scorecardresearch

അഞ്ച് വിക്കറ്റ് പിഴുത് വരുണ്‍; ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടീമിലേക്ക് സാധ്യത?

വരുണിന്റെ അഞ്ച് വിക്കറ്റിന്റെ ബലത്തില്‍ തമിഴ്‌നാട് രാജസ്താനെ 267 റണ്ണിന് പിടിച്ചുക്കെട്ടി. ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് വരുണിന്റെ ഈ പ്രകടനമെന്നതും ശ്രദ്ധേയമാണ്.

വരുണിന്റെ അഞ്ച് വിക്കറ്റിന്റെ ബലത്തില്‍ തമിഴ്‌നാട് രാജസ്താനെ 267 റണ്ണിന് പിടിച്ചുക്കെട്ടി. ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് വരുണിന്റെ ഈ പ്രകടനമെന്നതും ശ്രദ്ധേയമാണ്.

author-image
Sports Desk
New Update
varun chakravarthy

Varun Chakravarthy: (Screenshot)

ഇന്ത്യയുടെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി വിജയ് ഹസാരെ ട്രോഫിയുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ രാജസ്താനെതിരെ അഞ്ച് വിക്കറ്റ് നേടി. വരുണിന്റെ അഞ്ച് വിക്കറ്റിന്റെ ബലത്തില്‍ തമിഴ്‌നാട് രാജസ്താനെ 267 റണ്ണിന് പിടിച്ചുക്കെട്ടി. ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് വരുണിന്റെ ഈ പ്രകടനമെന്നതും ശ്രദ്ധേയമാണ്.

ഒമ്പത് ഓവറില്‍ 52 റണ്‍ വിട്ടുകൊടുത്തുകൊണ്ടാണ് വരുണ്‍ അഞ്ച് വിക്കറ്റെടുത്തത്. ടോസ് കിട്ടി ബോളിങ് തിരഞ്ഞെടുത്ത തമിഴ്‌നാടിന് നല്ല തുടക്കം കിട്ടിയെങ്കിലും അത് പിന്നീട് മുതലാക്കാന്‍ സാധിച്ചില്ല. 24 റണ്‍ എടുക്കുമ്പോള്‍ തന്നെ ആദ്യ വിക്കറ്റ് വീണ രാജസ്താനെ ക്യപ്റ്റന്‍ മഹിപാല്‍ ലോമ്‌റോറും ഓപ്പണര്‍ അഭിജിത്ത് തൊമാറും ചേര്‍ന്ന് കളിയില്‍ തിരികെയെത്തിച്ചു. 160 റണ്ണിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. വരുണ്‍ ചക്രവര്‍ത്തി തന്റെ ആദ്യ വിക്കറ്റ് നേടിയത് ഈ കൂട്ടുകെട്ട് തകര്‍ത്തുകൊണ്ടാണ്. 32ാം ഓവറില്‍ ലോമ്‌റോറിന്റെ വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. അതിന് പിന്നാലെ തന്നെ ദീപക് ഹൂഡയുടെയും അഭിജിത്ത് തൊമാറിന്റെയും വിക്കറ്റുകൂടി വരുണ്‍ എടുത്തതോട് കൂടി രാജസ്താന്‍ 36 ഓവറില്‍ 209ന് നാല് വിക്കറ്റെന്ന സ്‌കോറിലെത്തി. പിന്നീട് അജയ് സിങിന്റെയും ഖലീല്‍ അഹ്‌മ്മദിന്റെയും വിക്കറ്റെടുത്ത് വരുണ്‍ തന്റെ അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി.

തമിഴ്‌നാടിനായി സന്ദീപ് വാര്യറും ക്യാപ്റ്റന്‍ സായി കിഷോറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രാജസ്താന് വേണ്ടി ഓപ്പണര്‍ അഭിജിത്ത് തൊമാര്‍ സെഞ്ച്വറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ മഹിപാല്‍ ലൊമറോര്‍ 60 റണ്ണും നേടി.

കഴിഞ്ഞ ദിവസമാണ് വരുണ്‍ ചക്രവര്‍ത്തി ടി20 ടീമില്‍ ചഹലിനേക്കാളും ബിഷ്‌ണോയിയേക്കാളും ഇടം നേടാന്‍ അര്‍ഹനെന്ന് മുന്ന് ഇന്ത്യന്‍ താരം സഞ്ചയ് ബംഗാര്‍ സൂചിപ്പിച്ചത്. എറെ നാളുകള്‍ക്ക് ശേഷം 2024 ഒക്ടോബറില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവന്ന വരുണ്‍ കഴിഞ്ഞ വര്‍ഷം ഏഴ് ടി20 മത്സരങ്ങള്‍ കളിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ടി20 ടീമില്‍ ഇടം നേടാന്‍ ഏറെ സാധ്യതയുള്ള വരുണിന് എകദിന ടീമിലും സ്ഥാനം ലഭിക്കുമോയെന്നാണ് കണ്ടറിയണ്ടത്.

Advertisment

Read More

Indian Cricket Team indian cricket Indian Cricket Players

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: