/indian-express-malayalam/media/media_files/2025/01/16/77IRdm5ydWXhdrW8xr8V.jpg)
മെസി : (ട്വിറ്റർ)
മെസി അടിച്ചു കൂട്ടിയ ഗോളുകളെ കുറിച്ചാണെങ്കിൽ സംശയമേതുമില്ലാതെ പറയാനാവും മിശിഹായുടെ ആരാധകർക്ക്. എന്നാൽ എത്ര വാഹനങ്ങളാണ് മെസിയുടെ ശേഖരത്തിലുള്ളത് എന്നറിയുമോ? മെസിയുടെ വാഹനശേഖരത്തിന്റെ എല്ലാത്തിന്റേയും കൂടി കണക്കെടുത്താൽ വില 50 മില്യൺ ഡോളർ വരും. 650 മില്യൺ ഡോളർ ആസ്തിയുള്ള മെസിക്ക് അതൊരു വിഷയമല്ലല്ലോ...
ഫെരാരി 335 സ്പൈഡർ സ്കാഗ്ലിറ്റി
37 മില്യൺ ഡോളർ വില വരുന്ന ഫെരാരി സ്കാഗ്ലിറ്റിയാണ് മെസിയുടെ വാഹന ശേഖരത്തിലെ ഏറ്റവും വലിയ വമ്പൻ. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാൻസിങ്ങ ഹോഴ്സ് ഓഫ് 1957 എന്നും അറിയപ്പെടുന്ന ഈ കാറിനാവും.
/indian-express-malayalam/media/media_files/2025/01/15/EaSJi1aQRXBAZbs3QKtg.jpg)
പഗാനി സോണ്ട
ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറുകളിൽ ഒന്നായ പഗാനി സോണ്ടയും മെസിയുടെ വാഹന ശേഖരത്തിലുണ്ട്. രണ്ട് മില്യൺ ഡോളറാണ് ഈ കാറിന്റെ വില. സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിച്ച് 7.3 എൽ വി12 എഞ്ചിനാണ് ഈ കാറിന്റേത്.
/indian-express-malayalam/media/media_files/2025/01/15/pEe2fKusTqnsqdEqlzbw.jpg)
ഓഡി കാറുകളുടെ വലിയ ശേഖരം
പല മോഡലിലെ ഓഡി കാറുകൾ മെസിക്കുണ്ട്. ബാഴ്സലോണയുടെ സ്പോൺസർമാരിൽ ഓഡിയും ഉണ്ടായിരുന്നു. അതിനാൽ മെസിക്കൊപ്പം പല ബാഴ്സ താരങ്ങളും ഓഡി ആരാധകരുമാണ്. 108000 ഡോളർ വില വരുന്ന ഓഡി ആർഎസ്6, 69000 ഡോളർ വില വരുന്ന ഓഡി എ7, 54000 ഡോളർ വില വരുന്ന ഓഡി ക്യു7 എന്നിവയാണ് മെസിയുടെ ശേഖരത്തിലുള്ളത്.
മെഴ്സിഡസ്
മെസിയുടെ കാർ ശേഖരത്തിലെ ഏറ്റവും സ്പോർട്ടിയായ കാറുകളിൽ ഒന്നാണ് മെഴ്സിഡസ് എഎൽഎസ് എഎംജി. 642490 ഡോളറിനാണ് മെസി മെഴ്സിഡസിന്റെ ഈ ബീസ്റ്റ് മോഡൽ സ്വന്തമാക്കിയത്.
/indian-express-malayalam/media/media_files/2025/01/15/UWXzewhElME6sUrO4EIK.jpg)
രണ്ട് ഗ്രാൻ ടൂറിസ്മോ
രണ്ട് മസെരാട്ടി ഗ്രാൻ ടൂറിസ്മോ എംസി സ്ട്രോഡേൽ കാറുകളാണ് മെസിക്കുള്ളത്. റോബോട്ടൈസ്ഡ് മാനുവൽ ട്രാൻസ്മിഷൻ ആണ് ഈ കാറുകൾക്കുള്ളത്. 4.7 ലിറ്റർ വി8 എഞ്ചിനാണ് ഈ വാഹനത്തിന്റേത്. 242100 ഡോളറാണ് ഈ വാഹനത്തിന്റെ വില
ഫെരാരി
ഫെരാരി എഫ്136 ഇനി 8 എഞ്ചിൻ വരുന്ന കാറും മെസിയുടെ വാഹന ശേഖരത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയതും വിലകൂടിയതുമായ കാറുകളിലൊന്നാണ് ഇത്. 164490 ഡോളറാണ് ഇതിന്റെ വില.
രണ്ട് റേഞ്ച് റോവറുകൾ
/indian-express-malayalam/media/media_files/2025/01/15/VbVZoP3FXn0aB0Nw8M7y.jpg)
മെസിയുടെ വാഹന ശേഖരത്തിൽ രണ്ട് റേഞ്ച് റോവർ കാറുകളാണ് ഉള്ളത്. 200000 ഡോളർ വില വരുന്ന റേഞ്ച് റോവർ വോഗ്, 69500 ഡോളർ വില വരുന്ന റേഞ്ച് റോവർ സ്പോർട്ട് എന്നിവയാണ് മെസിയുടെ കയ്യിലുള്ളത്. മെസിയുടെ വാഹന ശേഖരത്തിൽ ലാംബോർഗിനി ഇല്ല എന്നത് ആരാധകരെ ഇപ്പോഴും അമ്പരപ്പിക്കുന്ന ഒരു കാര്യമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us