/indian-express-malayalam/media/media_files/2025/01/03/ws0LpCrSOeuqMHnWuit8.jpg)
Salah Photograph: (Instagram)
ലിവര്‍പൂള്‍ താരം മുഹമ്മദ് സലയേ ടീമില്‍ എത്തിക്കാന്‍ സൗദി ക്ലബായ അല്‍ ഹിലാല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് സീസണിലേക്ക് സലക്ക് 65 മില്യണ്‍ ഡോളറാണ് സൗദി ക്ലബ് വാഗ്ദാനം ചെയ്തിട്ടുള്ളത്. സൂപ്പര്‍ താരം നെയ്മര്‍ അല്‍ ഹിലാല്‍ വിടുന്നു എന്ന വാര്‍ത്തകള്‍ വരുന്നതിന് പിന്നലെയാണ് ക്ലബ് സലയേ നോട്ടമിടുന്നത്.
നിലവില്‍ ലിവര്‍പൂളിനായി മികച്ച ഫോമിലാണ് താരം. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ 20 കളികളില്‍ നിന്നായി 18 ഗോളുകളും 13 അസിസ്റ്റുമാണ് താരത്തിനുള്ളത്. ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളും അസിസ്റ്റും ഉള്ളത് സലക്ക് തന്നെ. എന്നാല്‍ 2024-25 സീസണ്‍ വരെ മാത്രം ലിവര്‍പൂളുമായി കരാറുള്ള താരം ക്ലബില്‍ തന്നെ തുടരാനുള്ള സാധ്യത വളരേ കുറവാണ്.
നേരത്തെ ഒരു സ്‌കൈ സ്‌പോര്‍ട്‌സിന് കൊടുത്ത അഭിമുഖത്തില്‍ ഇത് പ്രീമിയര്‍ ലീഗിലെ തന്റെ അവസാന വര്‍ഷമാണ് എന്ന് പറഞ്ഞിരുന്നു. 'ലിവര്‍പൂളിനൊപ്പം പ്രീമിയര്‍ ലീഗ് നേടുക എന്നതായിരുന്നു പട്ടികയില്‍ ആദ്യം ഉണ്ടായിരുന്നത്. കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷമായി എന്റെ അഭിമുഖങ്ങളില്‍, ഞാന്‍ എല്ലായ്‌പ്പോഴും ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ആഗ്രഹിക്കുന്നു എന്നാണ് പറയാറുള്ളത്. പക്ഷേ ലിവര്‍പൂളിനൊപ്പം പ്രീമിയര്‍ ലീഗ് നേടാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ പറയുന്നത് ഇതാദ്യമാണ,' താരം സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
'ഒരുപക്ഷേ ഞങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ ഞങ്ങളുടെ ജയം ആഘോഷിക്കാത്തതിനാലാകാം ഇത്. കൂടാതെ ഇവിടെ തിരിച്ചെത്തുമ്പോള്‍, ഇത് ക്ലബ്ബിലെ എന്റെ അവസാന വര്‍ഷമാണ്, അതിനാല്‍ ഈ നഗരത്തിനായി പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു,' സല കൂട്ടിചേര്‍ത്തു.
എന്നാല്‍ കഴിഞ്ഞ ആഴ്ച്ച വെസ്റ്റ് ഹാമിനെതിരെ നേടിയ 5-0 വിജയത്തിന് ശേഷം തന്റെ ഭാവിയേ കുറിച്ച് ചോദിച്ചപ്പോള്‍ സല ഇങ്ങനെയാണ് പ്രതികരിച്ചത് ; ' ഇല്ല, ഞങ്ങള്‍ ആ [കരാറില്‍] നിന്ന് വളരെ അകലെയാണ്, മാധ്യമങ്ങളോട് ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ലിവര്‍പൂള്‍ ലീഗ് വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അതിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'
'ടീമിനായി ട്രോഫി നേടാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. മറ്റ് കുറച്ച് ടീമുകള്‍ ഞങ്ങളെ പിന്തുടരുന്നുണ്ട്, അതുകൊണ്ട് ഞങ്ങള്‍ക്ക് കളിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും താഴ്മയോടെ തുടരുകയും വേണം.'
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us