/indian-express-malayalam/media/media_files/2025/01/22/unIDOlAOfpyd3ti0PvXi.jpg)
നാഷനല്‍ ആന്റീ ഡോപ്പിങ് ഏജെന്‍സി (നാഡാ) പുതിയതായി പുറത്തിറക്കിയ ലിസ്റ്റില്‍ ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുമ്ര ഉള്‍പ്പടെയുള്ള താരങ്ങളുടെ പേര് ഉള്‍പ്പെടുത്തി. ഉത്തേജക മരുന്ന് ടെസ്റ്റിനുള്ള രജിസ്റ്റേര്‍ഡ് ടെസ്റ്റിങ് പൂളില്‍ (ആര്‍ ടി പി) 14 ക്രിക്കറ്റ് താരങ്ങളും മറ്റു സ്‌പോര്‍ട്‌സ് താരങ്ങളും ഉള്‍പ്പെട്ടിടുണ്ട്.
സെന്‍ട്രല്‍ കരാറിലുള്ള ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് നാഡാ അവരുടെ ഉത്തേജക മരുന്നിന് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, അര്‍ഷ്ദീപ് സിംഗ്, സഞ്ജു സാംസണ്‍,തിലക്വര്‍മ എന്നിവരാണ് പുതിയതായി ആര്‍ടിപിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പുരുഷ ക്രിക്കറ്റ് താരങ്ങള്‍.
ഇവര്‍ കൂടാതെ വനിതാ താരങ്ങളായ രേണുക സിങ്, ഷഫാലി വര്‍മ്മ, ദീപ്തി ശര്‍മ്മ എന്നുവരും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. തീരുമാനം പെട്ടെന്ന് തന്നെ നടപ്പാക്കാന്‍ തീരുമാനിച്ച നാഡാ, ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പ് തന്നെ താരങ്ങളുടെ സാംമ്പിളുകള്‍ ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരമ്പരക്ക് ഉടനീളം നാഡയുടെ ഡോപ്പ് കണ്ട്രോള്‍ ഓഫിസര്‍ (ഡിസി) വിവിധ വേദികള്‍ സന്ദര്‍ശിക്കുവാനും തിരുമാനിച്ചിട്ടുണ്ട്. എല്ലാ തീരുമാനങ്ങളും നാഡാ ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.
2019ലാണ് നാഡാ ആദ്യമായി ആര്‍ടിപി കൊണ്ടുവരുന്നത്. അന്ന് അഞ്ച് ക്രിക്കറ്റ് താരങ്ങളായിരുന്നു ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. ചെതേശ്വര്‍ പുജാരാ, രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍, സ്മൃതി മന്ഥാനാ,ദീപ്തി ശര്‍മ്മ എന്നിവര്‍ ആയിരുന്നു അന്ന് ലിസ്റ്റില്‍ ഉണ്ടായിരുന്നത്.
2020ല്‍ പ്രിത്വി ഷാ ഡോപ്പിങ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. നിരോധിത പദാര്‍ഥമായ ടെര്‍ബുട്ടാലിന്റെ സാന്നിധ്യമാണ് പ്രിത്വിക്ക് വിനയായത്. താന്‍ മനപ്പൂര്‍വ്വമല്ല പദാര്‍ത്ഥം ഉപയോഗിച്ചത് എന്ന് പ്രിത്വി പറഞ്ഞെങ്കിലും താരത്തിന് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നു.
യൂസഫ് പഠാന്‍, പ്രദീപ് സാംഗ്വാന്‍, അന്‍ഷുലാ റാവു എന്നിവരും ഡോപ്പിങ് ടെസ്റ്റ് പരാജയപ്പെട്ട് സസ്‌പെന്‍ഷന്‍ നേരിട്ടവരില്‍ ഉള്‍പ്പെടുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.