/indian-express-malayalam/media/media_files/2025/01/11/zjWmuAmDcuBGtdZdC2jT.jpg)
ഗൗതം ഗംഭീർ | ചിത്രം: എക്സ്
2023ലെ ടി20 ലോകകപ്പ് നേടിയതിനു ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ഗൗതം ഗംഭീര്‍ ആ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ട്രോഫിയിലേയ്ക്ക് നയിച്ച നേട്ടവുമായാണ് ഗംഭീര്‍ പരിശീലക സ്ഥാനത്ത് എത്തുന്നത്. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഫലം കണ്ടെത്താന്‍ ഗംഭീറിന് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയ്ക്ക് ഇത്തവണ ഗംഭീറിന്റെ കീഴില്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താന്‍ സാധിച്ചില്ല.
രാഹുല്‍ ദ്രാവിഡ് 71.5% വിജയ ശതമാനത്തോടെയാണ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. ഇത് 2000ത്തിനു ശേഷം ഒരു ഇന്ത്യന്‍ പരിശീലകന് കിട്ടുന്ന ഏറ്റവും മികച്ച വിജയശതമാനമാണ്. തന്റെ പരിശീലന കാലയളവില്‍ 2023 ഏകദിന ലോകകപ്പ് ഫൈനലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേയ്ക്കും ഇന്ത്യന്‍ ടീമിനെ എത്തിക്കുവാന്‍ ദ്രാവിഡിന് സാധിച്ചിരുന്നു.
എന്നാല്‍ തന്റെ ആദ്യ 19ൽ തന്നെ 8 കളികള്‍ തോറ്റ ഗംഭീറിന് പരിശീലിക സ്ഥാനത്ത് തുടരാന്‍ സാധിക്കുമോയെന്നത് കണ്ടറിയണം. ഗംഭീര്‍ പരിശീലകനായി ചുമതല ഏറ്റെടുത്ത ആദ്യ പരമ്പര ശ്രീലങ്കക്കെതിരെയായിരുന്നു. ആദ്യം നടന്ന ടി20 പരമ്പര 3-0 എന്ന നിലയിൽ തൂത്തുവാരിയ ഗംഭീറിന് പക്ഷെ ഏകദിന പരമ്പയില്‍ ദയനീയ തോല്‍വി നേരിടേണ്ടി വന്നു. ആദ്യ ഏകദിനം സമനിലയായപ്പോള്‍ ബാക്കി രണ്ട് കളികളും ഇന്ത്യ തോല്‍ക്കുകയായിരുന്നു.
ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും ജയിച്ച് പരമ്പര സ്വന്തമാക്കിയത് ഗംഭീറിന് ഒരു താല്‍കാലിക ആശ്വാസമായിരുന്നു. എന്നാല്‍ അതിനു ശേഷം നടന്ന ന്യൂസിലാന്‍ഡിന് എതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ തോൽവി നേരിടേണ്ടി വന്നു. പരമ്പയിലെ മൂന്ന് ടെസ്റ്റും തോറ്റത് ഇന്ത്യക്ക് സ്വന്തം തട്ടകത്ത് ഏല്‍ക്കുന്ന ആദ്യ തോല്‍വി ആയിരുന്നു.
ഇതിനു ശേഷമാണ് ഓസ്‌ട്രേലിയക്കെതിരെ ഉള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ തോല്‍വി. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യക്ക് പരമ്പയില്‍ 3-1 ന്റെ തോല്‍വി നേരിടേണ്ടി വന്നു. ഇതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കും ഇന്ത്യക്ക് യോഗ്യത നേടാനായില്ല.
അടുത്തതായി ഗംഭീറിനെ കാത്തിരിക്കുന്ന വെല്ലുവിളി ചാമ്പ്യന്‍സ് ട്രോഫിയാണ്. 2013 ചാമ്പ്യന്‍സ് ട്രോഫി നേടിയതിനു ശേഷം ഒരു ഏകദിന ടൂര്‍ണമെന്റും ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചിട്ടില്ല. പരിശീലകനായി മോശം കണക്കുകളുള്ള ഗംഭീറിന് തന്റെ സ്ഥാനം നിലനിര്‍ത്താന്‍ ട്രോഫി നേടുക തന്നെ വേണ്ടിവരും. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി ഇന്ത്യയില്‍ വച്ച് നടക്കുന്ന ഇംഗ്ലണ്ട് പരമ്പര ജയിക്കാനായാല്‍ ടൂര്‍ണമെന്റിന് മുമ്പ് ഗംഭീറിന് കുറച്ച് ആശ്വസിക്കാനാവും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.