന്ന് 258 റൺസ് നേടിയ വിരാട് കോഹ്ലി, 257 റൺസ് നേടിയ സഞ്ജു സാംസൺ, 253 റൺസ് നേടിയ രോഹിത് ശർമ, 252 റൺസ് നേടിയ ശിഖർ ധവാൻ എന്നിവരെയാണ് തിലക് ബഹുദൂരം പിന്നിലാക്കിയത്.
19, 120, 107, 72 എന്നതാണ് കഴിഞ്ഞ നാല് ട്വന്റി20 ഇന്നിങ്സിൽ നിന്നുള്ള തിലക് വർമയുടെ സ്കോറുകൾ. 318 റൺസും വിക്കറ്റ് കളയാതെയാണ് തിലക് നേടിയത്. പുറത്താകാതെ നാല് ട്വന്റു20 ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടത്തിൽ 271 റൺസ് നേടിയ മാർക്ക് ചാംപ്മാൻ, 240 റൺസ് നേടിയ ശ്രേയസ് അയ്യർ, 240 റൺസ് നേടിയ ആരോൺ ഫിഞ്ച്, 239 റൺസ് നേടിയ ഡേവിഡ് വാർണർ എന്നിവരെയാണ് തിലക് മറികടന്നത്.
ചെപ്പോക്കിലെ തിലക് വർമയുടെ അർധ ശതകമാണ് ഇന്ത്യയെ പരമ്പരയിൽ 2-0ന് മുൻപിലെത്തിയത്. ഒരുവശത്ത് വിക്കറ്റുകൾ തുടരെ വീഴുമ്പോഴും മറുവശത്ത് തിലക് പിടിച്ചു നിന്നു. ഇംഗ്ലണ്ട് ബോളർമാരുടെ പേസും സ്പിന്നും തിലകിനെ കുഴക്കിയില്ല. ആർച്ചറിനെയാണ് തിലക് കൂടുതൽ ആക്രമിച്ച് കളിച്ചത്. നാല് സിക്സുകൾ ആർച്ചറിനെതിരെ തിലക് അടിച്ചു.
നാല് ഓവറിൽ 60 റൺസ് ആണ് ആർച്ചർ വഴങ്ങിയത്. ആർച്ചറിന് വീഴ്ത്താനായത് സഞ്ജു സാംസണിന്റെ വിക്കറ്റും. തിലകിന്റെ ചെപ്പോക്കിലെ ഇന്നിങ്സിലെ ഹൈലൈറ്റുകളിലൊന്ന് ഇംഗ്ലീഷ് ബോളർ ബ്രൈഡന് എതിരായ സിക്സ് ആയിരുന്നു. ഡീപ്പ് ഫൈൻ ലെഗ്ഗിലൂടെയായിരുന്നു തിലകിന്റെ ആ മനോഹര സിക്സ് പറന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.