/indian-express-malayalam/media/media_files/2024/11/10/Ftx93i6TwwF0dodirVg4.jpg)
ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരക്കുള്ള​ ടീമിൽ മലയാളി താരം സഞ്ജു സാംസണിന് ഇടം ഉണ്ടാവും എന്നുറപ്പാണ്. എന്നാൽ ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിലും ചാംപ്യൻസ് ട്രോഫിക്കുള്ള​ ടീമിലും സഞ്ജു ഇടം കണ്ടെത്തുമോ എന്നതിലേക്ക് ആകാംക്ഷയോടെ നോക്കുകയാണ് ആരാധകർ. ഇതിനിടയിൽ ഇന്ത്യൻ ടീമിൽ മിന്നും ഫോം തുടരാൻ കച്ചമുറുക്കുകയാണ് സഞ്ജു ഈ ഇടവേളയിൽ.
ജിമ്മിൽ കഠിന പരിശീലനത്തിലാണ് സഞ്ജു ഇപ്പോൾ. ഇതിന്റെ വിഡിയോ താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലും വെടിക്കെട്ട് ബാറ്റിങ് തുടരാൻ ഉറച്ചാണ് സഞ്ജുവിന്റെ തയ്യാറെടുപ്പുകൾ. മൂന്ന് ട്വന്റി20 സെഞ്ചറികൾ നേടി നിൽക്കുന്ന സഞ്ജുവിനെ ഇന്ത്യയുടെ ട്വന്റി20 ടീമിൽ നിന്ന് സെലക്ടർമാർക്ക് ഇനി ഒഴിവാക്കാൻ സാധിക്കില്ല.
/indian-express-malayalam/media/media_files/2025/01/09/BRAoPqWhcJhwWAVFCxgP.jpg)
അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറുടെ റോളിൽ ഇറങ്ങിയ സഞ്ജു ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരെയാണ് സെഞ്ചുറി നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആദ്യ ട്വന്റി20യിൽ സെഞ്ചുറി നേടിയതിന് ശേഷം പിന്നെ വന്ന രണ്ട് കളിയിലും സഞ്ജു ഡക്കായി. എന്നാൽ പരമ്പരയിലെ അവസാന ഏകദിനത്തിൽ തന്റെ മൂന്നാം ട്വന്റി20 സെഞ്ചറിയിലേക്ക് സഞ്ജു എത്തി.
2024ൽ 13 ട്വന്റി20 ഇന്നിങ്സിൽ നിന്ന് 436 റൺസ് ആണ് സഞ്ജു സ്കോർ ചെയ്തത്. 43 ആണ് സഞ്ജുവിന്റെ ബാറ്റിങ് ശരാശരി. മൂന്ന് സെഞ്ചുറിയും ഒരു അർധ ശതകവും ഈ കാലയളവിൽ സഞ്ജു നേടി. 180 ആണ് സഞ്ജുവിന്റെ സ്ട്രൈക്ക്റേറ്റ്. 31 സിക്സും 35 ഫോറും ഈ വർഷം സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പറന്നു. അഞ്ച് വട്ടമാണ് ഈ വർഷം സഞ്ജു ഡക്കായത്.
ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിൽ സഞ്ജു ഇടം പിടിക്കാനുള്ള സാധ്യത വിരളമാണ്. കെ.എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവർക്കാവും ഏകദിന ടീമിൽ സെലക്ടർമാർ മുൻതൂക്കം നൽകുക എന്നതാണ് റിപ്പോർട്ട്. എന്നാൽ അവസാനം കളിച്ച ഏകദിനത്തിൽ സെഞ്ചുറി നേടിയ താരത്തെ പിന്നിട് പരിഗണിക്കാതെ ടീമിൽ നിന്ന് മാറ്റി നിർത്തുന്നതിന് എതിരെ വിമർശനങ്ങൾ ശക്തമാണ്.
കരിയറിൽ 37 ട്വന്റി20 മത്സരങ്ങളാണ് സഞ്ജു ഇതുവരെ കളിച്ചത്. നേടിയത് 810 റൺസ്. 111 റൺസ് ആണ് സഞ്ജുവിന്റെ ട്വന്റി20യിലെ ഉയർന്ന സ്കോർ. സ്ട്രൈക്ക്റേറ്റ് 155. ട്വന്റി20 കരിയറിൽ 46 സിക്സും 66 ഫോറുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് വന്നിട്ടുള്ളത്. ഏകദിനത്തിലേക്ക് വരുമ്പോൾ 16 മത്സരങ്ങളാണ് സഞ്ജു ഇതുവരെ കളിച്ചിട്ടുള്ളത്. നേടിയത് 510 റൺസ്. ബാറ്റിങ് ശരാശരി 56.67. ഏകദിനത്തിൽ ഒരു സെഞ്ചുറി നേടിയപ്പോൾ മൂന്ന് അർധ ശതകത്തിലേക്കും താരം എത്തി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us