scorecardresearch

ചാംപ്യൻസ് ട്രോഫി; മൂന്ന് വമ്പന്മാർ പുറത്ത്? നിർണായക മാറ്റങ്ങൾ

ചാംപ്യൻസ് ട്രോഫിക്കുള്ള സ്ക്വാഡിൽ കെ.എൽ.രാഹുൽ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് സ്ഥാനം നഷ്ടമായേക്കും എന്ന് റിപ്പോർട്ട്. ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആറ് ഏകദിനമാണ് ഇന്ത്യ കളിച്ചത്.

ചാംപ്യൻസ് ട്രോഫിക്കുള്ള സ്ക്വാഡിൽ കെ.എൽ.രാഹുൽ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് സ്ഥാനം നഷ്ടമായേക്കും എന്ന് റിപ്പോർട്ട്. ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആറ് ഏകദിനമാണ് ഇന്ത്യ കളിച്ചത്.

author-image
Sports Desk
New Update
rahul, hardik

KL Rahul, Hardik Pandya Photograph: (Screenshot)

ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫിക്കുള്ള സ്ക്വാഡിൽ കെ.എൽ.രാഹുൽ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് സ്ഥാനം നഷ്ടമായേക്കും എന്ന് റിപ്പോർട്ട്. ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആറ് ഏകദിനമാണ് ഇന്ത്യ കളിച്ചത്. ഈ ആറിലും ഷമിക്കും ജഡേജയ്ക്കും വിശ്രമം അനുവദിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കും ശ്രീലങ്കയ്ക്കും എതിരെ രാഹുൽ കളിച്ചിരുന്നു. 

Advertisment

വൈറ്റ് ബോൾ ക്രിക്കറ്റിൽ രവീന്ദ്ര ജഡേജയുടെ ബാറ്റിങ് സെലക്ടർമാരെ ആകർശിക്കുന്നതല്ല. ജഡേജയ്ക്ക് പകരം അക്ഷർ പട്ടേലിന് സെലക്ടർമാർ മുൻതൂക്കം നൽകുന്നു എന്നാണ് റിപ്പോർട്ടുകൾ. വാഷിങ്ടൺ സുന്ദർ ഓഫ് സ്പിന്നറായി സ്ക്വാഡിലേക്ക് എത്തിയേക്കും. എന്നാൽ കുൽദീപ് യാദവിന്റെ ഫിറ്റ്നസ് കൂടി വിലയിരുത്തിയതിന് ശേഷമാവും ഈ തീരുമാനം. കുൽദീപ് ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചിരുന്നില്ല. 

കുൽദീപ് യാദവിന് ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിൽ രവി ബിഷ്നോയ്, വരുൺ ചക്രവർത്തി എന്നിവരിലൊരാൾക്ക് അവസരം ലഭിച്ചേക്കും. മുഹമ്മദ് ഷമിയുടെ ഫിറ്റ്നസിന്റെ കാര്യത്തിലും വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ രണ്ട് വിജയ് ഹസാരെ ട്രോഫി മത്സരങ്ങളിൾ എട്ട് ഓവർ വീതം ഷമി എറിഞ്ഞിരുന്നു. ബുമ്രയ്ക്ക് ചാംപ്യൻസ് ട്രോഫി നഷ്ടമായാൽ ഷമിയുടെ പരിചയസമ്പത്ത് ടൂർണമെന്റിൽ ഇന്ത്യക്ക് നിർണായകമാവും. 

യശസ്വി ജയ്സ്വാളിന് ചാംപ്യൻസ് ട്രോഫി ടീമിലേക്ക് വിളിയെത്താനാണ് സാധ്യതകൾ എല്ലാം. യശസ്വിയെ ടീമിൽ ഉൾപ്പെടുത്തിയാൽ ഇന്ത്യയുടെ ടോപ് ഫോറിൽ ഒരു ഇടംകയ്യൻ ബാറ്ററുടെ സാന്നിധ്യം ഉറപ്പിക്കാം. റിസർവ് സ്പെഷ്യലിസ്റ്റ് ബാറ്ററുടെ കാര്യം വരുമ്പോൾ റിങ്കു സിങ്ങും തിലക് വർമയും തമ്മിലാണ് മത്സരം. 

Advertisment

വിക്കറ്റ് കീപ്പറുടെ റോളിൽ ആരെത്തും എന്ന ചോദ്യവും ആകാംക്ഷ ഉണർത്തുന്നതാണ്. ട്വന്റി20യിൽ മൂന്ന് സെഞ്ചുറിയോടെ മികവ് കാണിച്ച സഞ്ജുവിന് ഏകദിന ടീമിലേക്ക് വിളിയെത്തുമോയെന്ന് അറിയണം. അവസാനം കളിച്ച ഏകദിനത്തിൽ സെഞ്ചറി നേടിയ താരമാണ് സഞ്ജു. 

Read More

Yashasvi Jaiswal Kl Rahul Mohammed Shami Indian Cricket Team Kuldeep Yadav Indian Cricket Players indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: