/indian-express-malayalam/media/media_files/2024/12/28/GLpCm0oXzBN6s35F1Ww3.jpg)
Cristiano Ronaldo Photograph: (Cristiano Ronaldo, Facebook)
ലോകകപ്പ് നേട്ടം എന്ന സ്വപ്നം ഇപ്പോഴും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനസിലുണ്ടെന്ന് പോർച്ചുഗൽ താരം യാവോ ഫെലിക്സ്. ഈ ഫെബ്രുവരിയിൽ ക്രിസ്റ്റ്യാനോയുടെ പ്രായം 40ലേക്ക് എത്തുമെങ്കിലും 2026 ലോകകപ്പിൽ കളിക്കാൻ ക്രിസ്റ്റ്യാനോ ലക്ഷ്യമിടുന്നതായാണ് പോർച്ചുഗലിലെ ക്രിസ്റ്റ്യാനോയുടെ സഹതാരമായ യാവോ ഫെലിക്സ് പറയുന്നത്.
ക്രിസ്റ്റ്യാനോ 2026 ലോകകപ്പ് കളിക്കാൻ ഒരുങ്ങുന്നതായാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിൽ നിന്ന് ലഭിക്കുന്ന സൂചന അതാണ്. ലോക കിരീടം നേടുന്നത് അദ്ദേഹം സ്വപ്നം കാണുന്നു. ആ നേട്ടത്തിലേക്ക് ക്രിസ്റ്റ്യാനോയെ എത്തിക്കുന്നതിനായി ഞങ്ങൾ എന്തും ചെയ്യും. ലോക കിരീടം മാത്രമാണ് ക്രിസ്റ്റ്യാനോയ്ക്ക് നേടാനാവാതെ നിൽക്കുന്നത്, ഫെലിക്സ് പറയുന്നു.
🚨
— The CR7 Timeline. (@TimelineCR7) January 12, 2025
JOAO FELIX:
"Cristiano Ronaldo deserves to win the World Cup. We have to do everything to help him achieve this. It's his dream. The only title he's missing."pic.twitter.com/mbSBVdF7eu
അഞ്ച് ലോകകപ്പുകളിലാണ് ക്രിസ്റ്റ്യാനോ കളിച്ചത്. ഖത്തർ ലോകകപ്പിൽ വല കുലുക്കിയതോടെ തുടരെ അഞ്ച് ലോകകപ്പിലും ഗോൾ നേടുന്ന ആദ്യ താരം എന്ന നേട്ടം ക്രിസ്റ്റ്യാനോയെ തേടിയെത്തി. 2006 ലോകകപ്പായിരുന്നു ക്രിസ്റ്റ്യാനോയുടെ ആദ്യത്തേത്. ആ വർഷമാണ് ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം പോർച്ചുഗൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. നാലാം സ്ഥാനത്താണ് പോർച്ചുഗൽ ഫിനിഷ് ചെയ്തത്.
അഞ്ച് ലോകകപ്പുകൾ കളിച്ച ക്രിസ്റ്റ്യാനോ എട്ട് ഗോളുകളാണ് സ്കോർ ചെയ്തത്. രണ്ട് അസിസ്റ്റും 22 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് ക്രിസ്റ്റ്യാനോ നേടി. രാജ്യത്തിനും ക്ലബിനും വേണ്ടി 917 ഗോളുകളാണ് ഇതുവരെ ക്രിസ്റ്റ്യാനോയിൽ നിന്ന് വന്നത്. മെസിയേക്കാൾ 67 ഗോളുകൾ കൂടുതൽ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us