/indian-express-malayalam/media/media_files/2024/10/31/UFbRfdHfUb5btwbZlalj.jpg)
Bumrah
ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു ബുമ്ര. 3-1ന് ഇന്ത്യ തോൽവിയിലേക്ക് വീണെങ്കിലും ബുമ്രയാണ് പരമ്പരയുടെ താരമായത്. ആ മിന്നും പ്രകടനം വെറുതെയായില്ല. ഈ മാസത്തെ ഐസിസിയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ സ്റ്റാർ പേസർ.
പത്ത് വർഷത്തിന് ശേഷം ഓസ്ട്രേലിയയെ ബോർഡർ ഗാവസ്കർ ട്രോഫി പരമ്പര ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ പാറ്റ് കമിൻസിനേയും ദക്ഷിണാഫ്രിക്കയുടെ പാറ്റേഴ്സനേയും മറികടന്നാണ് ബുമ്രയുടെ നേട്ടം. ഓസ്ട്രേലിയക്കെതിരെ അഞ്ച് ടെസ്റ്റിൽ നിന്ന് 32 വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്.
ഏറ്റവും കുറവ് പന്തുകൾ എറിഞ്ഞ 200 വിക്കറ്റ് നേട്ടം തൊടുന്ന ബോളറായും ബുമ്ര മാറിയിരുന്നു. 20 എന്ന ശരാശരിക്ക് താഴെ നിന്ന് 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബോളറും ബുമ്രയാണ്. 2024 ഡിസംബറിൽ മാത്രം 22 വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. അഡ്ലെയ്ഡ് ടെസ്റ്റിൽ ബുമ്ര വീഴ്ത്തിയത് നാല് വിക്കറ്റ്. ബ്രിസ്ബേനിലും മെൽബണിലും ഒൻപത് വിക്കറ്റ് വീഴ്ത്തി.
A record-breaking performance in December earns a prolific pacer the ICC Men's Player of the Month award 🏅
— ICC (@ICC) January 14, 2025
More ⬇https://t.co/hJEvi7Ycwgpic.twitter.com/lQHGmxhDwS
സിഡ്നി ടെസ്റ്റിൽ ഫിറ്റ്നസ് പ്രശ്നം നേരിട്ടതിനെ തുടർന്ന് ബുമ്രയ്ക്ക് ബോൾ ചെയ്യാൻ സാധിച്ചില്ല. സിഡ്നി ടെസ്റ്റിൽ ബുമ്ര ബോൾ ചെയ്തിരുന്നു എങ്കിൽ മത്സര ഫലം മറ്റൊന്നാകുമായിരുന്നു എന്ന വിശ്വസിക്കുന്നവരുണ്ട്. ഫിറ്റ്നസ് പ്രശ്നത്തെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പര ബുമ്രയ്ക്ക് നഷ്ടമാവും എന്ന് ഉറപ്പായി കഴിഞ്ഞു. ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരവും ബുമ്രയ്ക്ക് നഷ്ടമാവും എന്നാണ് സൂചന.
ജനുവരി 12നായിരുന്നു ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കേണ്ടിയിരുന്ന അവസാന തിയതി. എന്നാൽ ബിസിസിഐ സമയം നീട്ടി ചോദിക്കുകയായിരുന്നു. ബുമ്രയുടെ ഫിറ്റ്നസിൽ ഉൾപ്പെടെ വ്യക്തത വന്നതിന് ശേഷം സ്ക്വാഡിനെ പ്രഖ്യാപിക്കാനാണ് ബിസിസിഐ ലക്ഷ്യം വയ്ക്കുന്നത്. ജനുവരി 18ന് ഇന്ത്യ സ്ക്വാഡിനെ പ്രഖ്യാപിക്കും എന്നാണ് സൂചന.
Read More
- 'സ്ത്രീകൾക്ക് അധികാരം കൊടുക്കരുത്; ഇന്ധിരാ ഗാന്ധി രാജ്യം നശിപ്പിച്ചത് കണ്ടില്ലേ?'
- മണിക്കൂറിൽ 610 മൈല്‍ പറക്കുന്ന ജെറ്റ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ ; 50 മില്ല്യണ്‍ യൂറോ വില
- 'ക്രിസ്റ്റ്യാനോ ഇപ്പോഴും ലോകകപ്പ് സ്വപ്നം കാണുന്നു; അതിനായി എന്തും ചെയ്യും'
- 2 കളി, 45 മിനിറ്റ്; ഓരോ മിനിറ്റിനും നെയ്മർക്ക് ലഭിച്ചത് 2.4 മില്യൺ യൂറോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.