/indian-express-malayalam/media/media_files/zGwrzAQOmaIRK0tyAwSa.jpg)
Rohit Sharma, Virat Kohli
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് മോശം സമയമാണ് എങ്കിലും ചാംപ്യൻസ് ട്രോഫിയിലേക്ക് പ്രതീക്ഷയോടെയാണ് ആരാധകർ നോക്കുന്നത്. ട്വന്റി20 ലോകകപ്പ് ജയത്തിന് പിന്നാലെ ഐസിസി ചാംപ്യൻസ് ട്രോഫി കിരീടത്തിലേക്കും രോഹിത്തിന് ഇന്ത്യയെ നയിക്കാനാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 2013ലാണ് ഇന്ത്യ ഐസിസി ചാംപ്യൻസ് ട്രോഫി ജയിക്കുന്നത്. ധോണിക്ക് കീഴിലായിരുന്നു ഇത്. എന്നാൽ ഇത്തവണ ഇന്ത്യ കിരീടം ചൂടാനുള്ള സാധ്യത കൂടുതലാണ്. എന്താണ് എന്നല്ലേ?
ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ന്യൂസിലൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇത്തവണത്തെ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ. ആദ്യമത്സരം ഫെബ്രുവരി 20ന് ബംഗ്ലാദേശിന് എതിരേയും. തുടക്കത്തിലെ മത്സരങ്ങളിൽ ഇന്ത്യയുടെ പ്രകടനം എങ്ങനെയിരിക്കും എന്നതാശ്രയിച്ചിരിക്കും ഇന്ത്യയുടെ ടൂർണമെന്റിലെ പിന്നോട്ട് പോക്ക്. ഫെബ്രുവരി 23നാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യാ-പാക്കിസ്ഥാൻ മത്സരം. ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം മാർച്ച് രണ്ടിന് ന്യൂസിലൻഡിന് എതിരേയും.
പാക്കിസ്ഥാനിലേക്ക് പോകാൻ ഇന്ത്യ വിസമ്മതിച്ചതിനെ തുടർന്ന് യുഎഇയാണ് ഇന്ത്യയുടെ മത്സരവേദി. മറ്റ് ടീമുകൾക്ക് പാക്കിസ്ഥാനിലെ പല വേദികളുമായി പൊരുത്തപ്പെട്ട് കളിക്കേണ്ടി വരുമ്പോൾ ഇന്ത്യക്ക് ഒരു വേദിയിൽ കളിച്ചാൽ മതി എന്ന ആനുകൂല്യമുണ്ട്. ഒരേ വേദിയിൽ എല്ലാ മത്സരങ്ങളും കളിക്കുമ്പോൾ ഇന്ത്യക്ക് വ്യക്തമായ ഗെയിം പ്ലാൻ തയ്യാറാക്കാൻ സാധിക്കും.
വേദി മാറുന്നതിന് അനുസരിച്ച് പ്ലേയിങ് ഇലവനിൽ മാറ്റം വരുത്തേണ്ട സാഹചര്യവും ഇന്ത്യക്ക് ഒഴിവാകുന്നു. സ്ഥിരതയും ടീം കെമിസ്ട്രിയും മെച്ചപ്പെടുത്താൻ ഇത് ഇന്ത്യയെ സഹായിക്കും. സെമി​ ഫൈനലിൽ ഇന്ത്യ എത്തിയാൽ ഗ്രൂപ്പ് ബിയിൽ നിന്നുള്ള സെക്കൻഡ് ക്വാളിഫൈയിങ് ടീമിനെയാവും ഇന്ത്യ നേരിടേണ്ടി വരിക. ഇങ്ങനെ വരുമ്പോൾ സെമിയിൽ ഇന്ത്യക്കെതിരെ വരുന്ന ടീമിന് ദുബായിലെ സാഹചര്യങ്ങളോട് ഇന്ത്യയുടേത് പോലെ ഇണങ്ങാനാവില്ല.
സെമി ഫൈനലിന് മുൻപ് 3 മത്സരങ്ങളാണ് ഇന്ത്യ ഈ വേദിയിൽ കളിക്കുന്നത്. ഈ സാഹചര്യങ്ങൾ കൊണ്ട് തന്നെ ചാംപ്യൻസ് ട്രോഫി കളിക്കുന്ന മറ്റ് ടീമുകളേക്കാൾ മുൻതൂക്കം ഇന്ത്യക്ക് ലഭിക്കുന്നു. ഒരേ വേദിയിൽ കളിക്കാനാവുന്നു എന്ന ആനുകൂല്യം പ്രയോജനപ്പെടുത്താൻ ഇന്ത്യക്കാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us