scorecardresearch

'സ്ത്രീകൾക്ക് അധികാരം കൊടുക്കരുത്; ഇന്ധിരാ ഗാന്ധി രാജ്യം നശിപ്പിച്ചത് കണ്ടില്ലേ?'

മുൻ ക്രിക്കറ്റ് താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ് രാജ് സിങ്ങിന്റെ പരാമർശം വിവാദത്തിൽ. ഹിന്ദി സ്ത്രീകളുടെ ഭാഷയാണ് എന്നാണ് യുവരാജ് സിങ്ങിന്റെ പിതാവ് പറഞ്ഞത്

മുൻ ക്രിക്കറ്റ് താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ് രാജ് സിങ്ങിന്റെ പരാമർശം വിവാദത്തിൽ. ഹിന്ദി സ്ത്രീകളുടെ ഭാഷയാണ് എന്നാണ് യുവരാജ് സിങ്ങിന്റെ പിതാവ് പറഞ്ഞത്

author-image
Sports Desk
New Update
Yuvraj Singh, Yograj Singh

Yuvraj Singh, Yograj Singh Photograph: (Instagram, Video Screenshot)

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ് രാജ് സിങ്ങിന്റെ പരാമർശം വിവാദത്തിൽ. ഹിന്ദി സ്ത്രീകളുടെ ഭാഷയാണ് എന്നാണ് യുവരാജ് സിങ്ങിന്റെ പിതാവ് പറഞ്ഞത്. ഇതിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്. 

Advertisment

സ്ത്രീകൾക്ക് ഹിന്ദിയിൽ സംസാരിക്കാം. എന്നാൽ പുരുഷന്മാർ പഞ്ചാബി ഭാഷയിൽ സംസാരിക്കണം. ഹിന്ദി ഭാഷയ്ക്ക് ഊർജമില്ലെന്നും പഞ്ചാബി ഭാഷ കരുത്തുള്ളതാണെന്നും അതിനാൽ പുരുഷന്മാർ പഞ്ചാബിയിൽ സംസാരിക്കണം എന്നുമാണ് യോഗ് രാജ് സിങ്ങ് തന്റെ പോഡ് കാസ്റ്റിൽ പറഞ്ഞത്.

സ്ത്രീകളെ കുടുംബത്തിന്റെ ഭരണം ഏൽപ്പിക്കരുത് എന്നും യുവിയുടെ പിതാവ് പറയുന്നു. സ്ത്രീകളെ കുടുംബത്തിന്റെ ഭരണം ഏൽപ്പിച്ചാൽ അവർ കുടുംബം നശിപ്പിക്കും. ഭാര്യക്ക് അധികാരം നൽകിയാൽ അവൾ കുടുംബം നശിപ്പിക്കും. ഇന്ദിരാ ഗാന്ധി ഈ രാജ്യം ഭരിച്ച് നശിപ്പിച്ചു. സ്ത്രീകൾക്ക് സ്നേഹവും ബഹുമാനവും നൽകു, പക്ഷേ അധികാരം നൽകരുത്, യോഗ് രാജ് സിങ്ങ് പറഞ്ഞു. 

Advertisment

രാജ്യത്തിന്റെ അഭിമാന താരമാണ് യുവരാജ്. എന്നാൽ യുവരാജിന്റെ പേര് അദ്ദേഹത്തിന്റെ പിതാവ് നശിപ്പിക്കും എന്നാണ് തോന്നുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ ഉയരുന്നു. ആ വിഡ്ഡി ഹിന്ദിയെ അപമാനിച്ചു. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന മൂന്നാമത്തെ വലിയ ഭാഷയാണ് ഹിന്ദി. ഈ വിഡ്ഡിയെ അടിയുടെ ഭാഷയാണ് പഠിപ്പിക്കേണ്ടത് എന്നും എക്സിൽ കമന്റ് വന്നു. 

Read More

Yuvraj Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: