/indian-express-malayalam/media/media_files/2024/12/05/DzZvLMoh1D6PJHoID4j4.jpg)
രോഹിത് ശർമ്മ
'ഞാന്‍ കളിക്കും,' ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ടീമ് പ്രഖ്യാപിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ രോഹിത് അറിയിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ അവസാനമായി രഞ്ജി ട്രോഫി മത്സരം കളിച്ചത് പത്ത് വര്‍ഷം മുമ്പ് നവംബര്‍ 2015ലാണ്. എല്ലാ കളിക്കാരോടും അടുത്തിടെ ബിസിസിഐ ഡോമസ്റ്റിക്ക് ക്രിക്കറ്റ് നിര്‍ബന്ധമായും കളിക്കണമെന്ന് നിര്‍ദേശിച്ചിരിക്കെ ഇത്രയും നാള്‍ താന്‍ കളിക്കാതിരുന്ന കാര്യവും താരം വ്യക്തമാക്കിയിട്ടുണ്ട്
"കഴിഞ്ഞ 6-7 വര്‍ഷമായി ടീമിന്റെ കലണ്ടര്‍ നോക്കുകയാണെങ്കില്‍, ഞാന്‍ ദിവസങ്ങളോളം വീട്ടില്‍ ഇരിക്കുകയും ക്രിക്കറ്റ് നടക്കുകയും ചെയ്യ്ത ഒരു സമയമില്ല. ഐപിഎല്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഞങ്ങള്‍ക്ക് ആ സമയം ലഭിക്കും, എന്നാല്‍ ആ സമയത്ത് കളികള്‍ ഒന്നും നടക്കുന്നില്ല. അതേസമയം ഞങ്ങളുടെ ആഭ്യന്തര സീസണ്‍ നോക്കുകയാണെങ്കില്‍, സെപ്റ്റംബറില്‍ ആരംഭിച്ച് ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ അവസാനിക്കുകയും ചെയ്യും, ഈ സമയത്താണ് ഇന്ത്യ ധാരാളം ക്രിക്കറ്റ് കളിക്കുന്നത്," പത്ര സമ്മേളനത്തില്‍ രോഹിത് പറഞ്ഞു.
"അതിനാല്‍ ചില ഫോര്‍മാറ്റുകള്‍ കളിക്കാത്തവര്‍, ആഭ്യന്തര ക്രിക്കറ്റ് നടക്കുമ്പോള്‍ അവര്‍ കളിക്കും, പക്ഷേ കഴിഞ്ഞ 6-7 വര്‍ഷമായി, ഞാന്‍ പതിവായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയതിനുശേഷം എനിക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്ക് പറയാന്‍ കഴിയും, അതായത് 2019 മുതല്‍. എനിക്ക സമയമില്ല. ഒരാള്‍ വര്‍ഷം മുഴുവന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍, അവര്‍ കുറച്ച് അവധി ആവശ്യമാണ്, ഉന്മേഷം പകരാനും നിങ്ങളുടെ മനസ്സ് ശരിയാക്കാനും, വരാനിരിക്കുന്ന സീസണിനായി തയ്യാറാകാനും," രോഹിത് പറഞ്ഞു.
'ഞങ്ങള്‍ ഇപ്പോള്‍ അതിനെ അഭിസംബോധന ചെയ്തു, ആരും, ആരും തന്നെ അത് നിസ്സാരമായി കാണുന്നില്ല. ഒരാള്‍ ഈ സീസണിലൂടെ എങ്ങനെ കടന്നുപോയി, അദ്ദേഹത്തിന് എത്രമാത്രം വിശ്രമം ആവശ്യമാണ് എന്നിവ നോക്കിയാണ് ഇത്, അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ചില കളിക്കാര്‍ക്ക് എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നു. സമയമുണ്ടെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു," രോഹിത് കൂട്ടിചേര്‍ത്തു.
രോഹിതിന് പുറമെ ഇന്ത്യയുടെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും മുംബൈക്കായി കളിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. നോക്കൗട്ട് ലക്ഷ്യമിട്ടിറങ്ങുന്ന മുംബൈക്ക് ഇരുവരുടെയും സാനിധ്യം ഉപയോഗകരമാവും.
കഴിഞ്ഞ ദിവസം രോഹിത് ശര്‍മ്മ മുംബൈ രഞ്ജി ടീമിന്റെ കൂടെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. അതിന് ശേഷം താരം മുംബൈ ഇന്ത്യന്‍സ് സഹതാരവും ക്യാപ്റ്റനുമായ ഹര്‍ദിക് പാണ്ഡ്യക്കൊപ്പവും പരിശീലിച്ചിരുന്നു.
ഓസ്‌ട്രേലിയക്കെതിരെ ഉണ്ടായ മോശം പ്രകടനം വൈറ്റ് ബോളില്‍ തന്നേ ബാധിക്കിലെന്നാണ് താരം പ്രതീക്ഷിക്കുന്നത്. അടുത്തതായി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും അതിന് ശേഷമുള്ള ചാമ്പ്യന്‍സ് ട്രോഫിക്കും ഉള്ള തയ്യാറെടുപ്പിലാണ് താരം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us