/indian-express-malayalam/media/media_files/2025/01/15/bAWdEDv3Qr7J12FlMU4o.jpg)
സ്മൃതി മന്ഥാന: (ഫയൽ ഫോട്ടോ)
ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന വനിതാ താരമായി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സ്മൃതി മന്ഥാന. അയര്‍ലാന്‍ഡിന് എതിരേ രാജ്‌കോട്ടില്‍ നടന്ന മൂന്നാം ഏകദിനത്തിലാണ് സ്മ്രിതി 70 പന്തില്‍ സെഞ്ചുറി പൂര്‍ത്തീകരിച്ച് റെക്കോര്‍ഡിന് അര്‍ഹയായത്. ഹര്‍മ്മന്‍പ്രീത് കൗറിന്റെ സൗത്ത് ആഫ്രിക്കക്കെതിരേ നേടിയ 87 ബോള്‍ സെഞ്ചുറിയുടെ റെക്കോര്‍ഡാണ് സ്മൃതി തകര്‍ത്തത്. മന്ഥാനയ്ക്കൊപ്പം ഓപ്പണര്‍ പ്രതികാ റാവലും സെഞ്ചുറിയിലേക്ക് എത്തി. 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് 435 റണ്‍ നേടിയ ഇന്ത്യ ഏകദിന ചരിത്രത്തില്‍ ഇന്ത്യന്‍ ടീം (പുരുഷ, വനിതാ ടീമുകള്‍ ചേര്‍ത്ത്) നേടുന്ന ഏറ്റവും വലിയ ടോട്ടല്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി.
ഈ സെഞ്ചുറിയോട് കൂടി സ്മ്രിതി മന്ദാന ഏകദിനത്തില്‍ തന്റെ 10ാമത്തെ സെഞ്ചുറി പൂര്‍ത്തീകരിച്ചു. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറിയുള്ള മന്ദാന ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ വനിതയായി. 15 സെഞ്ചുറിയുള്ള മെഗ് ലാന്നിങ് ആണ് ഈ ലിസ്റ്റില്‍ മുന്നില്‍.
Indian openers to score a hundred in women's ODIs since 2018:
— ESPNcricinfo (@ESPNcricinfo) January 15, 2025
Smriti Mandhana
Smriti Mandhana
Smriti Mandhana
Smriti Mandhana
Smriti Mandhana
Smriti Mandhana
Smriti Mandhana
Smriti Mandhana
Pratika Rawal pic.twitter.com/LmJ5QJZp5w
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ക്യാപ്റ്റന്‍ സ്മ്രിതി മന്ദാനയും ഓപ്പണര്‍ പ്രതികാ റാവലും ചേര്‍ന്ന് 200 റണ്ണിന്റെ ഓപ്പണിങ് കൂട്ടുകെട്ട് ഉയര്‍ത്തി. 80 പന്തില്‍ 12 ഫോറും 7 സിക്‌സും ഉള്‍പ്പടെ 135 റണ്‍ നേടിയ മന്ഥാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 129 പന്തില്‍ 154 റണ്‍ നേടിക്കൊണ്ട് ഓപ്പണര്‍ പ്രതികയും അയര്‍ലാന്‍ഡിനേ കുഴപ്പിച്ചു. ഇന്ത്യക്കായി റിച്ചാ ഘോഷ് 42 പന്തില്‍ 59 റണ്ണും നേടിയിരുന്നു.
കഴിഞ്ഞ ഏകദിനത്തില്‍ ഇന്ത്യ ഏറ്റവും ഉയര്‍ന്ന ടോട്ടലായ 370 റണ്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡാണ് ഇന്ന് ഇന്ത്യ മറികടന്നത്. പരമ്പരയിലേ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ചാണ് ഇന്ത്യ മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിലേ അവസാന മത്സരത്തിന് ഇന്ന് ഇറങ്ങിയത്. കഴിഞ്ഞ ഏകദിനത്തില്‍ നിന്ന് രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സൈമ ഠാക്കോറിനും പ്രിയ മിശ്രക്കും പകരം മലയാളി താരം മിന്നു മണിയും തനുജ കന്‍വാറും ആണ് ഇന്ത്യക്കായി ഇറങ്ങിയത്. ആശ്വസ ജയത്തിനായി ഇറങ്ങിയ അയര്‍ലാന്‍ഡ് കഴിഞ്ഞ ടീമില്‍ നിന്ന് മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇറങ്ങിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us