/indian-express-malayalam/media/media_files/2025/01/10/Wta6fvUT2TpD2KrOVAp9.jpg)
Sanju Samson, KL Rahul Photograph: (Sanju Samson, Kl Rahul-Instagram)
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടാനുള്ള സാധ്യത വിരളം എന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധ്യത കുറവാണ് എന്ന് റിപ്പോർട്ട് ചെയ്യുന്നത്. ധ്രുവ് ജുറൽ, ഇഷാൻ കിഷൻ എന്നിവരെ സഞ്ജുവിന് മുൻപായി പരിഗണിച്ചേക്കും എന്നും സൂചനയുണ്ട്.
ചാംപ്യൻസ് ട്രോഫിയിൽ കെ.എൽ.രാഹുൽ ആയിരിക്കും ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ എന്ന വിലയിരുത്തലുകളാണ് ശക്തം. എന്നാൽ രാഹുലിന്റെ വിക്കറ്റിങ് കീപ്പിങ്ങിന്റെ അധിക ചുമതല നൽകാതെ ബാറ്റിങ്ങിൽ പൂർണമായും ശ്രദ്ധ കൊടുക്കാൻ വിട്ട് ഋഷഭ് പന്തിനെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി പരിഗണിച്ചേക്കും എന്നും സൂചനയുണ്ട്.
ഋഷഭ് പന്തിനെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി പരിഗണിച്ച് കഴിഞ്ഞാൽ പിന്നെ സെക്കൻഡ് വിക്കറ്റ് കീപ്പർ പൊസിഷനായി മത്സരിക്കുന്നത് സഞ്ജുവും ധ്രുവ് ജുറെലും ഇഷാൻ കിഷനുമാണ്. ടെസ്റ്റിലും ഏകദിനത്തിലും പന്തും ജുറലും ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് ഓപ്ഷനുകളാവും എന്നാണ് സൂചന. ജുറൽ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറാവും.
ട്വന്റി20 ക്രിക്കറ്റിലാവും സഞ്ജുവിനെ തുടർന്നും പരിഗണിക്കാൻ സാധ്യത. വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചിരുന്നു എങ്കിൽ സഞ്ജുവിന് ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം പിടിക്കാൻ സെലക്ടർമാരുടെ ശ്രദ്ധ പിടിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ വിജയ് ഹസാരെ ട്രോഫിക്ക് മുൻപായി നടന്ന കേരള ക്രിക്കറ്റ് ടീമിന്റെ ക്യാംപിൽ സഞ്ജു പങ്കെടുത്തിരുന്നില്ല. ഇതോടെ സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിലേക്ക് പരി​ഗണിച്ചില്ല.
ജനുവരി 12നായിരുന്നു ചാംപ്യൻസ് ട്രോഫിക്കുള്ള പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കേണ്ട അവസാന തിയതി. എന്നാൽ ബിസിസിഐ ടീമിനെ പ്രഖ്യാപിക്കാനായി സമയം നീട്ടിച്ചോദിച്ചു. ജനുവരി 18 അല്ലെങ്കിൽ 19ന് ഇന്ത്യ സ്ക്വാഡിനെ പ്രഖ്യാപിക്കും എന്നാണ് സൂചന. ബുമ്ര ഉൾപ്പെടെയുള്ള താരങ്ങളുടെ ഫിറ്റ്നസ് നോക്കിയതിന് ശേഷമാവും ബിസിസിഐ ടീമിനെ പ്രഖ്യാപിക്കുക. സിഡ്നി ടെസ്റ്റിന് ഇടയിൽ ഫിറ്റ്നസ് പ്രശ്നം നേരിട്ട ബുമ്രയ്ക്ക് ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നഷ്ടമാവും എന്നാണ് സൂചന.
ചാംപ്യൻസ് ട്രോഫിയിൽ ബം​ഗ്ലാദേശിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിന് ശേഷം ഫെബ്രുവരി 23ന് പാക്കിസ്ഥാനെ ഇന്ത്യ നേരിടും. ന്യൂസിലൻഡുമായാണ് അവസാന ​ഗ്രൂപ്പ് ഘട്ട മത്സരം. പാക്കിസ്ഥാനാണ് ചാംപ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത് എങ്കിലും ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങൾ.
Read More
- 'സ്ത്രീകൾക്ക് അധികാരം കൊടുക്കരുത്; ഇന്ധിരാ ഗാന്ധി രാജ്യം നശിപ്പിച്ചത് കണ്ടില്ലേ?'
- മണിക്കൂറിൽ 610 മൈല്‍ പറക്കുന്ന ജെറ്റ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ ; 50 മില്ല്യണ്‍ യൂറോ വില
- 'ക്രിസ്റ്റ്യാനോ ഇപ്പോഴും ലോകകപ്പ് സ്വപ്നം കാണുന്നു; അതിനായി എന്തും ചെയ്യും'
- 2 കളി, 45 മിനിറ്റ്; ഓരോ മിനിറ്റിനും നെയ്മർക്ക് ലഭിച്ചത് 2.4 മില്യൺ യൂറോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us