/indian-express-malayalam/media/media_files/2025/01/16/7MGt0tMKwoJcy3o5YBm9.jpg)
Virat Kohli Photograph: (Instagram, X)
വിരാട് കോഹ്ലിയുടെ മോശം ഫോമാണ് ക്രിക്കറ്റ് ലോകത്തിലെ ഇപ്പോഴത്തെ ചൂടുള്ള ചർച്ച. എന്നാൽ അതിനിടയിൽ കോഹ്ലിയുടെ റെസ്റ്റോറന്റ് ശൃംഖലയും ഇപ്പോൾ ചർച്ചയ്ക്ക് വിശയമാവുന്നു. ഇവിടുത്തെ ചോളത്തിന്റെ വിലയാണ് പലരേയും ഞെട്ടിക്കുന്നത്.
സെലിബ്രിറ്റി റെസ്റ്റോറന്റിലെ ഡൈനിങ്ങിന് പോക്കറ്റിൽ നിന്ന് പണം ഒത്തിരി പോകുമെന്ന് വ്യക്തമാണ്. കോഹ്ലിയുടെ റെസ്റ്റോറന്റ് ശൃംഖലയായ വൺ8ലെ കോണിന്റെ വിലയെ കുറിച്ച് പറഞ്ഞുള്ള എക്സിലെ പോസ്റ്റാണ് വൈറലായത്.
ഹൈദരാബാദിലാണ് സംഭവം. ഇന്ത്യൻ സ്കൂൾ ബിസിനസിലെ വിദ്യാർഥി സ്നേഹയാണ് കോണിന്റെ വിലയിൽ വിമർശനവുമായി വരുന്നത്. പുഴുങ്ങിയ കോണിന് 525 രൂപ. നിരത്തിൽ ഇതേ സാധനം 30 അല്ലെങ്കിൽ 50 രൂപയ്ക്ക് ലഭിക്കും. കോഹ്ലിയുടെ റെസ്റ്റോറന്റിൽ ഈ ചോളം നന്നായി അലങ്കരിച്ചിരുന്നു. മുകളിൽ മല്ലിയിലയും നാരങ്ങയും നിരത്തി ചെറു ചൂടോടെയാണ് തന്നത്,സ്നേഹയുടെ എക്സ് പോസ്റ്റിൽ പറയുന്നു.
paid rs.525 for this today at one8 commune 😭 pic.twitter.com/EpDaVEIzln
— Sneha (@itspsneha) January 11, 2025
സ്നേഹയുടെ എക്സ് പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. വാങ്ങുന്ന ഭക്ഷണത്തിനൊപ്പം ആംബിയൻസ്, ബ്രാൻഡ് വാല്യു, വൈബ് എന്നിവയ്ക്കും നിങ്ങൾ പണം നൽകേണ്ടതുണ്ടെന്ന് ചിലർ സ്നേഹയെ ഓർമിപ്പിക്കുന്നു. എന്നാൽ മറ്റ് ചിലർ പറയുന്നത് ഈ വില കൂടുതലാണ്, അംഗീകരിക്കാൻ സാധിക്കില്ല എന്നെല്ലാമാണ്. എന്തായാലും കോഹ്ലിയുടെ റെസ്റ്റോറന്റ് വീണ്ടും ചർച്ചകളിൽ നിറയുകയാണ്.
You paid for the “community” One8 has created :) ~ the people hanging around, the music, the vibe … coming from the high rent, higher than average staff salary, etc etc etc
— Akshay Chaturvedi (@Akshay001) January 12, 2025
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us