/indian-express-malayalam/media/media_files/2025/01/25/FaaJSuzvaL8iy42tjDmO.jpg)
മാഡിസൻ ഓസ്ട്രേലിയൻ ഓപ്പൺ ചാംപ്യൻ: (ഇൻസ്റ്റഗ്രാം)
കന്നി ഗ്രാൻഡ്സ്ലാം കിരീടത്തിൽ മുത്തമിട്ട് അമേരിക്കൻ താരം മാഡിസൻ. കലാശപ്പോരിൽ നിലവിലെ ചാംപ്യൻ സബലേങ്കയെ വീഴ്ത്തിയാണ് മാഡിസന്റെ ഓസ്ട്രേലിയൻ ഓപ്പൺ കിരീട നേട്ടം. രണ്ടര മണിക്കൂർ നീണ്ട പോരിൽ മൂന്ന് സെറ്റിനാണ് മാഡിസൻ സബലേങ്കയെ മലർത്തിയടിച്ചത്. സ്കോർ 3-6, 6-2,5-7.
രണ്ട് വർഷത്തിന് ശേഷമാണ് സബലേങ്ക ഓസ്ട്രേലിയൻ ഓപ്പണിൽ തോൽക്കുന്നത്. ഹാട്രിക് കിരീടം ലക്ഷ്യമിട്ട് എത്തിയ ലോക ഒന്നാം നമ്പർ താരത്തെ മുപ്പതുകാരിയായ മാഡിസൻ പിടിച്ചുകെട്ടുകയായിരുന്നു. 19ാം സീഡായ താരമാണ് മാഡിസൻ. 2017ലെ യുഎസ് ഓപ്പൺ ഫൈനലിൽ മാഡിസൻ തോറ്റിരുന്നു. എട്ട് വർഷങ്ങൾക്ക് ശേഷമാണ് തന്റെ ഗ്രാൻഡ്സ്ലാം എന്ന സ്വപ്നത്തിലേക്ക് എത്താൻ മാഡിസനിന് സാധിച്ചത്.
The Keys to victory!@Madison_keys caps an incredible fortnight with a breakthrough Grand Slam title!
— #AusOpen (@AustralianOpen) January 25, 2025
She beats Collins, Rybakina, Svitolina, Swiatek and Sabalenka to claim the crown.@wwos • @espn • @eurosport • @wowowtennis • #AusOpen • #AO2025pic.twitter.com/p2RdID6JQc
പവർഫുൾ സർവുകളും ക്രിസ്പ് ആയ ഗ്രൌണ്ട് സ്ട്രോക്കുകളും കൊണ്ട് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സബലേങ്കയെ വീഴ്ത്താൻ മാഡിസനിൽ നിന്ന് വന്നത്. ഓസ്ട്രേലിയൻ ഓപ്പണിൽ തുടരെ 20 ജയങ്ങൾ തൊട്ടുള്ള സബലേങ്കയുടെ തേരോട്ടത്തിനും ഇവിടെ മാഡിസൻ തിരശീലയിട്ടു.
2000 മുതൽ ഓസ്ട്രേലിയൻ ഓപ്പൺ ജയിക്കുന്ന അഞ്ചാമത്തെ അമേരിക്കൻ വനിതാ താരമാണ് മാഡിസൻ. തകർപ്പൻ ഫോർഹാൻഡ് ഷോട്ടോടെ സെക്കൻഡ് മാച്ച് പോയിന്റ് സ്റ്റൈലായി നേടിയതുൾപ്പെടെ മാഡിസനിൽ നിന്ന് മികച്ച നിമിഷങ്ങൾ ഫൈനൽ പോരിൽ നിരവധി വന്നു. ഡബ്ല്യുടിഎ റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ താരത്തേയും ലോക രണ്ടാം നമ്പർ താരത്തേയും ഗ്രാൻഡ്സ്ലാം സെമിയിലും ഫൈനലിലം തോൽപ്പിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടവും മാഡിസൻ സ്വന്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.