/indian-express-malayalam/media/media_files/2024/11/08/c2bdEHQs7KmevfuKM7wS.jpg)
Sanju Samson
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ മുൻ താരം യുവരാജ് സിങ്ങിനോട് ഉപമിച്ച് മുൻ ബാറ്റിങ് പരിശീലകൻ കൂടിയായ സഞ്ജയ് ബംഗാർ. മൂന്ന് നാല് മത്സരങ്ങൾ കൂടി തുടരെ കളിച്ച് കഴിയുമ്പോൾ സഞ്ജു കൂടുതൽ സ്വതന്ത്രമാകുമെന്നും ബംഗാർ പറഞ്ഞു.
2024ൽ മൂന്ന് ട്വന്റി20 സെഞ്ചുറിയാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് വന്നത്. 43.60 എന്ന ബാറ്റിങ് ശരാശരിയിൽ 436 റൺസ് 180 എന്ന സ്ട്രൈക്ക്റേറ്റിൽ കഴിഞ്ഞ വർഷം സഞ്ജു സ്കോർ ചെയ്തു.
നിലവിൽ സഞ്ജുവിനെ തേടിയെത്തിയ വിജയം സന്തോഷിപ്പിക്കുന്നതാണ്. ഒരുപാട് നാളായി സഞ്ജു ഇവിടെയുണ്ട്. ഇപ്പോഴാണ് തുടരെ കൂടുതൽ അവസരങ്ങൾ സഞ്ജുവിന് ലഭിച്ചത്. ബാറ്റിങ് ഓർഡറിൽ മുകളിൽ ബാറ്റ് ചെയ്യുമ്പോൾ സഞ്ജുവിന് സാഹചര്യം എന്താണ് എന്നോർത്ത് ആശങ്കപ്പെടേണ്ടി വരുന്നില്ല. സിക്സ് ഹിറ്ററാണ് സഞ്ജു. അനായാസം സിക്സ് പറത്താൻ സഞ്ജുവിന് പറ്റും, സഞ്ജയ് ബംഗാർ പറയുന്നു.
യുവരാജ് സിങ്ങ് കഴിഞ്ഞാൽ ഇത്രയും അനായാസമായി സിക്സ് പറത്താൻ സാധിക്കുന്ന താരം സഞ്ജുവാണ്. ആക്രമിച്ച് കളിക്കുന്ന സഞ്ജു ഒരു കാണേണ്ട കാഴ്ചയാണ്, ബംഗാർ പറഞ്ഞു.
ശ്രീലങ്കക്കെതിരെ മികവ് കാണിക്കാൻ സാധിച്ചില്ലെങ്കിലും തനിക്ക് വീണ്ടും അവസരം നൽകിയ ടീം മാനേജ്മെന്റിനാണ് സെഞ്ചുറിയുടെ ക്രഡിറ്റ് സഞ്ജു നൽകിയത്. പരമ്പരയ്ക്ക് മൂന്ന് മാസം മുൻപ് തന്നെ ഞാൻ ഓപ്പണറുടെ റോളിൽ ഇറങ്ങും എന്ന സന്ദേശം എനിക്ക് ടീം മാനേജ്മെന്റ് നൽകി. വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ ഇത് എന്നെ സഹായിച്ചു. രാജസ്ഥാൻ റോയൽസ് അക്കാദമിയിൽ എത്തി ഞാൻ ന്യൂബോളിൽ കൂടുതൽ പരിശീലനം നടത്തി, ഇങ്ങനെയായിരുന്നു സഞ്ജുവിന്റെ വാക്കുകൾ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us