scorecardresearch

'കോഹ്ലിയെ വെറുപ്പിച്ചാൽ പിന്നെ ടീമിൽ ഇടം ഇല്ല'; റോബിൻ ഉത്തപ്പയുടെ വെളിപ്പെടുത്തൽ

2019 ഏകദിന ലോകകപ്പ് മുൻപിൽ കണ്ട് നാലാം സ്ഥാനത്ത് ബാറ്റിങ്ങിനായി തീരുമാനിച്ചിരുന്ന താരമായിരുന്നു അമ്പാട്ടി റായിഡു. എന്നാൽ 2019ലെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ റായിഡുവിന് ടീമിൽ ഇടം ഉണ്ടായില്ല.

2019 ഏകദിന ലോകകപ്പ് മുൻപിൽ കണ്ട് നാലാം സ്ഥാനത്ത് ബാറ്റിങ്ങിനായി തീരുമാനിച്ചിരുന്ന താരമായിരുന്നു അമ്പാട്ടി റായിഡു. എന്നാൽ 2019ലെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ റായിഡുവിന് ടീമിൽ ഇടം ഉണ്ടായില്ല.

author-image
Sports Desk
New Update
Virat Kohli | Rohit Sharma

Virat Kohli, Rohit Sharma

2019 ഏകദിന ലോകകപ്പ് മുൻപിൽ കണ്ട് നാലാം സ്ഥാനത്ത് ബാറ്റിങ്ങിനായി തീരുമാനിച്ചിരുന്ന താരമായിരുന്നു അമ്പാട്ടി റായിഡു. എന്നാൽ 2019ലെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ റായിഡുവിന് ടീമിൽ ഇടം ഉണ്ടായില്ല. റായിഡു ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നിൽ ക്യാപ്റ്റൻ കോഹ്ലിയാണെന്ന് പറയുകയാണ് ഇന്ത്യൻ മുൻ താരം റോബിൻ ഉത്തപ്പ. 

Advertisment

റായിഡുവിന് പകരം ഓൾറൌണ്ടറായ വിജയ് ശങ്കറെയാണ് ഇന്ത്യ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. എന്നാൽ വിജയ് ശങ്കർ പൂർണമായും നിരാശപ്പെടുത്തി. ഏകദിന ലോകകപ്പിൽ രണ്ട് താരങ്ങൾക്ക് പരുക്കേറ്റതോടെ പകരം സ്ക്വാഡിൽ റായിഡുവിനെ ഉൾപ്പെടുത്താൻ പോലും സെലക്ടർമാർ തയ്യാറായില്ല. 

കോഹ്ലിക്ക് ആരെയെങ്കിലും ഇഷ്ടമല്ല എങ്കിൽ, നല്ല കളിക്കാരൻ അല്ല എന്ന് കോഹ്ലിക്ക് തോന്നിയാൽ, പിന്നെ അവർ പുറത്താണ്. റായിഡു അതിന് ഉദാഹരണമാണ്. നമുക്ക് വിഷമം തോന്നും. ടീമിലുണ്ടാവും എന്ന എല്ല പ്രതീക്ഷയും നൽകിയതിന് ശേഷം ഒഴിവാക്കുന്നത് ശരിയല്ല, ഉത്തപ്പ പറയുന്നു. 

ലോകകപ്പിനുള്ള വസ്ത്രങ്ങളും, ലോകകപ്പ് കിറ്റ് ബാഗും തുടങ്ങി എല്ലാം റായിഡു ഒരുക്കിയിരുന്നു. ലോകകപ്പ് ടീമിൽ തനിക്ക് സ്ഥാനം ഉണ്ടാവും എന്ന് റായിഡുവിന് ഉറപ്പായിരുന്നു. എന്നാൽ റായിഡുവിന് മുൻപിൽ നിങ്ങൾ വാതിൽ കൊട്ടിയടച്ചു. അത് ശരിയായ കാര്യമല്ല, ഉത്തപ്പ പറഞ്ഞു. 

Advertisment

2019 ലോകകപ്പിന്റെ സമയം റായിഡു ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രണ്ട് മാസത്തിന് ശേഷം തീരുമാനം മാറ്റി. ഇന്ത്യക്ക് വേണ്ടി പിന്നെ കളിക്കാൻ റായിഡുവിന് സാധിച്ചിട്ടില്ല. 2022ൽ ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഈ തീരുമാനത്തിൽ നിന്നും താരം പിന്നോട്ട് പോയി. 

2023ലെ ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഫൈനലിന് മുൻപായാണ് റായിഡു വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ഐപിഎൽ കിരീടത്തോടെ വിരമിക്കാൻ റായിഡുവിനായി. 2015ലെ ലോകകപ്പിൽ ധോണിയുടെ ടീമിലും റായിഡു അംഗമായിരുന്നു. എന്നാൽ ഒരു മത്സരം പോലും കളിക്കാനായില്ല. 55 ഏകദിനവും 6 ട്വന്റി20യുമാണ് റായിഡു ഇന്ത്യക്കായി കളിച്ചത്. 

Read More

Indian Cricket Team Virat Kohli Ambati Rayudu Indian Cricket Players

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: