/indian-express-malayalam/media/media_files/2025/01/09/VC7e3PxFeAdcE5EZCIml.jpg)
Mohammed Salah, Cristiano Ronaldo: (Facebook)
യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങി വരവ് എന്ന സാധ്യത തള്ളാതെയാണ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പല പ്രതികരണങ്ങളും. എന്നാൽ യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങി വരരുത് എന്ന മുന്നറിയിപ്പ് ക്രിസ്റ്റ്യാനോയ്ക്ക് നൽകുകയാണ് മുൻ ലിവർപൂൾ, ഇംഗ്ലണ്ട് മുന്നേറ്റ നിര താരമായ എമിലി ഹെസ്കി. മുഹമ്മദ് സലയുടെ നിലവിലെ അവസ്ഥ ചൂണ്ടിയാണ് ക്രിസ്റ്റ്യാനോയ്ക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.
ഇനി ലിവർപൂളുമായുള്ള സലയുടെ കരാർ അവസാനിക്കാൻ ആറ് മാസം കൂടിയാണ് ബാക്കിയുള്ളത്. എന്നാൽ സലയുടെ കരാർ പുതുക്കുന്ന കാര്യത്തിൽ ലിവർപൂളിൽ നിന്ന് വ്യക്തമായ പ്രതികരണം ഇതുവരെ വന്നിട്ടില്ല. പ്രായം 30ൽ എത്തിയ കളിക്കാർക്ക് കരാർ ലഭിക്കാനുള്ള പ്രയാസം ഇതിൽ നിന്ന് വ്യക്തമാണ് എന്നാണ് ക്രിസ്റ്റ്യാനോയ്ക്ക് മുൻ ലിവർപൂൾ താരം മുന്നറിയിപ്പ് നൽകുന്നത്.
സാമ്പത്തികമായി മെച്ചമുള്ള ഡീൽ അല്ലാതെ മറ്റൊരു കാരണം കൊണ്ട് ക്രിസ്റ്റ്യാനോ യൂറോപ്പിലേക്ക് മടങ്ങി വരും എന്ന് ഞാൻ കരുതുന്നില്ല. വളരെ നന്നായി കളിക്കുന്ന പ്രായം 30ൽ എത്തിയ താരങ്ങൾക്ക് പോലും യൂറോപ്പിൽ കരാർ ലഭിക്കാൻ ബുദ്ധിമുട്ടാണ്. അതിൽ സലയുടെ പേരാണ് മുൻപിൽ നിൽക്കുന്നത്.അതുകൊണ്ട് തന്നെ ക്രിസ്റ്റ്യാനോ തിരികെ യൂറോപ്പിലേക്ക് വരും എന്ന് ഞാൻ കരുതുന്നില്ല, എമിലി ഹെസ്കി പറയുന്നു.
ക്രിസ്റ്റ്യാനോയ്ക്ക് ഇനി അൽ നസറിൽ ആറ് മാസത്തെ കരാർ കൂടിയാണുള്ളത്. പിഎസ്ജി ക്രിസ്റ്റ്യാനോയെ തിരികെ യൂറോപ്പിലേക്ക് കൊണ്ടുവന്നേക്കും എന്ന അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതിനുള്ള​ സാധ്യത വിരളമാണ്. അൽ നസറിലേക്ക് വരുമ്പോൾ വ്യാഴാഴ്ചയാണ് ക്രിസ്റ്റ്യാനോയുടെ അടുത്ത മത്സരം.
പ്രീമിയർ ലീഗിലെ ഈ സീസണിൽ 19 കളിയിൽ നിന്ന് 18 ഗോളാണ് മുഹമ്മദ് സല ലിവർപൂളിനായി സ്കോർ ചെയ്തത്.13 അസിസ്റ്റും താരത്തിൽ നിന്ന് വന്നു. ചാംപ്യൻസ് ലീഗിൽ കളിച്ചത് ആറ് മത്സരങ്ങൾ. ഇതിൽ നിന്ന് സല രണ്ട് വട്ടം വല കുലുക്കിയപ്പോൾ നാല് അസിസ്റ്റും ഈജിപ്ത്യൻ താരത്തിൽ നിന്ന് വന്നു.
ക്രിസ്റ്റ്യാനോയുടെ ഈ സീസണിലെ കണക്കുകളിലേക്ക് വരുമ്പോൾ 12 ലീഗ് മത്സരങ്ങളിൽ നിന്ന് 10 ഗോളാണ് താരം സ്കോർ ചെയ്തത്. രണ്ട് അസിസ്റ്റും ക്രിസ്റ്റ്യാനോയിൽ നിന്ന് വന്നു. എഎഫ്സി ചാംപ്യൻസ് ലീഗ് എലൈറ്റിൽ നാല് കളിയിൽ നിന്ന് നാല് ഗോളും ക്രിസ്റ്റ്യാനോ സ്കോർ ചെയ്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us