scorecardresearch

ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്തിന് അർഹനോ? കുഴഞ്ഞുമറിഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ്

ചാംപ്യൻസ് ട്രോഫി സ്ക്വാഡിനെ സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചപ്പോൾ ഹർദിക് പാണ്ഡ്യയെ മറികടന്ന് വൈസ് ക്യാപ്റ്റൻ സ്ഥാനം പിടിച്ചത് യുവ താരം ശുഭ്മാൻ ഗിൽ

ചാംപ്യൻസ് ട്രോഫി സ്ക്വാഡിനെ സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചപ്പോൾ ഹർദിക് പാണ്ഡ്യയെ മറികടന്ന് വൈസ് ക്യാപ്റ്റൻ സ്ഥാനം പിടിച്ചത് യുവ താരം ശുഭ്മാൻ ഗിൽ

author-image
Sports Desk
New Update
shubman gill

ശുഭ്മാൻ ഗിൽ: (ഇൻസ്റ്റഗ്രാം)

നിലവിലെ ക്യാപ്റ്റൻ പടിയിറങ്ങുമ്പോഴേക്കും ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാകത്തിലെ താരം... വൈസ് ക്യാപ്റ്റനെ തിരഞ്ഞെടുക്കുമ്പോൾ ടീം മാനേജ്മെന്റും സെലക്ഷൻ കമ്മറ്റിയും ലക്ഷ്യം വയ്ക്കുന്നത് ഇതാണ്. ഇന്ത്യൻ ക്രിക്കറ്റ് ഫലപ്രദമായി നടപ്പിലാക്കി വന്നിരുന്ന പ്ലാൻ. ഗാംഗുലി ക്യാപ്റ്റനായിരുന്നപ്പോൾ രാഹുൽ ദ്രാവിഡായിരുന്നു ഡെപ്യൂട്ടി. കുംബ്ലേയിൽ നിന്നാണ് ധോണി ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്തത്. ധോണിയെ അടുത്ത് നിന്ന് നോക്കി കണ്ടാണ് കോഹ്ലി ക്യാപ്റ്റൻസിയിലേക്ക് വരുന്നത്. എന്നാലിപ്പോൾ ശുഭ്മാൻ ഗിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്ഥാനത്തിന് അർഹനോ? 

Advertisment

ഇന്ത്യൻ ക്യാപ്റ്റൻസി മുൻപിൽ കണ്ട് ശുഭ്മാൻ ഗില്ലിനെ ഇന്ത്യ പാകപ്പെടുത്തിയെടുക്കാൻ ശ്രമം തുടങ്ങിയിട്ട് കുറച്ചു നാളുകളായി. 47 ഏകദിനം ഗിൽ ഇതുവരെ കളിച്ചു കഴിഞ്ഞു, 21 ട്വന്റി20യും. എങ്കിലും 25കാരനായ ഗിൽ ഇന്ത്യൻ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ ഇപ്പോൾ പ്രാപ്തനാണോ? 

സിംബാബ്വെയിൽ നടന്ന ട്വന്റി20 പരമ്പരയിൽ ഗില്ലാണ് ഇന്ത്യയെ നയിച്ചത്. 4-1ന് ഇന്ത്യ പരമ്പര ജയിച്ചു. ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിൽ സൂര്യകുമാർ യാദവിന്റെ ഡെപ്യൂട്ടിയായിരുന്നു ഗിൽ. ശ്രീലങ്കക്കെതിരായ ഏകദിനത്തിൽ രോഹിത്തിന്റെ ഡെപ്യൂട്ടിയായതും ഗിൽ. 

ക്യാപ്റ്റൻസി ഉത്തരവാദിത്വം ഗില്ലിന് പുതുമയല്ല. ഹർദിക് മുംബൈ ഇന്ത്യൻസിലേക്ക് പോയപ്പോൾ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻസി എത്തിയത് ഗില്ലിന്റെ കൈകളിലേക്ക്. സ്മാർട്ട് ക്രിക്കറ്റ് ബ്രെയിൻ ആണ് ഗില്ലിന്റേത് എന്നാണ് സെലക്ഷൻ കമ്മറ്റിയുടെ വിലയിരുത്തൽ. എന്നാൽ ആക്രമണോത്സുക തന്ത്രങ്ങൾ നിറഞ്ഞ ക്യാപ്റ്റൻസിയിലേക്ക് ഗിൽ എത്തി എന്ന് വിശ്വസിക്കുന്നവർ ചുരുക്കമാണ്. എന്നാൽ 2017 ഏകദിന ലോകകപ്പിൽ ഗിൽ ഇന്ത്യയെ നയിക്കും എന്ന വിലയിരുത്തലുകളാണ് നിലവിൽ ശക്തമാവുന്നത്. 

Advertisment

2021ന് ശേഷം ഏഷ്യക്ക് പുറത്ത് ഗില്ലിന്റെ ഉയർന്ന സ്കോർ?

ഗിൽ ഏകദിന ക്യാപ്റ്റൻസി ഏറ്റെടുക്കുമ്പോൾ ഋഷഭ് പന്ത്, ബുമ്ര, കെഎൽ രാഹുൽ എന്നിവരിലൊരാളുടെ കൈകളിലേക്ക് ടെസ്റ്റ് ക്യാപ്റ്റൻസി എത്തുമെന്നുമാണ് സൂചനകൾ. എന്നാൽ ടീമിലെ സ്ഥാനം ആദ്യം സ്ഥിരപ്പെടുത്തിയിട്ട് വേണം ഗില്ലിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ എന്ന വാദങ്ങളും ശക്തമാണ്. 2021ൽ ഗാബയിൽ 91 റൺസ് നേടിയതിന് ശേഷം ഏഷ്യക്ക് പുറത്ത് ഗില്ലിന്റെ ഉയർന്ന സ്കോർ 36 ആണ്. ഇത് സ്വിങ്, ബൌൺസിന് എതിരെ കളിക്കുമ്പോഴുള്ള ഗില്ലിന്റെ പ്രാപ്തി ചോദ്യം ചെയ്യുന്നു.

തന്റെ ആറ് വർഷത്തെ രാജ്യാന്തര കരിയറിൽ ഏകദിനത്തിലാണ് ഗിൽ മികച്ച് നിൽക്കുന്നത്. ബാറ്റിങ് ശരാശരി 58.20. നേടിയത് ആറ് സെഞ്ചുറി. ഉയർന്ന സ്കോർ 208 റൺസ്. സ്ട്രൈക്ക്റേറ്റ് 101. എന്നാൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ മൂന്ന് കളിയിൽ നിന്ന് ഗിൽ സ്കോർ ചെയ്തത് 93 റൺസ് മാത്രം.

Read More

Indian Cricket Team Subhmann GIll indian cricket Indian Cricket Players

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: