scorecardresearch

India vs England: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം; ഈഡൻ ഗാർഡൻസിൽ താരമായി അഭിഷേക്

IND vs ENG 1st T20I Cricket Score: അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്

IND vs ENG 1st T20I Cricket Score: അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Abhishek Sharma

ചിത്രം: എക്സ്/ബിസിസിഐ

IND vs ENG 1st T20I Cricket Score Updates: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് ജയം. 133 റൺസ് വിജയ ലക്ഷ്യത്തോടെ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 11.5 ഒവറിൽ വിജയംകണ്ടു. അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. അർധ സെഞ്ചുറി തികച്ച അഭിഷേക് 79 റൺസെടുത്തു.

Advertisment

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത നായകൻ സുര്യകുമാർ യാദവിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ഇന്ത്യയുടെ ബൗളിങ്നിര പുറത്തെടുത്തത്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 132 റൺസിൽ ഒതുക്കുകയായിരുന്നു.

ഇന്ത്യക്കായി വരുൺ ചക്രവർത്തി 22 റൺസ് വിട്ടുനൽകി 3 വിക്കറ്റ് വീഴ്ത്തി. അക്സാർ പട്ടേലും അർഷ്ദീപ് സിങും ഹാർദിക് പാണ്ഡ്യയും രണ്ടു വിക്കറ്റു വീതം നേടി. ഇംഗ്ലണ്ട് നിരയിൽ നായകൻ ജോസ് ബട്ട്‌ലർ, ഹാരി ബ്രൂക്ക്, ജോഫ്ര ആർച്ചർ എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ബട്ട്‌ലര്‍ 44 പന്തിൽ 68 റൺസും ഹാരി ബ്രൂക്ക് 14 പന്തിൽ 17 റൺസും നേടി.

Advertisment

മറുപടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് 26 റൺസെടുത്ത സഞ്ജു സാംസണിന്റെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. തുടർന്ന് ക്രീസിലെത്തിയ നായകൻ സൂര്യകുമാർ യാദവ് അക്കൗണ്ട് തുറക്കാതെ പുറത്തായി. തിലക് വർമ്മയ്ക്കൊപ്പം ക്രീസിൽ നിലയുറപ്പിച്ച അഭിഷേക് 34 പന്തിൽ 79 റൺസുമായി കളി തിരികെ കൊണ്ടുവന്നു. 

8 പടുകൂറ്റൻ സിക്സറുകളുടെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു അഭിഷേകിന്റെ പ്രകടനം. തിലക് വർമ്മ 19 റൺസും, ഹാർദിക് പാണ്ഡ്യ 3 റൺസും നേടി.

പ്ലേയിങ് ഇലവന്‍

ഇന്ത്യ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.

ഇംഗ്ലണ്ട്: ബെൻ ഡക്കറ്റ്, ഫിലിപ്പ് സാൾട്ട് , ജോസ് ബട്ട്‌ലർ, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബെഥേൽ, ജാമി ഓവർട്ടൺ, ഗസ് അറ്റ്കിൻസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, മാർക്ക് വുഡ്.

ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പര എവിടെ കാണാം? 

ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിലെ എല്ലാ മത്സരങ്ങളും സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലൂടെ തത്സമയം കാണാം. ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ മത്സരത്തിന്റെ തത്സമയം സ്ട്രീമിംഗ് ലഭ്യമാകും.

Read More

Indian Cricket Team England Cricket Team Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: