/indian-express-malayalam/media/media_files/2025/01/18/hSWSZ2MmfElyKJLNycX5.jpg)
വിരാട് കോഹ്‌ലി, കെ.എൽ.രാഹുൽ
പരുക്കിനെ തുടർന്ന് രഞ്ജി ട്രോഫി കളിക്കാന്‍ സാധിക്കില്ലെന്ന് വിരാട് കോഹ്‌ലിയും കെ.എല്‍.രാഹുലും ബിസിസിഐയെ അറിയിച്ചു. കോഹ്‌ലിക്ക് ജനുവരി 8 മുതല്‍ കഴുത്ത് വേദന ആയിരുന്നെന്നും വേദന മാറാന്‍ താരം കുത്തിവയ്‌പ് എടുത്തിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. കഴുത്ത് വേദന കുറഞ്ഞിട്ടില്ലെന്നും സൗരാഷ്ട്രക്കെതിരെ ജനുവരി 23ന് നടക്കുന്ന മത്സരം കളിക്കാൻ സാധിക്കില്ലെന്നും താരം ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.
കൈമുട്ടിനേറ്റ പരുക്കാണ് കെ.എല്‍.രാഹുലിന് വിനയായത്. ആഭ്യന്തര മത്സരങ്ങൾ കളിക്കുന്നത് സംബന്ധിച്ചിട്ടുള്ള ഒരു മാര്‍ഗരേഖ ബിസിസിഐ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് എല്ലാ കളിക്കാരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ബിസിസിഐ പറയുന്നത്. കളിക്കാന്‍ സാധിക്കാത്ത പക്ഷം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ അനുവാദം വാങ്ങണമെന്നും പറയുന്നു.
കോഹ്‌ലിക്കും രാഹുലിനും രഞ്ജി ട്രോഫി കളിക്കാന്‍ ഒരു അവസരം കൂടിയുണ്ട്. രഞ്ജി ട്രോഫി അവസാന റൗണ്ട് മത്സരങ്ങള്‍ ജനുവരി 30 നാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 6ന് തുടങ്ങാനിരിക്കുന്ന ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് രഞ്ജി മത്സരം അവസാനിക്കുന്നത്. ഇന്ന് പ്രഖ്യാപിക്കുമെന്ന് കരുതുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലേക്ക് കോഹലിയും രാഹുലും പരിഗണിക്കപ്പെടുന്നുണ്ട്.
അതേസമയം, ഇന്ത്യന്‍ ടെസ്റ്റ് താരങ്ങളായ റിഷഭ് പന്ത് ഡല്‍ഹിക്ക് വേണ്ടിയും ശുഭ്മാന്‍ ഗില്‍ പഞ്ചാബിനായും രവീന്ദ്ര ജഡേജ സൗരാഷ്ട്രക്കായും രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.