scorecardresearch

ഒരു ബില്യൺ യൂറോ; വിനിഷ്യസിനായി പണം വാരിയെറിഞ്ഞ് സൗദി

പണം വാരിയെറിഞ്ഞ് വിനിഷ്യസ് ജൂനിയറിനെ സ്വന്തമാക്കാൻ സൗദി പ്രോ ലീഗ്. ഏതാനും സമയത്തിന്റെ ആവശ്യം മാത്രമേ അതിനായി വേണ്ടതുള്ളു എന്നാണ് സൗദി പ്രോ ലീഗ് സിഇഒ പറയുന്നത്.

പണം വാരിയെറിഞ്ഞ് വിനിഷ്യസ് ജൂനിയറിനെ സ്വന്തമാക്കാൻ സൗദി പ്രോ ലീഗ്. ഏതാനും സമയത്തിന്റെ ആവശ്യം മാത്രമേ അതിനായി വേണ്ടതുള്ളു എന്നാണ് സൗദി പ്രോ ലീഗ് സിഇഒ പറയുന്നത്.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
vinicius-jr

Vinicius Jr Photograph: (Instagram)

യൽ മാഡ്രിഡിന്റെ ബ്രസീലിയൻ വിങ്ങർ വിനിഷ്യസ് ജൂനിയറിനെ സൗദിയിലേക്ക് എത്തിക്കുമെന്ന പ്രതികരണവുമായി സൗദി പ്രോ ലീഗ് സിഇഒ ഒമർ മുഖർബെൽ. ഒരു ബില്യൺ യൂറോയുടെ പാക്കേജ് ആണ് വിനിഷ്യസിന് മുൻപിൽ സൗദി പ്രോ ലീഗ് വയ്ക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. 

Advertisment

ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, കരിം ബെൻസെമ, മാനെ തുടങ്ങി വമ്പൻ താരങ്ങളെ പലരേയും യൂറോപ്പിൽ നിന്ന് ഇവിടേക്ക് എത്തിച്ചതിന് ശേഷം വിനിഷ്യസിനേയും ലക്ഷ്യം വെക്കുകയാണ് സൌദി പ്രോ ലീഗ് ഇപ്പോൾ. 'വിനിഷ്യസിനെ സ്വന്തമാക്കുക എന്നത് ഞങ്ങളുടെ വിദൂരതയിലുള്ള സ്വപ്നമല്ല. ഏതാനും സമയത്തിന്റേയും ചർച്ചകളുടേയും കാര്യം മാത്രമാണ് അവശേഷിക്കുന്നത്, സൗദി പ്രോ ലീഗ് സിഇഒ പറഞ്ഞു. 

ലീഗ് കൂടുതൽ ആകർശകമാക്കാൻ വേണ്ടി വിദേശ താരങ്ങളെ സ്വന്തമാക്കുക എന്നത് ഈ ലീഗിന്റെ ഡിഎൻഎയിലുള്ളതാണ്. കഴിഞ്ഞ രണ്ട് വർഷത്തിൽ ലീഗിലേക്ക് കൂടുതൽ ക്വാളിറ്റിയുള്ള വിദേശ താരങ്ങൾ എത്താൻ തുടങ്ങി. ബെൻസെമ ഉൾപ്പെടെയുള്ളവർ വലിയ ഇംപാക്ട് ആണ് സൃഷ്ടിച്ചത്, സൗദി പ്രോ ലീഗ് സിഇഒ പറഞ്ഞു. 

ലാ ലീഗ സീസണിൽ 15 കളിയിൽ നിന്ന് 8 ഗോളാണ് വിനിഷ്യസ് സ്കോർ ചെയ്തത്. അഞ്ച് അസിസ്റ്റും വിനിഷ്യസിൽ നിന്ന് വന്നു. ചാംപ്യൻസ് ലീഗിൽ അഞ്ച് കളിയിൽ നിന്ന് അഞ്ച് ഗോളുകളും നേടി. 

കഴിഞ്ഞ ബാലൺ ദി ഓർ റാങ്കിങ്ങിൽ രണ്ടാമതാണ് വിനിഷ്യസ് ഫിനിഷ് ചെയ്തത്. വിനിഷ്യസിനായിരിക്കും പുരസ്കാരം ലഭിക്കുക എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത് എങ്കിലും സ്പാനിഷ് താരം റോഡ്രി ആ നേട്ടത്തിലേക്ക് എത്തി. 

അതിനിടയിൽ വിനിഷ്യസ് പോർച്ചുഗൽ ക്ലബ് സ്വന്തമാക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. എഫ്സി അൽവെർകയെ സ്വന്തമാക്കാൻ മറ്റ് ഫിനാഷ്യൽ സപ്പോർട്ടേഴ്സിനെ തിരയുകയാണ് വിനിഷ്യസ്. ലീഗ പോർച്ചുഗൽ 2 ഡിവിഷനിൽ കളിക്കുന്ന ടീമാണ് ഇത്. 

Read More

Vinicius Jr Real Madrid Saudi Arabia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: