/indian-express-malayalam/media/media_files/2024/12/07/Ju7tg1Zf08BIGM15dAYc.jpg)
ഋഷ്ഭ് പന്ത്(ഫയൽ ചിത്രം)
സിഡ്നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഋഷഭ് പന്തിനെ കൊണ്ട് ഡിഫൻസീവ് ശൈലിയിൽ ബാറ്റ് ചെയ്യിച്ചതിന് പിന്നിൽ ആരാണ് എങ്കിലും അവരെ പുറത്താക്കണം എന്ന് ഓസീസ് മുൻ വിക്കറ്റ് കീപ്പർ ബാറ്റർ ഗിൽക്രിസ്റ്റ്. പന്ത് ഇങ്ങനെ ബാറ്റ് ചെയ്തതിന് പിന്നിൽ പരിശീലകൻ ഗംഭീർ ആണ് എന്നാണ് ഗിൽക്രിസ്റ്റ് പറയുന്നത്.
സിഡ്നിയിൽ ഋഷഭ് പന്തിനോട് സാവധാനം കളിക്കാൻ നിർദേശിച്ചത് ഗംഭീറാവാനാണ് സാധ്യത. ആരാണ് അത്തരം ഒരു നിർദേശം നൽകിയത് എങ്കിലും അവരെ ഇന്ത്യൻ മാനേജ്മെന്റ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കണം, ഗിൽക്രിസ്റ്റ് പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്ന് ഗംഭീറിനെ നീക്കണം എന്ന് ഇംഗ്ലണ്ട് മുൻ പേസർ മോണ്ടി പനേസർ ആവശ്യപ്പെട്ടിരുന്നു. പരിശീലക സ്ഥാനത്ത് അദ്ദേഹത്തിന് വലിയ പരിചയസമ്പത്തില്ല. അതിനാൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ പരിശീലകനായിരിക്കുക എന്നത് ജോലിഭാരം കൂടുതലാക്കുന്നു. അതിനാൽ വിവിഎസ് ലക്ഷ്മണിനെ ടെസ്റ്റ് ക്യാപ്റ്റൻസിയിലേക്ക് കൊണ്ടുവന്ന് ഗംഭീറിനെ ഏകദിനത്തിലും ട്വന്റി20യിലും പരിശീലകനാക്കണം എന്ന് പനേസർ പറയുന്നു.
ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഗംഭീറിന്റെ ബാറ്റിങ് അത്ര മികച്ചതുമായിരുന്നില്ല. 23 ആണ് ഓസ്ട്രേലിയയിലെ ഗംഭീറിന്റെ ബാറ്റിങ് ശരാശരി. ഇംഗ്ലണ്ടിലും പ്രകടനം മോശമായിരുന്നു. പരിശീലകൻ എന്ന ചുമതല ഗംഭീർ പ്രാധാന്യത്തോടെ എടുക്കുന്നുണ്ടോ എന്ന് സെലക്ടർമാർ ചിന്തിച്ചേക്കാം എന്നും പനേസർ പറഞ്ഞു.
'ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഗംഭീർ പറയുന്നത് കാര്യമായി എടുക്കുന്നുണ്ടോ എന്നത് എനിക്ക് സംശയമാണ്. ഗംഭീർ പറയുന്നത് കേൾക്കുന്നത് പോലെ നിന്നിട്ട്, ഞങ്ങൾ ഞങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാം എന്നായിരിക്കാം അവർ ചിന്തിക്കുന്നത്', പനേസർ പറഞ്ഞു.
ഗംഭീറിന് കീഴിൽ മോശം പ്രകടനങ്ങളാണ് ഇന്ത്യൻ ടീമിൽ നിന്ന് വരുന്നത് എങ്കിലും ഗംഭീറിന് കൂടുതൽ സമയം നൽകാനാണ് ബിസിസിഐയുടെ തീരുമാനം. ഐസിസി ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനം ഗംഭീറിന്റെ ഭാവിയിൽ നിർണായകമാവും. നേരത്തെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയും ഗംഭീറിന് കീഴിൽ ഇന്ത്യക്ക് നഷ്ടമായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.