/indian-express-malayalam/media/media_files/2025/01/20/dzBdh907Io7ABtNIrSZi.jpg)
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിന് വേണ്ടിയുള്ള കേരള ടീം പ്രഖ്യാപിച്ചു. സച്ചിന് ബേബിയാണ് ക്യാപ്റ്റന്‍. കഴിഞ്ഞ രഞ്ജി മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സച്ചിന് കാഴ്ചവച്ചത്. രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയും സച്ചിന് ബേബി സ്വന്തമാക്കിയിരുന്നു.
ഹരിയാനയ്ക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സിലാണ് സച്ചിന് ബേബിയുടെ നേട്ടം. ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. സ്പോര്‍ട്ട് 18 ചാനലില്‍ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും.
ടീം അംഗങ്ങള്‍: സച്ചിന് ബേബി ( ക്യാപ്റ്റന്‍), റോഹന്‍ എസ് കുന്നുമ്മല്‍, വിഷ്ണു വിനോദ്,ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്, മുഹമ്മദ് അസറുദീന്‍, സല്‍സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വതെ, ഷോണ്‍ റോജര്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിധീഷ് എം.ടി, ബേസില്‍ എന്‍.പി, ഷറഫുദീന്‍ എന്‍.എം, ശ്രീഹരി എസ്.നായര്‍.
Read More
- 'എന്ത് അസംബന്ധമാണ്; മൂന്ന് പേസർമാരെ മാത്രം സ്ക്വാഡിലെടുത്ത ബുദ്ധി ആരുടേത്?'
- ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്തിന് അർഹനോ? കുഴഞ്ഞുമറിഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ്
- കച്ചമുറുക്കി ബ്ലാസ്റ്റേഴ്സ്;കാര്യങ്ങൾ കീഴ്മേൽ മറിയുന്നത് ഇങ്ങനെ
- വിൻഡിസ് തവിടുപൊടി; 26 പന്തിൽ വിജയ ലക്ഷ്യം മറികടന്ന് ഇന്ത്യൻ വനിതകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us