scorecardresearch

അഭിഷേക് ശര്‍മ്മയ്ക്ക് പരുക്ക്; രണ്ടാം ടി20 യിൽ കളിച്ചേക്കില്ല

കൊല്‍ക്കത്തയിലെ ആദ്യ ടി20 യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം നേടിയപ്പോള്‍ 79 റണ്‍സ് നേടിയ അഭിഷേക് ടീമിലെ ടോപ് സ്‌കോറര്‍ ആയിരുന്നു

കൊല്‍ക്കത്തയിലെ ആദ്യ ടി20 യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം നേടിയപ്പോള്‍ 79 റണ്‍സ് നേടിയ അഭിഷേക് ടീമിലെ ടോപ് സ്‌കോറര്‍ ആയിരുന്നു

author-image
Sports Desk
New Update
sports

അഭിഷേക് ശർമ്മ

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി20ക്ക് മുമ്പായി ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ്മയ്ക്ക് ഭീഷണിയായി പരുക്ക്. വെളിയാഴ്ച നടന്ന പരിശീലന സെഷനിൽ താരത്തിന്റെ വലത് കണങ്കാലിന് പരുക്കേറ്റിരുന്നു. പിന്നീട് നെറ്റ്‌സില്‍ പരിശീലനത്തിന് താരം ഇറങ്ങിയില്ല. ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന രണ്ടാം ടി20യില്‍ താരം കളിക്കുമോയെന്ന് ഉറപ്പായിട്ടില്ല. 

Advertisment

കൊല്‍ക്കത്തയിലെ ആദ്യ ടി20 യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം നേടിയപ്പോള്‍ 79 റണ്‍സ് നേടിയ അഭിഷേക് ടീമിലെ ടോപ് സ്‌കോറര്‍ ആയിരുന്നു. മൂന്നാമതൊരു ഓപ്പണര്‍ ഇല്ലാത്ത സാഹചര്യത്തില്‍, പരുക്ക് മൂലം അഭിഷേക് കളിച്ചില്ലെങ്കില്‍ ഇന്ത്യക്കായി സഞ്ജു സാംസണിനൊപ്പം ആര് ഓപ്പണ്‍ ചെയുമെന്നത് സംശയമാണ്. തിലക് വര്‍മ്മ അല്ലെങ്കില്‍ കീപ്പര്‍ ധ്രുവ് ജുറല്‍ എന്നിവരില്‍ ഒരാളാവും ഓപ്പണിങ്ങിന് ഇറങ്ങാൻ സാധ്യത.

ഇന്ത്യയുടെ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമിയും ഇംഗ്ലണ്ടിനെതിരെ കളിക്കുമോയെന്നതും സംശയകരമാണ്. കൊല്‍ക്കത്തയിലെ ആദ്യ ടി20യിലൂടെ ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ച് വരവ് നടത്തുമെന്ന് കരുതിയിരുന്ന താരം ടീമില്‍ ഇടം പിടിച്ചിരുന്നില്ല. പരുക്ക് മൂലമാണോ അതോ ടീമിലേ കോമ്പിനേഷന്‍ ശ്രദ്ധിച്ചതുകൊണ്ടാണോ താരം പുറത്ത് ഇരുന്നതെന്ന് ഇനിയും വ്യക്തമല്ല.

ആദ്യ മത്സരത്തിൽ പരുക്കല്ല ഷമിയെ പുറത്തിരുത്താന്‍ കാരണമായതെങ്കില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ താരത്തിന് ടീമില്‍ ഇടം ലഭിച്ചേക്കും. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി തന്റെ ഫോം വീണ്ടെടുക്കാന്‍ ഈ മത്സരങ്ങള്‍ ഷമിക്ക് സഹായകരമാകും. ഇതിനായി ഒരു സ്പിന്നറെ പുറത്തിരുത്തുമോ അതോ ഒരു മീഡിയം പേസറെ പുറത്തിരിത്തുമോയെന്നത് കണ്ടറിയണം.

ആദ്യ ടി20യില്‍ ബാറ്റിങ്ങിന് കരുത്തേകാന്‍ രണ്ട് മീഡിയം പേസ് ഓള്‍ റൗണ്ടര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ഫാസ്റ്റ് ബോളറായി അര്‍ഷ്ദീപ് സിങ് മാത്രമായിരുന്നു ടീമില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ ടീം മൂന്ന് സ്പിന്നര്‍മാരുമായാണ് ആദ്യ ടി20 കളിച്ചത്. 

Advertisment

Read More

t20 series

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: