/indian-express-malayalam/media/media_files/2025/01/16/8kFds3GJp0mUWShGTMBB.jpg)
ഹർഷാ ഭോഗ് ലെ, രോഹിത്, ഋതിക Photograph: (instagram)
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ പിആർ ഏജൻസി ആരംഭിക്കുന്നതിൽ നിന്ന് വിലക്കണം എന്ന പ്രതികരണവുമായാണ് കഴിഞ്ഞ ദിവസം പ്രമുഖ കമന്റേറ്റർ ഹർഷ ഭോഗ് ലെ എത്തിയത്. ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ പലവിധ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു എന്ന റിപ്പോർട്ടുകളോട് പ്രതികരിച്ചായിരുന്നു ഹർഷയുടെ വാക്കുകൾ. എന്നാൽ ഹർഷയുടെ ഈ ട്വീറ്റിന് രോഹിത് ശർമയുടെ ഭാര്യ ഋതികയുടെ പേരിലുള്ള അക്കൌണ്ടിൽ നിന്ന് പ്രതികരണം എത്തി.
ഇന്ത്യൻ ടീമിന് ബിസിസിഐ പലവിധ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു എന്ന് കേൾക്കുന്നു. സത്യമാണോ എന്ന് അറിയില്ല. സത്യമാണ് എങ്കിൽ എനിക്ക് ഒരു നിയമം നിർദേശിക്കാനുണ്ട്. ടീം അംഗങ്ങളെ പിആർ ഏജൻസികൾ തുടങ്ങുന്നതിൽ നിന്ന് വിലക്കുക എന്നതാണ് അത്, ഹർഷ എക്സിൽ കുറിച്ചു.
രോഹിത് ശർമയുടെ ഭാര്യ ഋതിക സജ്ദേശിന്റേത് എന്ന് തോന്നിക്കിന്ന എക്സ് അക്കൌണ്ടിൽ നിന്നാണ് ഹർഷയ്ക്ക് മറുപടിയുമായി ഒരു ട്വീറ്റ് വന്നത്. 'എല്ലാ ബഹുമാനത്തോടേയും പറയട്ടെ, ഇത് തെറ്റിദ്ധാരണ പരത്തുന്നതാണ്. എന്റെ ഭർത്താവിനെയാണ് നിങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെ നിങ്ങൾക്ക് അപമാനിക്കാനാവില്ല. ദയവായി പുനർചിന്തിക്കു, എക്സ് പോസ്റ്റ് ഇങ്ങനെ.
With due regards Harsha, This is misleading. You are implicitly calling out my husband. You can't disrespect the captain of ICT. Please, reconsider this @bhogleharsha . https://t.co/xtWKnoNyTT
— Ritika Sajdeh (@imkaisar53) January 15, 2025
ഋതികയുടേത് എന്ന പേരിലെ മറുപടി വൈറലായി. എന്നാൽ ഇത് ഋതിക സജ്ദേശിന്റെ വ്യാജ അക്കൌണ്ട് ആണെന്ന് വ്യക്തം. ഹർഷയുടെ എക്സ് പോസ്റ്റിന് താഴെ ഋതികയുടെ യഥാർഥ എക്സ് അക്കൌണ്ടിന്റെ ലിങ്ക് ആരാധകർ പോസ്റ്റ് ചെയ്യുന്നു.
അതിനിടയിൽ രോഹിത് ശർമ മുംബൈ ടീമിനൊപ്പം രഞ്ജി ട്രോഫിയിൽ പരിശീലനം ആരംഭിച്ചു. എന്നാൽ രോഹിത് മുംബൈക്കായി രഞ്ജി ട്രോഫി കളിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, യശസ്വി ജയ്സ്വാൾ ഉൾപ്പെടെ പല താരങ്ങളും രഞ്ജി ട്രോഫി കളിക്കാൻ തയ്യാറാണെന്ന് അറിയിച്ചു കഴിഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us