/indian-express-malayalam/media/media_files/qo7rBviZiLi2Z4kBBpGu.jpg)
MS Dhoni
ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയെ പ്രശംസയിൽ മൂടി യുവരാജ് സിങ്ങിന്റെ പിതാവ് യോഗ് രാജ് സിങ്. ഭയരഹിതനായ ക്രിക്കറ്റ് താരമായിരുന്നു ധോണിയെന്ന് യോഗ് രാജ് പറയുന്നു. സഹതാരങ്ങളെ പ്രചോദിപ്പിക്കുന്ന ക്യാപ്റ്റനായിരുന്നു ധോണി എന്നും അദ്ദേഹം പറഞ്ഞു.
സഹതാരങ്ങളോട് എന്ത്, എങ്ങനെ ചെയ്യണം എന്ന് പറയാൻ പ്രാപ്തനായ ക്യാപ്റ്റനായിരുന്നു ധോണി. വിക്കറ്റ് എങ്ങനെയെന്ന് കൃത്യമായി മനസിലാക്കി ബോളർമാരോട് എവിടെ ബോൾ ചെയ്യണം എന്ന് പറയാൻ ധോണിക്ക് കഴിയും. അതാണ് ധോണിയുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. ഭയരഹിതനായ ക്രിക്കറ്റ് താരം എന്നത് കൊണ്ടാണ് ധോണിയെ ഞാൻ കൂടുതലും ഇഷ്ടപ്പെടുന്നത്, യോഗ് രാജ് സിങ് പറഞ്ഞു.
ഓസ്ട്രേലിയൻ പര്യടനത്തിന് ഇടയിലെ ഒരു സംഭവം നിങ്ങൾക്ക് ഓർമയുണ്ടാവും. മിച്ചൽ ജോൺസന്റെ പന്ത് ധോണിയുടെ ഹെൽമറ്റിന്റെ ഗ്രില്ലിൽ വന്നിടിച്ചു. ഒരടി പോലും ധോണി പിന്നോട്ട് കാല് വെച്ചില്ല. എവിടെയാണോ നിന്നത് അവിടെ തന്നെ നിന്നു. അടുത്ത പന്തിൽ ജോൺസെ സിക്സ് പറത്തുകയും ചെയ്തു. ഇത്തരത്തിലെ മനുഷ്യർ നമുക്കിടയിൽ വിരളമാണ്, യോഗ് രാജ് സിങ്ങ് പറഞ്ഞു.
യുവരാജ് സിങ്ങിന്റെ കരിയർ അവസാനിക്കാൻ കാരണം ധോണിയാണെന്ന ആരോപണം നേരത്തെ യോഗ് രാജ് സിങ്ങിൽ നിന്ന് വന്നിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വലിയ വിവാദമാവുകയും ചെയ്തു. നാലഞ്ച് വർഷം കൂടി തന്റെ മകന് ഇന്ത്യക്കായി കളിക്കാമായിരുന്നു എന്നും ഇത് ഇല്ലാതെയാക്കിയത് ധോണിയാണ് എന്നുമാണ് അന്ന് അദ്ദേഹം വിമർശിച്ചത്.
ഉത്തപ്പയുടെ വെളിപ്പെടുത്തൽ
യുവരാജ് സിങ്ങിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമാവാൻ വിരാട് കോഹ്ലി കാരണമായിട്ടുണ്ട് എന്ന വിമർശനവുമായി കഴിഞ്ഞ ദിവസം മുൻ താരം റോബിൻ ഉത്തപ്പ എത്തിയിരുന്നു. ഫിറ്റ്നസ് ടെസ്റ്റിൽ യുവരാജ് പോയിന്റ് ഇളവ് ചോദിച്ചെങ്കിലും ഇത് അനുവദിക്കാൻ കോഹ്ലി തയ്യാറായില്ല എന്നാണ് റോബിൻ ഉത്തപ്പ വെളിപ്പെടുത്തിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.