/indian-express-malayalam/media/media_files/2025/01/24/nIa8v7tR1j9pAcFUGQ5n.jpg)
ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ ലൂണ : (ഇൻസ്റ്റഗ്രാം)
ഐഎസ്എൽ ഈസ്റ്റ് ബംഗാളിന് എതിരെ തോൽവിയിലേക്ക് വീണ് കേരള ബ്ലാസ്റ്റേഴ്സ്. 2-1നാണ് ബ്ലാസ്റ്റേഴ്സ് തോൽവി തൊട്ടത്. കളി തുടങ്ങി 20ാം മിനിറ്റിൽ തന്നെ പിവി വിഷ്ണു എന്ന മലയാളി താരത്തിലൂടെ ഈസ്റ്റ് ബംഗാൾ ഗോൾ വല കുലുക്കി. 72ാം മിനിറ്റിൽ മഹെറിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് 2-0 ആയ ഉയർത്തി. 84ാം മിനിറ്റിൽ ഡാനിഷ് ഫറൂഖിലൂടെ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മടക്കി. എന്നാൽ സമനില ഗോൾ പിടിക്കാനായില്ല. പുതിയ പരിശീലകൻ പുരുഷോത്തമന് കീഴിൽ ഇത് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ തോൽവിയാണ്.
പോയിന്റ് പട്ടികയിൽ 11ാം സ്ഥാനത്ത് നിൽക്കുന്ന ഈസ്റ്റ് ബംഗാളിനോടും തോൽവി വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴുകയാണ്. ആദ്യ 20 മിനിറ്റിള്ളിൽ ബ്ലാസ്റ്റേഴ്സിനെ സമ്മർദത്തിലേക്ക് തള്ളിയിട്ട് ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം പി.വി.വിഷ്ണു ഗോൾ നേടി. ഈസ്റ്റ് ബംഗാളിന്റെ വലത് വിങ്ങർ സ്പീഡിലും കൃത്യതയിലും പിഴവില്ലാതെ സച്ചിൻ സുരേഷിനെ മറികടന്ന് പന്ത് വലയിലാക്കുകയായിരുന്നു.
ക്ലീറ്റന്റെ അസിസ്റ്റിൽ നിന്നായിരുന്നു വിഷ്ണുവിന്റെ ഗോൾ. 15ാം മിനിറ്റിൽ ഡയമന്റക്കോസിന്റേയും 16ാം മിനിറ്റിൽ ക്ലീറ്റൻ സിൽവയുടെ ഷോട്ട് സേവ് ചെയ്ത് സച്ചിൻ ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചിരുന്നു. മഹേഷും വിഷ്ണുവും ചേർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയെ തുടക്കം മുതൽ ചലഞ്ച് ചെയ്തു.
എന്നാൽ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയക്ക് മത്സരത്തിന്റെ തുടക്ക സമയങ്ങളിൽ ഫൈനൽ തേർഡിലേക്ക് പന്ത് എത്തിക്കാൻ പ്രയാസപ്പെട്ടു. ഈസ്റ്റ് ബംഗാൾ ഡിഫൻസീവ് ലൈൻ നിലനിർത്തി കളിച്ചതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ വിയർത്തു. ഡ്രിങ്ക്സ് ബ്രേക്ക് കഴിഞ്ഞ് 34ാം മിനിറ്റിൽ ലൂണ ബോക്സിനുള്ളിലേക്ക് പന്തുമായി കടന്നെങ്കിലും ഈസ്റ്റ് ബംഗാൾ താരം ലാൽചുങ്നുംഗ ലൂണയെ പുഷ് ചെയ്ത് വീഴ്ത്തി. എന്നാൽ റഫറിയുടെ ഭാഗത്ത് നിന്ന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായ തീരുമാനം ഉണ്ടായില്ല.
37ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ലീഡ് ഉയർത്തും എന്ന് തോന്നിച്ചു. 40 വാര അകലെ നിന്നുളള സെലിസിന്റെ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി അകന്നു. കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനാവാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിപ്പിച്ചത്.
രണ്ടാം പകുതി ആരംഭിച്ച 49ാം മിനിറ്റിൽ ലൂണ ബ്ലാസ്റ്റേഴ്സിനായി മുന്നേറ്റം നടത്തി. നോഹയെ ലക്ഷ്യമാക്കി ലൂണയിൽ നിന്ന് പന്ത് എത്തിയെങ്കിലും ഗിൽ ഗോൾമുഖത്തെ അപകടം ഒഴിവാക്കി. തൊട്ടുപിന്നാലെ ഡയമന്റക്കോസിന്റെ ബോക്സിന് സമീപത്ത് നിന്നുള്ള ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷും സേവ് ചെയ്തു.
ലൂണയെ തള്ളി സെലിസ്
57ാം മിനിറ്റിൽ നോഹ സിക്സ് യാർഡിന് പുറത്ത് നിന്ന് മികച്ചൊരു പാസ് നൽകിയെങ്കിലും ഫ്രെഡ്ഡിയുടെ റൺ വൈകിയതോടെ ഹെഡ്ഡർ ലക്ഷ്യം കാണാതെ പോയി. 58ാം മിനിറ്റിൽ പെപ്രയെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് ഡ്രിനിച്ചിനെ കളത്തിലിറക്കി. പിന്നാലെ നോഹയുടെ ബോക്സിനുള്ളിൽ നിന്നുള്ള ഷോട്ട് തടഞ്ഞ ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചിടിപ്പ് കൂട്ടി കൌണ്ടർ അറ്റാക്ക് നടത്തി. ഡയമന്റക്കോസും സെലിസും ചേർന്ന് മുന്നേറ്റം നടത്തിയെങ്കിലും അവസാന നിമിഷം ടാക്കിളിലൂടെ ഹോർമിപാം ബ്ലാസറ്റേഴ്സിന്റെ രക്ഷയ്ക്കെത്തി.
മത്സരത്തിന്റെ എഴുപതാം മിനിറ്റിൽ ലൂണയെ സെലിസ് തള്ളിയത് ഇരു ടീം അംഗങ്ങളും തമ്മിലുള്ള കൊമ്പുകോർക്കലിലേക്ക് നയിച്ചു. സന്ദീപിനും സെലിസിനും മഞ്ഞക്കാർഡും കണ്ടു. 71ാം മിനിറ്റിൽ വിഷ്ണു വീണ്ടും ബ്ലാസ്റ്റേഴ്സിനെ പ്രഹരിക്കാനെത്തി. മൂന്ന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ വിഷ്ണു മറികടന്നു എങ്കിലും ഒടുവിൽ സച്ചിന് മുൻപിൽ കീഴടങ്ങി.
72ാം മിനിറ്റിൽ മഹെർ കോർണർ കിക്കിൽ നിന്നാണ് ഈസ്റ്റ് ബംഗാളിന്റെ ലീഡ് ഉയർത്തിയത്. സെറ്റ് പീസിൽ നിന്ന് സിക്സ് യാർഡിൽ നിന്ന് മഹെർ പന്ത് ഗോൾവലയിലെത്തിച്ചു. 83ാം മിനിറ്റിൽ ഡാനിഷിന്റെ സാങ്കേതിക തികവിന്റെ ബലത്തിലാണ് ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മടക്കിയത്. ഹാഫ് വോളിയിൽ നിന്ന് ബോക്സിനുള്ളിലേത്ത് ഡാനിഷ് പന്തെത്തിച്ചു
91ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന് മുൻപിൽ ലീഡ് ഉയർത്താൻ സുവർണാവസരം തെളിഞ്ഞെത്തി. ക്ലീറ്റൻ സിൽവയുടെ ക്ലോസ് റേഞ്ച് ഷോട്ട് ടാർഗറ്റിൽ നിന്ന് അകന്ന് പോയി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.