/indian-express-malayalam/media/media_files/2025/01/14/tQa33raORhH2BYz89TU3.jpg)
Messi : (file photo)
ഇന്റര്‍ മിയാമിയുമായുള്ള കരാറിന്റെ അവസാന വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ് അര്‍ജന്റീനയുടെ സൂപ്പർ താരം ലയണല്‍ മെസ്സി. കരാര്‍ അവസാനിച്ചതിന് ശേഷം തന്റെ പഴയ ക്ലബായ ബാഴ്സലോണയിലേക്ക് മെസി തിരിച്ചുപോകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. 2004 മുതല്‍ ബാഴ്സലോണക്കായി കളിച്ച മെസ്സി 2021ലാണ് ബാഴ്സ വിട്ട് ഫ്രെഞ്ച് ക്ലബായ പിഎസ്ജി യിലേക്ക് ചേക്കേറിയത്. 2023ല്‍ ആണ് മെസ്സി അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമിയില്‍ എത്തുന്നത്. 2025 വരെയാണ് മെസ്സിയുടെ കരാര്‍ എങ്കിലും 12 മാസത്തേക്ക് ഇത് നീട്ടാനുള്ള ഉടമ്പടി കരാറിലുണ്ട്.
കരാര്‍ പ്രകാരം മെസ്സി മയാമിയില്‍ തുടരാന്‍ തിരുമാനിക്കുകയാണെങ്കില് ക്ലബിന്റെ കൂടെയുള്ള രണ്ടാം സീസണ് താരം പൂര്‍ത്തിയാക്കും. അങ്ങനെ പൂര്‍ത്തിയാക്കിയാല്‍ കരാര്‍ പ്രകാരം മെസ്സിക്ക് ഓഫ് സീസണില്‍ വായ്പ അടിസ്ഥാനത്തില്‍ മറ്റൊരു ടീമിലേക്ക് പോകുവാന്‍ സാധിക്കും. അങ്ങനെ വന്നാല്‍ ബാഴ്സലോണയിലേക്ക് ഉള്ള വാതില്‍ തുറക്കും. അടുത്ത ലോകകപ്പ് ലക്ഷ്യം വെച്ച് കളിക്കുന്ന മെസ്സി ബാഴ്സലോണയിലേക്ക് പോകാനാകും താത്പര്യം കാണിക്കുക.
ബാഴ്സലോണ മാനേജ്മെന്റ് എല്ലാ കാലത്തും മെസ്സിയേ തിരികെ കൊണ്ട് വരാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അടുത്ത ലോകകപ്പ് അമേരിക്കയില്‍ ആണെന്ന് ഇരിക്കെ മെസ്സി മിയാമിയില്‍ തന്നെ തുടരാന്‍ തിരുമാനിക്കുമോയെന്നും കണ്ടറിയണം.
ബാഴ്സലോണക്കായി 778 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മെസ്സി 672 ഗോളുകള്‍ നേടിയിട്ടുണ്ട്. കരിയറില്‍ 45 ട്രോഫികള്‍ നേടിയിട്ടുള്ള മെസ്സി എട്ട് തവണ മികച്ച കളികാരനുള്ള ബാലണ്‍ ഡിയോര്‍ പുരസ്കാരവും നേടിയിട്ടുണ്ട്. തന്റെ 13ാം വയസ്സ് മുതല്‍ മെസ്സി ബാഴ്സലോണയുടെ അക്കാഡമിയില്‍ ഉണ്ടായിരുന്നു. 17ാം വയസ്സിലാണ് മെസ്സി ബാഴ്സക്ക് വേണ്ടി അരങ്ങേറുന്നത്. ക്ലബില്‍ കളിച്ച 17 വര്‍ഷം കൊണ്ട് നിരവധി ട്രോഫികളും റെക്കൊര്‍ഡുകളും മെസ്സി സ്വന്തമാക്കിയിരുന്നു.
നിലവില്‍ ഇന്രര് മിയാമിക്കായി 39 കളികള്‍ കളിച്ച മെസ്സി 34 ഗോളുകളും 18 അസ്സിസ്റ്റും നേടിയിട്ടുണ്ട്. അര്‍ജന്റീനക്കായി 191 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുളത്. 112 ഗോളുകള്‍ രാജ്യത്തിനായി നേടിയിട്ടുള്ള മെസ്സി രണ്ട് തവണ കോപ്പാ അമേരിക്ക ട്രോഫിയും നേടിയ്ട്ടുണ്ട്. 2022ല്‍ അര്‍ജന്റീനക്കായി ലോകകപ്പ് നേടാനും മെസ്സിക്കായി.
Read More
- 'സ്ത്രീകൾക്ക് അധികാരം കൊടുക്കരുത്; ഇന്ധിരാ ഗാന്ധി രാജ്യം നശിപ്പിച്ചത് കണ്ടില്ലേ?'
- മണിക്കൂറിൽ 610 മൈല്‍ പറക്കുന്ന ജെറ്റ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ ; 50 മില്ല്യണ്‍ യൂറോ വില
- 'ക്രിസ്റ്റ്യാനോ ഇപ്പോഴും ലോകകപ്പ് സ്വപ്നം കാണുന്നു; അതിനായി എന്തും ചെയ്യും'
- 2 കളി, 45 മിനിറ്റ്; ഓരോ മിനിറ്റിനും നെയ്മർക്ക് ലഭിച്ചത് 2.4 മില്യൺ യൂറോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.