scorecardresearch

'ബുമ്ര ക്യാപ്റ്റനായാൽ ടീം ബാലൻസ് നഷ്ടപ്പെടും; പന്തും രാഹുലും യോഗ്യർ'

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന ആവശ്യവുമായി ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്. ഋഷഭ് പന്ത് അല്ലെങ്കിൽ കെ.എൽ രാഹുലിനെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കണം

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന ആവശ്യവുമായി ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്. ഋഷഭ് പന്ത് അല്ലെങ്കിൽ കെ.എൽ രാഹുലിനെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കണം

author-image
Sports Desk
New Update
Rishabh Pant, IND vs NZ

Rishah Pant (File Photo)

ഇന്ത്യൻ സ്റ്റാർ പേസർ ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന ആവശ്യവുമായി ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്. ഋഷഭ് പന്ത് അല്ലെങ്കിൽ കെ.എൽ രാഹുലിനെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാണ് കൈഫ് ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കിലെ ടീമിൽ സന്തുലിതാവസ്ഥ കൊണ്ടുവരാൻ സാധിക്കുകയുള്ളെന്നും കൈഫ് അഭിപ്രായപ്പെട്ടു. 

Advertisment

ബുമ്ര ക്യാപ്റ്റനാവണം എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു ബാറ്റർ ക്യാപ്റ്റനാവണം എന്നാണ് ഞാൻ പറയുക. കെ.എൽ രാഹുലോ പന്തോ ക്യാപ്റ്റനാവട്ടെ. ഐപിഎല്ലിൽ ഇവർ രണ്ട് പേരും ക്യാപ്റ്റൻസി കൈകാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇവരിൽ ഒരാളായിരിക്കും നല്ല ചോയിസ്, കൈഫ് പറഞ്ഞു. 

ഭാവിയിൽ ബുമ്ര ക്യാപ്റ്റൻസി ഏറ്റെടുക്കില്ല. ബുമ്ര രോഹിത്തിന്റെ പിൻഗാമിയാവുന്നത് നല്ല ആശയം അല്ല. കാരണം ഇന്ത്യൻ ബോളിങ് യൂണിറ്റിന്റെ എല്ലാ ഉത്തരവാദിത്വവും ബുമ്രയുടെ ചുമലിലാണ്. ആ സമ്മർദം ബുമ്രയ്ക്കുണ്ട്. ബുമ്ര പരുക്കിലേക്ക് വീഴാനുള്ള കാരണം അതാണ്. ഇത് ആദ്യമായല്ല ബുമ്ര പരുക്കിലേക്ക് വീഴുന്നത് എന്നും കൈഫ് ചൂണ്ടിക്കാണിക്കുന്നു. 

അതിനിടയിൽ ബോളിങ് റാങ്കിങ്ങിൽ ബുമ്ര തന്റെ മേധാവിത്വം തുടരുന്നു. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ തന്റെ കരിയർ ബെസ്റ്റായ 908 റേറ്റിങ്ങിലേക്കാണ് ബുമ്ര എത്തിയത്. ഇന്ത്യൻ ബോളർ ടെസ്റ്റ് റാങ്കിങ്ങിൽ നേടുന്ന ഏറ്റവും ഉയർന്ന റേറ്റിങ്ങാണ് ഇത്. ടെസ്റ്റ് റാങ്കിങ്ങിൽ ഇടംകയ്യൻ സ്പിന്നർ രവീന്ദ്ര ജഡേജ ഒരു സ്ഥാനം മുകളിലേക്ക് കയറി പത്താം സ്ഥാനത്തെത്തി. ആദ്യ പത്തിലുള്ള ഇന്ത്യൻ ബോളർമാർ ബുമ്രയും ജഡേജയുമാണ്. 

Advertisment

ഇന്ത്യക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓസീസ് പേസർ സ്കോട്ട് ബോളണ്ട് 29 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി.  പത്താം റാങ്കിലെത്തി. സിഡ്നി ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലുമായി ബോളണ്ട് 10 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റും ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റും.  

Read More

Indian Cricket Team Kl Rahul Indian Cricket Players Rishabh Pant Jaspreet Bumra indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: