/indian-express-malayalam/media/media_files/2025/01/19/jW1uGsHNPMtjiGYoLIQY.jpg)
കേരള ബ്ലാസ്റ്റേഴ്സ് : (ഫെയ്സ്ബുക്ക്)
നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ കൊച്ചിയിൽ നിന്ന് ശനിയാഴ്ച ബ്ലാസ്റ്റേഴ്സ് മടങ്ങിയത് ഒരു പോയിന്റുമായി. എന്നാൽ പോയിന്റ് ടേബിളിൽ മുൻപിൽ നിൽക്കുന്ന നോർത്ത് ഈസ്റ്റിന് എതിരായ സമനില ബ്ലാസ്റ്റേഴ്സിന് ജയം പോലെ കരുതാം, പ്രത്യേകിച്ച് 10 പേരുമായി ചുരുങ്ങി ഒരു മണിക്കൂർ കളിക്കേണ്ടി വന്നിട്ടും ഗോൾ വഴങ്ങാതിരുന്നതിലൂടെ. ഇനി താത്കാലിക പരിശീലകൻ പുരുഷോത്തമന് കിഴിൽ ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് കടക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഏഴ് മത്സരം കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇനി കളിക്കാനുള്ളത്. നിലവിൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. സ്റ്റാറെക്ക് കീഴിൽ ആദ്യ 12 കളിയിൽ നിന്ന് ബ്ലാസ്റ്റേഴ്സ് നേടിയത് 11 പോയിന്റ് മാത്രം.എന്നാൽ പുരുഷോത്തമൻ ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. അഞ്ച് കളിയിൽ നിന്ന് ബ്ലാസ്റ്റേഴ്സ് 10 പോയിന്റ് നേടി.
നിലവിലെ ഫോം തുടർന്നാൽ മഞ്ഞപ്പടക്കൂട്ടത്തിന് പ്ലേഓഫ് സ്വപ്നം കാണാം. പരിശീലകൻ മാറിയതിന് ശേഷം മൂന്ന് ക്ലീൻ ഷീറ്റോടെയാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. പുരുഷോത്തമന് കീഴിൽ ഓരോ കളിയിലും 0.6 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. സ്റ്റാറെക്ക് കീഴിൽ ഇത് ഓരോ മത്സരത്തിലും രണ്ട് ഗോൾ എന്ന കണക്കിലായിരുന്നു.
A change of fortune for @KeralaBlasters under #TGPurushothaman! 🤩#KBFCNEU#ISL#LetsFootball#KeralaBlasterspic.twitter.com/8pqSt6gzKC
— Indian Super League (@IndSuperLeague) January 18, 2025
പുരുഷോത്തമന് കീഴിൽ അഞ്ച് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ഒന്നിൽ അധികം ഗോൾ വഴങ്ങിയത് ഒരു വട്ടം മാത്രം. എന്നാൽ ബ്ലാസ്റ്റേഴ്സിനെ ഇപ്പോൾ അലട്ടുന്ന കാര്യം പുരുഷോത്തമന് കീഴിൽ ഓരോ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ഒരു വലിയ ഗോൾ അവസരമാണ് സൃഷ്ടിച്ചത് എങ്കിൽ സ്റ്റാറെയ്ക്ക് കീഴിൽ ഇത് 1.75 എന്ന കണക്കിലായിരുന്നു.
ഇനി പ്ലേഓഫ് എന്ന സ്വപ്നത്തിലേക്ക് ബ്ലാസ്റ്റേഴ്സിന് എത്തണം എങ്കിൽ കാര്യങ്ങൾ എളുപ്പമല്ല. അടുത്ത ഏഴ് മത്സരങ്ങളിൽ നാല് ടീമും ടോപ് സിക്സിൽ ഉൾപ്പെടുന്നതാണ്. പുതിയ പരിശീലകന് കീഴിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി ടോപ് ആറിൽ നിന്ന് വന്നത് രണ്ട് ടീമുകൾ മാത്രം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us