/indian-express-malayalam/media/media_files/uploads/2022/05/Shreyas-Iyer-.jpg)
ശ്രേയസ് അയ്യർ(ഫയൽ ഫോട്ടോ)
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി ശ്രേയസ് അയ്യർ. താനുമായി യാതൊരു തരത്തിലുമുള്ള ആശയ വിനിമയം നടത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റ് തയ്യാറായില്ല എന്നാണ് ശ്രേയസ് അയ്യർ വെളിപ്പെടുത്തുന്നത്.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് വിട്ട് താര ലേലത്തിലേക്ക് എത്തിയ ശ്രേയസ് അയ്യരെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ തമ്മിൽ മത്സരിച്ചു. ഒടുവിൽ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് ശ്രേയസിനെ ടീമിലെത്തിച്ചു. പഞ്ചാബിനെ തങ്ങളുടെ ആദ്യ ഐപിഎൽ കിരീടത്തിലേക്ക് ശ്രേയസ് നയിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
'കൊൽക്കത്തയ്ക്ക് ഒപ്പം കിരീടം നേടിയ സമയം മനോഹര നിമിഷങ്ങളായിരുന്നു. ആരാധകരുടെ പിന്തുണ അതിശയിപ്പിക്കുന്നതാണ്. അവിടെ ചിലവഴിച്ച ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. എന്നാൽ ഏതാനും മാസത്തേക്ക് ഞാനുമായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് മാനേജ്മെന്റ് ഒരു തരത്തിലുമുള്ള ചർച്ചയും നടത്തിയില്ല. ടീമിൽ നിലനിർത്തുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നില്ല, ശ്രേയസ് അയ്യർ പറയുന്നു.
എന്താണ് സംഭവിക്കുന്നത് എന്നോർത്ത് ഞാനൊന്ന് കുഴങ്ങി. പരസ്പരം ആശയവിനിമയം ഉണ്ടാവാതെ വന്നതോടെയാണ് ഞങ്ങൾ പിരിയാൻ തീരുമാനിച്ചത്. കെകെആറിന്റെ ഭാഗത്ത് നിന്നുണ്ടായ സമീപനം എന്നെ നിരാശപ്പെടുത്തുന്നതായിരുന്നു. ടീമിൽ നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിക്കേണ്ട തിയതിക്ക് ഒരാഴ്ച മുൻപും ആശയവിനിമയം ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ താത്പര്യം ഇല്ലായ്മ അവിടെ വ്യക്തമാണ്. അതുകൊണ്ട് അവിടെ എനിക്കൊരു തീരുമാനം എടുക്കണമായിരുന്നു, ശ്രേയസ് പറയുന്നു.
എങ്കിലും ഷാരൂഖ് സാറിനും കുടുംബത്തിനും അവർക്കെല്ലാവർക്കും ഒപ്പം ചിലവിട്ട സമയം മനോഹരമായിരുന്നു. അവിടെ നിന്ന് കിരീടം നേടിയത് എന്റെ ജീവിതത്തിലെ നാഴികക്കല്ലുകളിൽ ഒന്നാണ് എന്നും ശ്രേയസ് അയ്യർ പറഞ്ഞു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വലിയ വിലയാണ് താര ലേലത്തിൽ ശ്രേയസ് അയ്യറിന് ലഭിച്ചത്. പഞ്ചാബ് കിങ്സിന്റെ ചരിത്രത്തിലെ പതിനേഴാമത്തെ ക്യാപ്റ്റനാണ് ശ്രേയസ്.
Special mention to the heartbeat of this team @iamsrk! Thank you for all your words of inspiration and encouragement 🏆💜 pic.twitter.com/Lkk4H06Tb2
— Shreyas Iyer (@ShreyasIyer15) May 26, 2024
115 ഐപിഎൽ മത്സരങ്ങളാണ് ശ്രേയസ് അയ്യർ ഇതുവരെ കളിച്ചത്. നേടിയത് 32 എന്ന ബാറ്റിങ് ശരാശരിയിൽ 3127 റൺസ്. 96 ആണ് ശ്രേയസിന്റെ ഐപിഎല്ലിലെ ഉയർന്ന സ്കോർ. സ്ട്രൈക്ക്റേറ്റ് 127.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.