/indian-express-malayalam/media/media_files/2025/01/11/3gKecmfktQHxsidcf70j.jpg)
ചിത്രം: എക്സ്
ജനുവരി 22ന് കൊൽക്കത്തയിൽ ആരംഭിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കുള്ള​ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശസ്ത്രക്രിയെ തുടർന്ന് ഏറെക്കാലമായി ടീമിൽനിന്നു വിട്ടുനിന്ന ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തി. 2023ൽ അഹമ്മദാബാദിൽ നടന്ന ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. വിജയ് ഹസാരെ ട്രോഫിയിലടക്കം കാഴ്ചവച്ച മികച്ച പ്രകടനമാണ് 34 കാരനായ താരത്തിന് വഴിതുറന്നത്.
ഫോമിലുള്ള മലയാളി താരം സഞ്ജു സാംസൺ ഒന്നാം വിക്കറ്റ് കീപ്പറായി ടീമിൽ തുടരും. ജിതേഷ് ശർമ്മയ്ക്ക് പകരക്കാരനായി ധ്രുവ് ജൂറൽ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടംനേടി. അതേസമയം, ഋഷഭ് പന്തിനെയും ഓൾറൗണ്ടർ ശിവം ദുബെയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഓസ്‌ട്രേലിയൻ പര്യടനത്തിൽ തളങ്ങിയ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയാണ് ടീമിലെത്തിയ മറ്റൊരു താരം. രമൺദീപ് സിങ്ങിന് പകരക്കാരനായാണ് താരത്തെ ടീമിലെത്തിച്ചത്. അഭിഷേക് ശർമ്മയ്ക്ക് പകരം യശസ്വി ജയ്‌സ്വാളിനെ ടോപ് ഓർഡറിലേക്ക് പരിഗണിച്ചിട്ടുണ്ട്. പരിക്കിനെ തുടർന്ന് റിയാൻ പരാഗ് പരമ്പരയിൽ നിന്ന് വിട്ടുനിൽക്കും.
ഇന്ത്യൻ ടി20 ടീം
സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, നിതീഷ് റെഡ്ഡി, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, ഹർഷിത് റാണ, ധ്രുവ് ജുറൽ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി.
Read More
- ഗംഭീര്‍ പരിശീലക സ്ഥാനത്ത് തുടരാന്‍ അര്‍ഹനോ? കണക്കുകള്‍ നോക്കാം
- രാഹുല്‍ ഏകദിനം കളിക്കണം; തീരുമാനം മാറ്റി ബിസിസിഐ
- കോഹ്ലി തുടങ്ങിയിട്ടേയുള്ളു! കൗണ്ടി ക്രിക്കറ്റ് കളിക്കുമെന്ന് റിപ്പോർട്ട്
- അഞ്ച് വിക്കറ്റ് പിഴുത് വരുണ്‍; ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടീമിലേക്ക് സാധ്യത?
- 2025ലെ ചാംപ്യൻസ് ട്രോഫി ഇന്ത്യ ജയിക്കും; കാരണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us