/indian-express-malayalam/media/media_files/DAmAKGGWw68kPyAv8wvu.jpg)
സഞ്ജു സാംസൺ, രാഹുൽ ദ്രാവിഡ്(ഫയൽ ചിത്രം)
കേരള ക്രിക്കറ്റ് അസോസിയേഷനും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജുവും തമ്മിലുള്ള ബന്ധം മോശമായി നിൽക്കുന്നതിന് ഇടയിൽ കൂടുതൽ പ്രതികരണവുമായി സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥൻ. കെസിഎ സഞ്ജുവിന് എതിരായി നിന്ന സമയം ഇന്ത്യൻ മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ആണ് സഞ്ജുവിനെ രക്ഷിച്ചത് എന്നാണ് സാംസൺ വിശ്വനാഥൻ വെളിപ്പെടുത്തുന്നത്.
'രാഹുൽ ദ്രാവിഡുമായി ബന്ധപ്പെട്ട ഒരു സംഭവം പറയാം. കേരള ക്രിക്കറ്റ് അസോസിയേഷൻ സഞ്ജുവിന്റെ കരിയർ തകർക്കാൻ ശ്രമിച്ചപ്പോൾ ദ്രാവിഡ് വിഷയത്തിൽ ഇടപെട്ടു. സഞ്ജു ഇന്ന് എവിടെയെങ്കിലും എത്തി നിൽക്കുന്നുണ്ടെങ്കിൽ അതിന് സഞ്ജു കടപ്പെട്ടിരിക്കുന്നത് ദ്രാവിഡിനോടാണ്. സഞ്ജുവിന് എതിരെ നടപടി എടുത്തപ്പോൾ അവർ സഞ്ജുവിന്റെ കിറ്റ് എല്ലാം പിൻവലിച്ചു. എന്ത് ചെയ്യണം എന്നറിയാതെ വീട്ടിൽ എല്ലാവരും വിഷമിച്ച് ഇരിക്കുമ്പോൾ ദ്രാവിഡിന്റെ കോൾ വന്നു, സഞ്ജുവിന്റെ പിതാവ് പറയുന്നു.
ദ്രാവിഡിന്റെ ഫോൺ കോൾ
ദ്രാവിഡിന്റെ കോൾ സഞ്ജുവിനെ ഏറെ സന്തോഷിപ്പിച്ചു. ഫോൺ കയ്യിൽ വെച്ച് സഞ്ജു കരയുകയായിരുന്നു. അദ്ദേഹത്തിന്റെ ഫോൺ കോൾ ഞങ്ങളെ എല്ലാവരേയും സന്തോഷിപ്പിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നുണ്ട്. അവർക്ക് നിന്നോട് അസൂയയാണ്. നീ പേടിക്കേണ്ട എന്നാണ് ദ്രാവിഡ് സഞ്ജുവിനോട് പറഞ്ഞത്. എല്ലാം അദ്ദേഹം നോക്കിക്കോളാം എന്നും പറഞ്ഞു. കെസിഎയ്ക്ക് മുകളിൽ പ്രവർത്തിച്ച് സഞ്ജുവിനെ ദ്രാവിഡ് അദ്ദേഹത്തിന്റെ ചിറകിനടിയിൽ നിർത്തുകയായിരുന്നു, സാംസൺ വിശ്വനാഥൻ പറയുന്നു.
സഞ്ജുവിനെതിരെ കെസിഎ ഗൂഡാലോചന നടത്തുന്നതായി സഞ്ജുവിന്റെ പിതവ് സാംസൺ വിശ്വനാഥൻ ആരോപിച്ചിരുന്നു.'ആറ് മാസം മുൻപേ എനിക്കറിയാമായിരുന്നു സഞ്ജുവിന് എതിരെ അവർ എന്തൊക്കെയോ ഗൂഡാലോന നടത്തുന്നുണ്ടെന്ന്. ഞങ്ങൾക്ക് അവരുമായി പോരടിക്കാൻ സാധിക്കില്ല. അവരെ വെല്ലുവിളിക്കാൻ നമുക്കാവില്ല. എന്റെ സഞ്ജു സുരക്ഷിതനല്ല', ഇന്ത്യൻ​ താരത്തിന്റെ പിതാവ് പറഞ്ഞു.
അവർ എല്ലാ കുറ്റവും സഞ്ജവിന്റെ മേൽ ചുമത്തും. എല്ലാവരും അവർ പറയുന്നത് വിശ്വസിക്കുകയും ചെയ്യും. കേരളത്തിന് വേണ്ടി കളിക്കുന്നത് സഞ്ജു അവസാനിപ്പിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. മറ്റേതെങ്കിലും സംസ്ഥാന അസോസിയേഷനുകൾ സഞ്ജുവിന് അവസരം കൊടുക്കാൻ തയ്യാറാണ് എങ്കിൽ മുൻപോട്ട് വരണം. ഞങ്ങൾക്ക് വേണ്ടി കളിക്കൂ സഞ്ജു എന്ന് പറഞ്ഞ് സഞ്ജുവിനെ ക്ഷണിക്കണം. ഞാൻ എല്ലാവരോടും ആവശ്യപ്പെടുകയാണ്, സാംസൺ വിശ്വനാഥൻ പറഞ്ഞു.
Read More
- സഞ്ജു സുരക്ഷിതനല്ല, കെസിഎ ഗൂഡാലോചന നടത്തുന്നു:സാംസൺ വിശ്വനാഥൻ
- india vs England: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം; ഈഡൻ ഗാർഡൻസിൽ താരമായി അഭിഷേക്
- ബുമ്ര തന്നെ മികച്ച ബോളര്‍; ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി
- ഗില്ലും ബുമ്രയും ആന്റീ ഡോപ്പിങ് ടെസ്റ്റ് ലിസ്റ്റില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us