scorecardresearch

ഹാലൻഡിനെ നെഞ്ചോട് ചേർത്ത് സിറ്റി; പത്ത് വർഷത്തെ കരാര്‍

തന്റെ 34ാം വയസ്സ് വരെ പുതിയ കരാർ പ്രകാരം ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും. 2022 സിറ്റിയില്‍ എത്തിയ ഹാലന്‍ഡ് ക്ലബിനായി 126 മത്സരങ്ങളില്‍ നിന്നും 111 ഗോളുകള്‍ നേടിയിട്ടുണ്ട്

തന്റെ 34ാം വയസ്സ് വരെ പുതിയ കരാർ പ്രകാരം ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും. 2022 സിറ്റിയില്‍ എത്തിയ ഹാലന്‍ഡ് ക്ലബിനായി 126 മത്സരങ്ങളില്‍ നിന്നും 111 ഗോളുകള്‍ നേടിയിട്ടുണ്ട്

author-image
Sports Desk
New Update
haland

ഹാലൻഡ്(ഫയൽ ഫോട്ടോ)

നോര്‍വേ താരം എര്‍ളിങ് ഹാലന്‍ഡ് 2034 വരെ ഇംഗ്ലിഷ് ക്ലബ് മാന്‍ചെസ്റ്റര്‍ സിറ്റിയില്‍ തുടരും. ഹാലന്‍ഡ് പത്ത് കൊലത്തെ കരാര്‍ താരം ഒപ്പിട്ടതായി ക്ലബ് അറിയിച്ചു. നിലവില്‍ 2027 ജൂണ്‍ വരെ കരാറുണ്ടായിരുന്ന ഹാലന്‍ഡ് പുതിയ കരാര്‍ പ്രകാരം തന്റെ 34ാം വയസ്സ് വരെ ക്ലബില്‍ തുടരും. ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് 2022 സിറ്റിയില്‍ എത്തിയ ഹാലന്‍ഡ് ക്ലബിനായി 126 മത്സരങ്ങളില്‍ നിന്നും 111 ഗോളുകള്‍ നേടിയിട്ടുണ്ട്.

Advertisment

ക്ലബിനായി കളിച്ച ആദ്യ സീസണില്‍ തന്നെ ഹാലന്‍ഡ് പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നീ ട്രോഫികള്‍ നേടി സിറ്റിയേ ട്രിപ്പിള്‍ കിരീടത്തിലേക്ക് നയിച്ചു. ഒരു സീസണ്‍ കൊണ്ട് തന്നെ പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ വിശ്വസ്ഥനായ താരം പ്രീമിയര്‍ ലീഗില്‍ 36 ഗോളും എല്ലാ മത്സരങ്ങളില്‍ നിന്നായി 52 ഗോളുകളും നേടി ഒട്ടേറേ റെക്കോര്‍ഡുകള്‍ തകര്‍ത്തു. കഴിഞ്ഞ സീസണിലും തന്റെ ഗോള്‍ സ്‌കോറിങ് ഫോമ് തുടര്‍ന്ന ഹാലന്‍ഡ് ലീഗില്‍ 27 ഗോളുകള്‍ അടിച്ചുകൂട്ടി സിറ്റിയേ അടുപിച്ച് നാലാം പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ചു. പാതി വഴി മാത്രം പൂര്‍ത്തിയായ ഈ സീസണില്‍ താരം ഇതുവരെ 16 ഗോളുകള്‍ നേടി കഴിഞ്ഞു.

ക്ലബുമായി പുതിയ കരാര്‍ ഒപ്പിട്ട ശേഷം പ്രതികരിച്ച ഹാലന്‍ഡ് താന്‍ ഈ ക്ലബില്‍ തുടരാന്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. കരാര്‍ ഒപ്പിടല്‍ വളരെ എളുപ്പമായിരുന്നു എന്നും വരും നാളുകളില്‍ ക്ലബിനേ സഹായിക്കുന്നതിലാണ് തന്റെ മുഴുവന്‍ ശ്രദ്ധ എന്നും താരം അഭിപ്രായപ്പെട്ടു.

'ഞാന്‍ വളരെ അഭിമാനിതനും, സന്തോഷവാനുമാണ്. വളരെക്കാലം ഇവിടെ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'ഹാലന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. 'അവസാനം, ഞാന്‍ സംസാരിച്ച ആളുകളില്‍ നിന്നും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബോര്‍ഡില്‍ നിന്നും മേലധികാരികളില്‍ നിന്നും പെപ്പില്‍ നിന്നും എനിക്ക് ലഭിക്കുന്ന ആകാംക്ഷയും പിന്തുണയും കാരണം ഇത് എളുപ്പമുള്ള തീരുമാനമായിരുന്നു. എനിക്ക് സന്തോഷമായി.'

Advertisment

'ഇപ്പോള്‍ എനിക്ക് മെച്ചപ്പെടുന്നതില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും, കാരണം ഞാന്‍ വളരെക്കാലം ഇവിടെ തുടരാന്‍ പോകുന്നു.'ഹാലന്‍ഡിന്റെ പത്ത് കൊലത്തെ കരാര്‍ നിലവില്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ദൈര്‍ഖ്യമേറിയ കരാറാണ്. ചെള്‍സിയുമായി കോള്‍ പാള്‍മര്‍ ഒപ്പിട്ട 9 കൊലത്തെ കരാറായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്.

നിലവില്‍ ലീഗില്‍ 16 ഗോളുകള്‍ നേടിയിട്ടുള്ള ഹാലന്‍ഡ്, ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് മുഹമ്മദ് സലയുടെ പുറകിലാണ്.

Read More

Manchester City English Premier League

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: