scorecardresearch

പുത്തൻ താരോദയം; 129 പന്തിൽ 154 റൺസ്; ആരാണ് പ്രതികാ റാവൽ?

ഓപ്പണർ ഷഫാലി വർമയ്ക്ക് ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്താൻ സാധിക്കാതെ നിൽക്കുമ്പോൾ കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയാണ് പ്രതികാ റാവലിന്റെ കളി. അയർലൻഡിന് എതിരെ തകർപ്പൻ സെഞ്ചുറി നേടി

ഓപ്പണർ ഷഫാലി വർമയ്ക്ക് ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്താൻ സാധിക്കാതെ നിൽക്കുമ്പോൾ കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയാണ് പ്രതികാ റാവലിന്റെ കളി. അയർലൻഡിന് എതിരെ തകർപ്പൻ സെഞ്ചുറി നേടി

author-image
Sports Desk
New Update
Pratika Rawal

പ്രതികാ റാവൽ: (instagram)

129 പന്തിൽ നിന്ന് 154 റൺസ്. അയർലൻഡ് ബോളർമാരെ പ്രഹരിച്ച് പ്രതിക റാവലിന്റെ ബാറ്റിൽ നിന്ന് വന്നത് 20 ഫോറും ഒരു സിക്സും. മറുവശത്ത് സ്മൃതി മന്ഥാന അടിച്ചു തകർത്ത് റെക്കോർഡുകൾ തിരുത്തിയെഴുതുമ്പോൾ സെഞ്ചുറിയോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റിലേക്ക് തന്റെ വരവ് പ്രഖ്യാപിക്കുകയാണ് പ്രതിക റാവൽ. 

Advertisment

ന്യൂഡൽഹിയിലെ ജീസസ് ആൻഡ് മേരി കോളജിൽ നിന്നുള്ള സൈക്കോളജി ബിരുദധാരിയാണ് പ്രതിക. സിബിഎസ്ഇ 12ാം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് പ്രതിക സ്കോർ ചെയ്തത് 92.5 ശതമാനം മാർക്ക്. 'മനുഷ്യന്റെ മനസിനെ കുറിച്ച് പഠിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. അത് പഠിക്കാൻ തുടങ്ങിയപ്പോൾ കളിക്കളത്തിലും പുറത്തും നമ്മൾ എങ്ങനെയാണ് മാനസികമായി തയ്യാറെടുക്കുന്നത് എന്ന് എനിക്ക് മനസിലാക്കാനായി, പ്രതിക പറയുന്നു. 

മത്സരത്തിന് ഇറങ്ങും മുൻപ് ഞാൻ എന്നോട് തന്നെ പോസിറ്റീവായി ഒരുപാട് കാര്യങ്ങൾ സംസാരിക്കും. ബാറ്റ് ചെയ്യുമ്പോൾ 'ഞാനാണ് ബെസ്റ്റ്, നിനക്കിത് ചെയ്യാൻ സാധിക്കും എന്ന് ഞാൻ എന്നോട് പറയും. ആ ഉറപ്പ് ഞാൻ എനിക്ക് നൽകേണ്ടതുണ്ട്, പ്രതിക പറയുന്നു. 

ബാസ്കറ്റ് ബോളിലും മിടുക്കി 

ബാസ്കററ് ബോൾ താരമാണ് പ്രതിക. 2019 ജനുവരിയിൽ 64ാമത് ദേശിയ സ്കൂൾ ഗെയിംസിൽ പ്രതികയുടെ ടീം സ്വർണം നേടി. 

അച്ഛൻ അംപയർ

ബിസിസിഐ സെർട്ടിഫൈഡ് ലെവൽ 2 അംപയറാണ് പ്രതികയുടെ പിതാവ് റാവൽ. പത്താം വയസിലാണ് പ്രതികയുടെ ക്രിക്കറ്റിനൊപ്പമുള്ള യാത്ര ആരംഭിക്കുന്നത്. റോഹ്തക് റോഡ് ജിംഖാന ക്രിക്കറ്റ് അക്കാദമിയിൽ ശർവൻ കുമാറിന് കീഴിലാണ് പ്രതിക പരിശീലനം തുടങ്ങിയത്. പിന്നാലെ മുൻ ക്രിക്കറ്റ് താരം ദീപ്തി ധ്യാനിക്ക് കീഴിൽ പരിശീലനം ആരംഭിച്ചു. 

ഡൽഹിക്കും റെയിൽവേസിനും വേണ്ടി ഇറങ്ങി

2021 മുതൽ 2024 വരെ ഡൽഹിക്ക് വേണ്ടിയാണ് പ്രതിക കളിച്ചത്. പിന്നാലെ റെയിൽവേസിലേക്ക് മാറി. ഡൽഹിക്ക് വേണ്ടി കളിച്ചായിരുന്നു ലിസ്റ്റ് എ ക്രിക്കറ്റിലെ അരങ്ങേറ്റം. അസാമിന് എതിരെ ഡൽഹിക്കായി 155 പന്തിൽ നിന്ന് 161 റൺസ് പ്രതിക നേടിയിരുന്നു. 2024ൽ ഡൽഹിയെ അണ്ടർ 23 ട്വന്റി20 കിരീടത്തിലേക്ക് പ്രതിക നയിച്ചു. 2024ലാണ് ഇന്ത്യൻ ടീമിലേക്ക് പ്രതികയ്ക്ക് വിളിയെത്തുന്നത്. വിൻഡിസിന് എതിരായ ഏകദിന പരമ്പരയിലായിരുന്നു ഇത്.

Read More

Women Cricket Indian Women Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: