scorecardresearch

ബുമ്രയുടെ വിശ്വസ്തൻ; ന്യൂസിലൻഡ് ഡോക്ടർ റോവന്റെ പക്കൽ ചികിത്സ തേടി താരം

പരുക്കിനെ തുടർന്ന് ചാംപ്യൻസ് ട്രോഫി ഇന്ത്യൻ സ്റ്റാർ പേസർ ബുമ്രയ്ക്ക് നഷ്ടമായേക്കും. ഓസ്ട്രേലിയൻ പര്യടനത്തിലെ സിഡ്നി ടെസ്റ്റിന് ഇടയിലാണ് ബുമ്ര ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് നാലാം ഇന്നിങ്സിൽ പന്തെറിയാതെ മടങ്ങിയത്.

പരുക്കിനെ തുടർന്ന് ചാംപ്യൻസ് ട്രോഫി ഇന്ത്യൻ സ്റ്റാർ പേസർ ബുമ്രയ്ക്ക് നഷ്ടമായേക്കും. ഓസ്ട്രേലിയൻ പര്യടനത്തിലെ സിഡ്നി ടെസ്റ്റിന് ഇടയിലാണ് ബുമ്ര ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് നാലാം ഇന്നിങ്സിൽ പന്തെറിയാതെ മടങ്ങിയത്.

author-image
Sports Desk
New Update
Jasprit Bumrah, Test

Bumrah(File Photo)

പരുക്കിനെ തുടർന്ന് ചാംപ്യൻസ് ട്രോഫി ഇന്ത്യൻ സ്റ്റാർ പേസർ ബുമ്രയ്ക്ക് നഷ്ടമായേക്കും. ഓസ്ട്രേലിയൻ പര്യടനത്തിലെ സിഡ്നി ടെസ്റ്റിന് ഇടയിലാണ് ബുമ്ര ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് നാലാം ഇന്നിങ്സിൽ പന്തെറിയാതെ മടങ്ങിയത്. അന്ന് തന്നെ സിഡ്നിയിലെ ആശുപത്രിയിൽ സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾക്കായി ബുമ്രയെ പ്രവേശിപ്പിച്ചിരുന്നു. 

Advertisment

ബുമ്രയുടെ ഫിറ്റ്നസ് സംബന്ധിച്ച് ബിസിസിഐ മെഡിക്കൽ സംഘം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ന്യൂസിലൻഡ് ഓർത്തോപീഡിയാക് സർജൻ ഡോക്ടർ റോവനെ ബുമ്ര ബന്ധപ്പെട്ടതായാണ് റിപ്പോർട്ട്. 2023ൽ ബുമ്രയെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയത് ഡോ റോവനായിരുന്നു. ക്രൈസ്റ്റ്ചർച്ചിലെ ഓർത്തോപീഡിയാക് ഹോസ്പിറ്റലിലെ ഡോക്ടറാണ് റോവൻ. സ്പൈനൽ കണ്ടീഷൻ, ഹിപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നിവയിൽ പേരെടുത്ത ഡോക്ടറാണ് ഇദ്ദേഹം. ജെയിംസ് പാറ്റിൻസൺ, ജേസൺ ബെഹ്റെഡോർഫ്, ജോഫ്ര ആർച്ചർ ഉൾപ്പെടെ പല പ്രശസ്തരായ ക്രിക്കറ്റ് താരങ്ങളേയും പരിശോധിച്ചിട്ടുള്ള ഡോക്ടറാണ് ഇദ്ദേഹം. 

2023ൽ ബുമ്ര പരുക്കിലേക്ക് വീണ സമയത്ത് ഷെയ്ൻ ബോണ്ടാണ് ബുമ്രയുടെ ചികിത്സക്കായി റോവനെ ബിസിസിഐയോട് റെക്കമൻഡ് ചെയ്യുന്നത്. ആ സമയം മുംബൈ ഇന്ത്യൻസിന്റെ ബോളിങ് കോച്ചായിരുന്നു ബോണ്ട്. നിലവിൽ ബിസിസിഐ മെഡിക്കൽ ടീമുമായി ഡോക്ടർ റോവൻ ബന്ധപ്പെടുന്നുണ്ട്. ഡോക്ടറിൽ നിന്നും ബിസിസിഐ മെഡിക്കൽ ടീമിൽ നിന്നുമുള്ള റിപ്പോർട്ട് പരിഗണിച്ചാവും ചാംപ്യൻസ് ട്രോഫി ടീമിൽ ബുമ്രയെ ഉൾപ്പെടുത്തണോ എന്ന് സെലക്ടർമാർ തീരുമാനിക്കുക. ഇംഗ്ലണ്ടിന് എതിരായ വൈറ്റ് ബോൾ പരമ്പരക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കി ബുമ്രയ്ക്ക് വിശ്രമം നൽകാനാണ് സാധ്യത. 

ജനുവരി 22നാണ് ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോൾ പരമ്പര ആരംഭിക്കുന്നത്. അഞ്ച് ട്വന്റി20യും മൂന്ന് ഏകദിനവുമാണ് പരമ്പരയിലുള്ളത്. ഇതിന് പിന്നാലെ ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ ദുബായിലേക്ക് തിരിക്കും. ചാംപ്യൻസ് ട്രോഫിക്കുള്ള പ്രൊവിഷണൽ സ്ക്വാഡിൽ ബുമ്രയെ ഉൾപ്പെടുത്തും എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെഡിക്കൽ ക്ലിയറൻസ് ലഭിച്ചതിന് ശേഷമാവും കളിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. 

Advertisment

മുഹമ്മദ് ഷമി ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ഏകദിന ലോകകപ്പിലേറ്റ പരുക്കിനെ തുടർന്നാണ് ഷമിക്ക് ടീമിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്. വിജയ് ഹസാരെ ട്രോഫിയിൽ ഏതാനും ഓവർ ഷമി എറിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ചാംപ്യൻസ് ട്രോഫി ഷമി കളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Read More

Indian Cricket Team Jaspreet Bumra indian cricket Indian Cricket Players

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: